Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെള്ളക്കാരന്റെ ധാർഷ്ട്യം; മിനെപോളിസിൽ പ്രക്ഷോഭ വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തിയ സിഎൻഎൻ വാർത്താസംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്; മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞിട്ടും നടപടി; റിപ്പോർട്ടർക്കൊപ്പം ക്യാമറാമാനും അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: യു.എസിലെ മിനെപോളിസിൽ പ്രക്ഷോഭ വാർത്തകൾ റിപ്പോർട്ടുചെയ്യുകയായിരുന്ന സി.എൻ.എൻ വാർത്താസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കറുത്തവർഗക്കാരനായ ജോർജ് ഫ്‌ളോയിഡിനെ പൊലീസുകാർ കൊലപ്പെടുത്തിയതിനെ തുടർന്ന് മിനെപോളിസ് ഉൾപ്പെടെ അമേരിക്കൻ നഗരങ്ങളിൽ പ്രക്ഷോഭം വ്യാപകമായിരിക്കുകയാണ്.

സി.എൻ.എൻ പ്രതിനിധിയായ ഒമർ ജിമെനസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭസ്ഥലത്തുനിന്ന് തത്സമയ റിപ്പോർട്ടിങ്ങിനിടെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മാധ്യമപ്രവർത്തകനാണെന്ന് പൊലീസിനോട് വ്യക്തമാക്കിയിട്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ജിമെനസിന് ഒപ്പമുണ്ടായിരുന്ന ക്യാമറ പേഴ്‌സൺ, പ്രൊഡ്യൂസർ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാമറയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതും കൈവിലങ്ങ് അണിയിക്കുന്നതും സി.എൻ.എൻ ചാനൽ തത്സമയം സംപ്രേഷണം ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച ജോർജ് ഫ്‌ളോയിഡ് എന്ന 49കാരന്റെ കൊലപാതകത്തെ തുടർന്നാണ് പ്രക്ഷോഭം ആരംഭിച്ചത്. പൊലീസുകാരൻ കഴുത്തിൽ മിനിറ്റുകളോളം കാൽമുട്ട് അമർത്തിയതിനെ തുടർന്നാണ് ഫ്‌ളോയിഡ് മരിച്ചത്. അമേരിക്കയിലെ കറുത്തവർഗക്കാർക്ക് നേരെയുള്ള അതിക്രമങ്ങളിൽ ഒടുവിലത്തേതാണ് ജോർജ് ഫ്‌ളോയിഡിന്റെ മരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP