Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ ഇടപെട്ട് ഐകൃരാഷ്ട്ര സംഘടനയും; ഇരു രാജ്യങ്ങളും തമ്മിൽ ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കണം; സംഘർഷത്തിലേക്ക് പോകരുത്; ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള ആളിനെ മധ്യസ്ഥനാക്കുമെന്നും യു.എൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്: ഇന്ത്യ-ചൈന അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി ഐക്യരാഷ്ട്ര സംഘടന.

ഇരു രാജ്യങ്ങളും തമ്മിൽ ഉടലെടുത്തിരിക്കുന്ന സംഘർഷഭരിതമായ സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് യു.എൻ നിർദ്ദേശിച്ചു. കാര്യങ്ങൾ സംഘർഷത്തിലേക്ക് നീങ്ങുന്ന തരത്തിലുള്ള യാതൊരു നടപടിയും ഇരുഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും യു.എൻ സെക്രട്ടറി ജനറൽ അൻേറാണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് മുന്നറിയിപ്പ് നൽകി.

ഇരുരാജ്യങ്ങൾക്കും താത്പര്യമുള്ള ആളിനെ മദ്ധ്യസ്ഥനാക്കുന്ന കാര്യം പരിഗണിക്കണം. ആരാണ് മധ്യസ്ഥത വഹിക്കേണ്ടതെന്ന് ഇരുരാജ്യങ്ങൾക്കും തീരുമാനിക്കാം. അക്കാര്യത്തിൽ യു.എൻ ഇടപെടില്ലെന്നും അവർ അറിയിച്ചു.

അമേരിക്കയുടെ മധ്യസ്ഥതാ വാഗ്ദാനം ചൈന നിരസിക്കുകയും ചർച്ചകളിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണയും അതിർത്തി തർക്കമുണ്ടായപ്പോൾ ചെന്നൈയിലും വുഹാനിലും നടത്തിയ ചർച്ചകളിലൂടെയാണ് അത് പരിഹരിച്ചത്. ഇരു രാജ്യങ്ങളും യു.എസിനെ കരുതിയിരിക്കണമെന്നും ചൈന മുന്നറിയിപ്പ് നൽകുന്നു. മേഖലയിലെ സമാധാനം ഇല്ലാതാക്കാനാണ് യു.എസ് ശ്രമമെന്നും ചൈന കുറ്റപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP