Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജേക്കബ് തോമസിനെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; കേസിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് വ്യക്തമാകുന്നതെന്നും നിരീക്ഷണം; മുൻ ഡിജിപിക്ക് കുരുക്ക് മുറുകുന്നത് നാളെ സർവീസിൽ നിന്നു വിരമിക്കാനിരിക്കെ

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജേക്കബ് തോമസിനെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; കേസിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് വ്യക്തമാകുന്നതെന്നും നിരീക്ഷണം; മുൻ ഡിജിപിക്ക് കുരുക്ക് മുറുകുന്നത് നാളെ സർവീസിൽ നിന്നു വിരമിക്കാനിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ജേക്കബ് തോമസിന് എതിരായ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് കോടതി നിരീക്ഷിച്ചു. നാളെ സർവീസിൽ നിന്നു വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരായ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് മുൻ ഡിജിപിയും വിജിലൻസ് ഡയറക്ടറുമായിരുന്ന ജേക്കബ് തോമസിനെതിരായ വിജിലൻസ് കേസിൽ കുരുക്ക് മുറുകുന്നത്. തമിഴ്‌നാട്ടിലെ രാജപാളയത്ത് 50.33 ഏക്കർ ഭൂമി വാങ്ങിയതിനെതിരെയാണ് ജേക്കബ് തോമസിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്.

നാളെ സർവീസിൽ നിന്നും വിരമിക്കുന്ന സാഹചര്യത്തിൽ തനിക്കെതിരായ അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു ജേക്കബ് തോമസ് കോടതിയോട് ആവശ്യപ്പെട്ടത്. അതേസമയം ജേക്കബ് തോമസിന്റേത് അനധികൃത സ്വത്ത് സമ്പാദനമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു. ഭൂമി ഇടപാട് സംബന്ധിച്ച വിവരം സർക്കാരിനെ അറിയിച്ചിട്ടില്ലെന്നും ബോധിപ്പിച്ചു. തുടർന്ന് ഭൂമിയുടെ ആധാരമടക്കമുള്ള രേഖകൾ പരിശോധിച്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിക്കുകയായിരുന്നു.

കേസ് പരിഗണിച്ച ജസ്റ്റിസ് വി. ഷേർസിയാണ് ജേക്കബ് തോമസിനെതിരായ ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയത്. വിജിലൻസിന് അന്വേഷണം തുടരാം. ജേക്കബ് തോമസിന്റെ പേരിലാണ് രാജപാളയത്തെ ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടി. ഭൂമിയുടെ ആധാരമടക്കമുള്ള രേഖകൾ പരിശോധിച്ച ശേഷമാണ് അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയത്. വിജിലൻസ് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. കേസിന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കി വിശദമായ റിപ്പോർട്ട് നൽകാൻ വിജിലൻസ് കോടതി നിർദ്ദേശം നൽകുകയും ചെയ്തു.

നേരത്തെ അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡി.ജി.പിയും വിജിലൻസ് ഡയരക്ടറുമായിരുന്ന ജേക്കബ്ബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ക്രൈംബ്രാഞ്ചിനാണ് അനുമതി നൽകിയത്. ക്രൈംബ്രാഞ്ചിൽ നിന്നും കേസ് വിജിലൻസിന് കൈമാറുകയായിരുന്നു.

സർവീസിലിരിക്കേ സർക്കാരിനെ വിമർശിച്ച് പുസ്തകമെഴുതിയത് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജേക്കബ്ബ് തോമസിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന് പേരിൽ പുസ്തകം എഴുതിയതും ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ചതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. രണ്ട് വർഷത്തോളമായി സസ്പെൻഷനിലായിരുന്ന ജേക്കബ് തോമസിനെ ഏതാനും മാസങ്ങൾക്ക് മുൻപാണ് തിരിച്ചെടുത്തത്. സേനക്ക് പുറത്ത് മെറ്റൽ ആൻഡ് സ്റ്റീൽ ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ ആയിട്ടായിരുന്നു നിയമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP