Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോപാൽഗഞ്ച് കൊലപാതകം; വെടിയേറ്റ് മരിച്ചവരുടെ കടുംബാംഗങ്ങളെ കാണാൻ പുറപ്പെട്ട തേജ്വസി യാദവിനെ പൊലീസ് തടഞ്ഞു; വീടിന് മുന്നിൽ നാടകീയ രംഗങ്ങൾ  

മറുനാടൻ ഡെസ്‌ക്‌

പാട്ന: ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ വീടിനു മുന്നിൽ നാടകീയ രംഗങ്ങൾ. ഗോപാൽഗഞ്ചിൽ വെടിയേറ്റ് മരിച്ചവരുടെ കുടുംബാഗംങ്ങളെ കാണാൻ പുറപ്പെട്ട തേജസ്വി യാദവിനെ ബിഹാർ പൊലീസ് തടഞ്ഞു.ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് യാദവിനെ പൊലീസ് തടഞ്ഞത്.

ബിഹാറിൽ ഗോപാൽഗഞ്ചിൽ സിപിഐ.എം.എൽ നേതാവ് ജെ.പി യാദവിന്റെ കുടുംബത്തിന് നേരെ നടന്ന വെടിപ്പിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരനും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കുടുംബത്തെ കാണാൻ വേണ്ടി ഗോപാൽ ഗഞ്ചിലേക്ക് പുറപ്പെട്ട തേജസ്വി യാദവിനെ പൊലീസ് തടയുകയായിരുന്നു.

എന്നാൽ തന്നെ വീട്ടുതങ്കലിൽ വെക്കാനുള്ള ഉത്തരവൊന്നും ഇല്ലെന്ന് യാദവ് പ്രതികരിച്ചു.''എന്നെ വീട്ടുതടങ്കലിൽ വെക്കാനുള്ള ഉത്തരവൊന്നും ഇല്ല. എംഎ‍ൽഎമാർക്ക് മാത്രമാണ് ലോക്ഡൗൺ, അതേസമയം കുറ്റവാളികൾക്ക് ഇതൊന്നും ബാധകമല്ല, അവരെ സ്വതന്ത്രമായി പോകാൻ അനുവദിക്കുന്നു'' പൊലീസ് നടപടിയെ വിമർശിച്ച് തേജസ്വി യാദവ് പറഞ്ഞു.

ഗോപാൽഗഞ്ച് സംഭവത്തിൽ ജെ.ഡി.യു. എംഎ‍ൽഎ അമരേന്ദ്ര പാണ്ഡെ, സഹോദരൻ സതീഷ് പാണ്ഡെ, സതീഷിന്റെ മകൻ മുകേഷ് പാണ്ഡെ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. സതീഷിനേയും മുകേഷിനേയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP