Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊവിഡിനെക്കാൾ ഭയക്കുന്നത് സർക്കാരിന്റെ ഉദാസീനതയെ; ആരോ​ഗ്യ പ്രവർത്തകർക്ക് പ്രാഥമിക സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാൻ കഴിയുന്നില്ല; രൂക്ഷ വിമർശനമുയർത്തി ഡൽഹി എംയിസിലെ ഡോക്ടർമാർ

കൊവിഡിനെക്കാൾ ഭയക്കുന്നത് സർക്കാരിന്റെ ഉദാസീനതയെ; ആരോ​ഗ്യ പ്രവർത്തകർക്ക് പ്രാഥമിക സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാൻ കഴിയുന്നില്ല; രൂക്ഷ വിമർശനമുയർത്തി ഡൽഹി എംയിസിലെ ഡോക്ടർമാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊവിഡ് ആരോ​ഗ്യ പ്രവർത്തകരിലും പടർന്ന് പിടിക്കുന്നതിനിടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി എംയിസിലെ ഡോക്ടർമാർ. തങ്ങൾ ഭയപ്പെടുന്നത് വൈറസിനെയല്ലെന്നും മറിച്ച് സർക്കാരിന്റെ ഉദാസീനതയെ കുറിച്ച് ഓർത്താണെന്നുമാണ് ഡോക്ടർമാർ പറയുന്നത്. ഇങ്ങനെ തന്നെയാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതിൽ രോഗികളെ ചികിത്സിക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് തങ്ങൾ എത്തിച്ചേരുമെന്നും ഡോക്ടർമാർ പറയുന്നു.

മാർച്ച് മുതൽ ഞങ്ങൾ ഹോസ്റ്റലിൽ വേണ്ട സുരക്ഷയെ കുറിച്ചും, ശുചിത്വമില്ലായ്മയെ കുറിച്ചും പ്രോട്ടോക്കോളിന്റെ അഭാവത്തെ കുറിച്ചും മതിയായ പരിശോധന നടത്താൻ കഴിയാത്തതിനെ കുറിച്ചുമെല്ലാം ആവർത്തിച്ച് പരാതിപ്പെടുന്നു. പക്ഷേ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. എൻ 95 മാസ്‌കുകൾ ധരിക്കുക എന്ന പ്രാഥമികമായ സുരക്ഷാ മാനദണ്ഡങ്ങൾ പോലും ഇവിടെ പാലിക്കാൻ കഴിയുന്നില്ല. ആരോഗ്യപ്രവർത്തകരുടെ ക്ഷേമത്തിനായുള്ള ഞങ്ങളുടെ നിരന്തരമായ പരിശ്രമത്തിനെതിരെ ഭരണകൂടത്തിൽ നിന്നുള്ള ഭീഷണികൾ ഉയർന്നുവരാം. എഫ്.ഐ.ആറുകളും മറ്റും ഞങ്ങളുടെ കരിയറിനെ തന്നെ ബാധിച്ചേക്കാം. എയിംസ് ആർ.ഡി.എ ജനറൽ സെക്രട്ടറി ഡോ. ശ്രീനിവാസ് രാജ്കുമാർ ടി പറഞ്ഞു.

ഡൽഹി എയിംസിൽ ദിനംപ്രതി കൊവിഡ് വൈറസ് ബാധിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. രോഗികൾക്കൊപ്പം ആരോഗ്യപ്രവർത്തകർക്ക് കൂടി കൂട്ടത്തോടെ രോഗം പിടിപെടുന്നതിൽ കടുത്ത ആശങ്കയിലാണ് ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവർത്തകർ. 195 ആരോഗ്യപ്രവർത്തകർക്കാണ് എയിംസിൽ ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയും റെസിഡന്റ് ഡോക്ടർമാരും നഴ്‌സുമാരും മെസ്സ് ജോലിക്കാരുമെല്ലാം ഉൾപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP