Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ് എം എസ് വഴി ബുക്ക് ചെയ്യാമെങ്കിൽ പിന്നെ എന്തിനായിരുന്നു സഖാവെ ഈ ആപ്പ്? ബാറുകളിൽ കൊടുക്കാൻ ആയിരുന്നെങ്കിൽ പിന്നെന്തിനായിരുന്നു ഈ തയ്യാറെടുപ്പ്? എട്ടും പൊട്ടും തിരിയാത്ത സൈബർ പോരാളികളെ ഈ പണി ഏൽപ്പിക്കുമ്പോൾ അറിഞ്ഞില്ലേ സൈബർ ഗുണ്ടായിസമല്ല ആപ്പ് നിർമ്മാണം എന്ന്? ഒരു മൊബൈൽ ആപ്പ് പോലും നിർമ്മിച്ചു നടത്താൻ അറിയാത്ത കഴിവുകെട്ട മുഖ്യമന്ത്രിയായി എങ്ങനെ പിണറായി മാറി?

മറുനാടൻ ഡെസ്‌ക്‌

ദ്യപിക്കുക എന്നത് ഏറ്റവും വലിയ മൗലിക അവകാശമാണ് എന്ന് വിശ്വസിക്കുന്ന ഒരു സർക്കാരാണ് പിണറായി വിജയന്റേത്. അതുകൊണ്ടാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷവും മദ്യശാലകൾ അടയ്ക്കാൻ ഈ സർക്കാർ മടി കാണിച്ചത്. അതുകൊണ്ടാണ് ലോക്ക് ഡൗൺ പിൻവലിക്കുന്നതിന് മുൻപ് തന്നെ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടാക്കി മദ്യവിതരണം ഈ സർക്കാർ ഉണ്ടാക്കിയത്.

അതുകൊണ്ടാണ് അധികാരത്തിലെത്തുമ്പോൾ വെറും 29 ബാറുകൾ മാത്രമുണ്ടായിരുന്നത് ഇപ്പോൾ 625 ബാറുകളായി ഉയർത്തിയത്. എന്നിട്ടും മദ്യപാനിയുടെ അടിസ്ഥാനപരമായ ആവശ്യം നിറവേറ്റുന്നതിനുള്ള ഒരു മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടാക്കാൻ പോലും ഈ സർക്കാരിന് കഴിവില്ല എന്ന് തെളിഞ്ഞിരിക്കുന്നു.

സർക്കാരിന്റെ മദ്യവിൽപനയ്ക്ക് വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ബെവ് ക്യൂ എന്ന ആപ്ലിക്കേഷൻ എട്ട്‌നിലയിൽ പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. അത് ഡൗൺലോഡ് ചെയ്ത് മൊബൈൽഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ പോലും പലർക്കും കഴിയുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഞാൻ പരിശ്രമിക്കുകയാണ്. അപ്പോൾ എന്റെ മൊബൈൽ ഫോണിൽ കാണിക്കുന്നത് നിങ്ങളുടെ രാജ്യത്ത് ഈ സേവനം ഇല്ല എന്നാണ്.

ഞാൻ ഈ മൊബൈൽ ഫോൺ വാങ്ങിയത് മറ്റേതോ രാജ്യത്ത് നിന്ന് ആയതുകൊണ്ട് ആയിരിക്കാം ആ രാജ്യത്തെ പ്ലേ സ്റ്റോർ ആയിരിക്കാം എന്റേത്. എന്നാൽ ഞാൻ ഈ രാജ്യത്താണ് ജീവിക്കുന്നത് എന്നും ഈ രാജ്യത്ത് വച്ചാണ് ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുന്നത് എന്നും തിരിച്ചറിയാനുള്ള കഴിവ് ആ ആപ്പിന് ഇല്ലെങ്കിൽ അതൊരു പൂർണ പരാജയം തന്നെയാണ്. എന്നെ പോലെ മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് ഫോൺ വാങ്ങിയ ആർക്കും ഇത് ഉപയോഗിക്കാൻ കഴിയില്ല. ഇനി എന്നെ പോലെയുള്ളവരുടെ പ്രശ്‌നം മാറ്റി വയ്ക്കുക. ഇവിടെ ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത പലർക്കും നൂറ് തവണ ശ്രമിച്ചാൽ പോലും ബുക്ക് ചെയ്യാൻ കഴിയുന്നില്ല.

ബുക്ക് ചെയ്യുമ്പോൾ കണക്ഷനില്ല എന്നും ഇപ്പോൾ ബുക്കിങ് സമയമല്ല എന്നുമൊക്ക പറഞ്ഞുകൊണ്ടിരിക്കുന്നു. നേരത്തെ സർക്കാർ പറഞ്ഞിരുന്നത് രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണിവരെ ബുക്കിങ് ഉണ്ട് എന്നാണ്. ഇന്നെന്റെ ഒരു സുഹൃത്ത് ബുക്കിങിന് ശ്രമിച്ചപ്പോൾ എഴുതി കാണിക്കുന്നത്. മൂന്നേ മുക്കാൽ മുതൽ രാവിലെ 9 വരെയാണ് ബുക്കിങ് എന്നാണ്. അതായത് നിങ്ങൾ ഒരു കുപ്പി മദ്യം വാങ്ങാൻ മൂന്നേമുക്കാലിന് അലാറം വച്ച് എഴുനേൽക്കണം എന്ന്. രാവിലെ ആറിനും ഏഴിനുമൊക്കെ ബുക്ക് ചെയ്ത എന്റെ സുഹൃത്തിനോട് ബുക്കിങ് തീർന്ന് പോയി എന്നാണ് പറയുന്നത്. പലർക്കും ബുക്ക് ചെയ്യാൻ കഴിയുന്നില്ല. ബുക്ക് ചെയ്തവർക്ക് ഒ.ടി.പി കിട്ടുന്നില്ല. ഒ.ടി.പി കിട്ടിയവർ അതുമായി ചെല്ലുമ്പോൾ അത് വേരിഫൈ ചെയ്യാൻ ഔട്ട്‌ലെറ്റിൽ ഇരിക്കുന്നവർക്ക് സാധിക്കുന്നില്ല. ലളിതമായ മൊബൈൽ ആപ്പ് തയ്യാറാക്കുന്നതിനുള്ള കഴിവ് പോലും ഈ സർക്കാരിന് നഷ്ടപ്പെട്ടിരിക്കുന്നു.

വാസ്തവത്തിൽ എസ്.എം.എസിലൂടെ അപേക്ഷിച്ചാൽ കിട്ടുന്നതാണ്. ഇങ്ങനെ ഒരു മൊബൈൽ ആപ്ലിക്കേഷന്റെ ആവശ്യം പോലും ഇല്ല. ശബരിമല വെർച്യൽ ക്യൂ പോലെയുള്ള സർക്കാർ സംരംഭങ്ങൾ മുൻപേ ഇവിടെയുണ്ട്. ആ പേര് തന്നെ കോപ്പി ചെയ്ത് പേര് മാറ്റി ചെയ്യാമായിരുന്നു. അല്ലെങ്കിൽ തന്നെ എന്തിന് വേണ്ടിയാണ് ഈ ആപ്പ്. റേഷൻ കടകൾക്ക് ആപ്പുണ്ടോ? സകല കടകൾക്കും ആപ്പുണ്ടോ. സകല കടകളും ആപ്പില്ലാതെ പ്രവർത്തിക്കുമ്പോൾ മദ്യശാലകൾക്ക് മാത്രം എന്തിനാണ് ആപ്പ്.

മദ്യശാലകൾക്ക് മുൻപിലെ നീണ്ട ക്യുവാണ് സർക്കാരിന്റെ ഭയം. എന്നാൽ വെറും 269 ഔട്ട്‌ലെറ്റുകളിലുണ്ടായിരുന്ന ക്യു. 1267 ഔട്ട്‌ലെറ്റുകളിലേക്ക് വീതം വയ്ക്കുമ്പോൾ തന്നെ ആ ക്യു ഇല്ലാതാകുകയാണ്. മാത്രമല്ല കഴിഞ്ഞ ദിവസം ഞാൻ സൂചിപ്പിച്ച പോലെ ഒരു ലാത്തിയുമായി ഒരു പൊലീസുകാരൻ ക്യൂവിന്റെ പിന്നിൽ നിന്നാൽ എല്ലാവരും സാമൂഹിക അകലം പാലിക്കുന്നതാണ് കേരളം എന്ന് ഇവർ മറന്നുപോയി. അല്ലെങ്കിൽ തന്നെ വരി പരിശോധിക്കുന്നത് അടക്കമുള്ള നടപടികൾക്ക് വേണ്ടി അവിടെ ഉദ്യോഗസ്ഥന്മാർ വേണം. ( ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണരൂപം വീഡിയോ കാണാം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP