Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആലപ്പുഴയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു; മരിച്ചത് ആലപ്പുഴ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂർ സ്വദേശി ജോസ് ജോയ്; അബുദാബിയിൽ നിന്ന് നാട്ടിൽ എത്തിയ ജോസിന് കോവിഡ് ബാധിച്ചിരുന്നോ എന്നറിയാൻ സ്രവപരിശോധന നടത്തും

ആലപ്പുഴയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു; മരിച്ചത് ആലപ്പുഴ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂർ സ്വദേശി ജോസ് ജോയ്; അബുദാബിയിൽ നിന്ന് നാട്ടിൽ എത്തിയ ജോസിന് കോവിഡ് ബാധിച്ചിരുന്നോ എന്നറിയാൻ സ്രവപരിശോധന നടത്തും

സ്വന്തം ലേഖകൻ

 ആലപ്പുഴ: ആലപ്പുഴയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂർ സ്വദേശിയാണ് മരിച്ചത്. ഇദ്ദേഹത്തിന് കോവിഡ് ഉണ്ടായിരുന്നോ എന്ന് വ്യക്തമാക്കുന്ന സ്രവപരിശോധനാ ഫലം ഇന്ന് വൈകീട്ട് ലഭിക്കും.

ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയ് (38) ആണ് മരിച്ചത്. ഗുരുതരമായ കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. അബുദാബിയിൽ നിന്ന് നാട്ടിൽ എത്തിയ ഇദ്ദേഹത്തെ രോഗലക്ഷണങ്ങളെ തുടർന്നാണ് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കിയത്. സംസ്ഥാനത്ത് ഇന്ന് വീണ്ടും കോവിഡ് മരണം സംഭവിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

ഈ മാസം പതിനൊന്നിനാണ് ജോഷി അബുദാബിയിൽ നിന്ന് നാട്ടിലെത്തിയത്. കോവിഡ് ലക്ഷണങ്ങളെ കണ്ടതോടെ ഇയാളെ ഇക്കഴിഞ്ഞ പതിനെട്ടാം തീയതി പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് രോഗം മൂർച്ഛിച്ച ഇയാൾ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്.

ഇദ്ദേഹത്തിന് പ്രമേഹരോഗം ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ട് ആയി.ഇന്നലെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് തെലങ്കാന സ്വദേശി മരിച്ചിരുന്നു. തെലങ്കാനയിലേക്ക് പോകുകയായിരുന്ന അഞ്ജയ് എന്ന വ്യക്തിയാണ് മരിച്ചത്. ഇയാൾ ട്രെയിൻ മാറി കയറി തിരുവനന്തപുരത്ത് വന്നിറങ്ങുകയായിരുന്നു. തിരുവനന്തപുരത്തെ ചികിത്സയിലിരിക്കെയാണ് മരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP