Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂനമർദ്ദം ശക്തം; ശക്തമായ കാറ്റും മഴയും തുടരും; സലാലയിൽ കനത്ത മഴ; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂനമർദ്ദം ശക്തം; ശക്തമായ കാറ്റും മഴയും തുടരും; സലാലയിൽ കനത്ത മഴ; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

മസ്‌കറ്റ്: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിയാർജിച്ചതിനെ തുടർന്ന് ഒമാനിൽ ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. സലാലയിൽ ഞായറാഴ്ച വരെ ശക്തമായ കാറ്റും ഇടിയോടു കൂടിയ മഴയും തുടരുമെന്നാണ് അധികൃതർ അറിയിച്ചത്.

അതേസമയം സലാലയിൽ ഉൾപ്പെടെ ദോഫാറിലും അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ന്യൂനമർദ്ദത്തിന്റെ ഫലമായി ബുധനാഴ്ച വൈകീട്ട് മുതൽ ദോഫാർ ഗവർണറേറ്റിൽ ശക്തമായ മഴ പെയ്തിരുന്നു. ജനങ്ങൾ കടലിൽ പോകുന്നതും വാദികളിൽ ഇറങ്ങുന്നതും ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ട് വരെ മഴ തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. ജാഗ്രത പാലിക്കണമെന്നും അത്യാവശ്യക്കാർ അല്ലാത്തവർ വീടുകളിൽ നിന്നു പുറത്തിറങ്ങരുതെന്നും മഴയും കാറ്റുമുള്ള സമയങ്ങളിൽ വാദികൾ മുറിച്ചുകടക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP