Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യവിതരണം കൂട്ടക്കുഴപ്പത്തിലായതോടെ ബെവ്ക്യൂ ആപ്പിന് പിന്നിലെ അഴിമതി തെളിഞ്ഞു; ഇനിയും ആപ്പ് പിൻവലിക്കാതിരിക്കുന്നത് അഴിമതി മൂടിവയ്ക്കാൻ; ആരോപണവുമായി രമേശ് ചെന്നിത്തല

മദ്യവിതരണം കൂട്ടക്കുഴപ്പത്തിലായതോടെ ബെവ്ക്യൂ ആപ്പിന് പിന്നിലെ അഴിമതി തെളിഞ്ഞു; ഇനിയും ആപ്പ് പിൻവലിക്കാതിരിക്കുന്നത് അഴിമതി മൂടിവയ്ക്കാൻ; ആരോപണവുമായി രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മദ്യവിതരണത്തിനുള്ള ബെവ്കോ ആപ്പ് തുർച്ചയായ രണ്ടാം ദിവസവും തകരുകയും മദ്യവിതരണം കൂട്ടക്കുഴപ്പത്തിലെത്തുകയും ചെയ്തതോടെ ഈ ആപ്പിലെ അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണം പൂർണ്ണമായി ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇത്രയും കൂട്ടക്കുഴപ്പമുണ്ടായിട്ടും ഈ ആപ്പ് പിൻവലിക്കേണ്ടതില്ലെന്ന് എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചത് ഇതിന് പിന്നിലെ അഴിമതി മൂടിവയ്ക്കാനാണ്. ആപ്പ് തകർന്നതോടെ ബാറുകാർ ടോക്കണൊന്നുമില്ലാതെ യഥേഷ്ടം മദ്യ വില്പ നടത്തുകയും ബിവറേജസ് ഔട്ട് ലെറ്റുകളിൽ കച്ചവടം നടക്കാതിരിക്കുകയും ചെയ്യുകയാണ്. സർക്കാരിന്റെ ബിവറേജസ് ഔട്ട്ലെറ്റുകളെ സർക്കാർ നോക്കുകുത്തിയാക്കി മാറ്റിയിരിക്കുകയാണ്. അവ പൂട്ടിപ്പോവുമെന്ന് പ്രതിപക്ഷം പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയായി വന്നിരിക്കുകയാണ്.

സാങ്കേതിക മികവില്ലാത്തവരെയാണ് രാഷ്ട്രീയ താത്പര്യവും അഴിമതി സൗകര്യവും മുന്നിൽ കണ്ട് ആപ്പ് നിർമ്മാണത്തിനുള്ള ചുമതല ഏല്പിച്ചതെന്ന് പകൽ പോലെ വ്യക്തമായിരിക്കുകയാണ്. ഇത്തരം ആപ്പ് നിർമ്മിക്കുന്നതിനുള്ള സാങ്കേതിക മികവ് സംസ്ഥാന സർക്കാരിന്റെ ഏജൻസികൾക്ക് തന്നെ ഉണ്ട്. അത് പ്രയോജനപ്പെടുത്തിയില്ല. മാത്രമല്ല സാങ്കേതിക മികവും പരിചയ സമ്പത്തുമുള്ള കമ്പനികളുടെ ആപ്പുകൾ തള്ളുകയും ചെയ്തു. ടെണ്ടർ നടപടികളിൽ ബോധപൂർവ്വം അട്ടിമറി നടത്തിയാണ് സിപിഎം സഹയാത്രികന് ആപ്പ് നിർമ്മിക്കാനുള്ള കരാർ നൽകിയതെന്നതിന് വ്യക്തമാണ്.

അതിന്റെ ഫലമാണ് ഇപ്പോഴത്തെ കൂട്ടക്കുഴപ്പം. ടെണ്ടർവ്യവസ്ഥകൾ സുതാര്യമായിരുന്നില്ല. ആമസോൺ ക്ളൗഡിന്റെ വാടക ആര് വഹിക്കുമെന്ന കാര്യത്തിലും അവ്യക്തതയായിരുന്നു. ടെണ്ടർ തുക ഏറ്റവും കുറഞ്ഞതെന്ന് കാണിക്കുന്നതിന് കള്ളക്കളി നടന്നു. വലിയ തോതിലുള്ള അഴിമതിയാണ് ഇതിന് പിന്നിൽ. രേഖകൾ സഹിതമാണ് ഇക്കാര്യത്തിൽ വിജിലൻസിന് പരാതി നൽകിയത്. വിജിലൻസ് ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP