Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മരനീര് ശേഖരിക്കാൻ പോയ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് കരടി ജീവനോടെ കുഴിച്ചിട്ടു; തിരിച്ചെത്തി കൊന്നുതിന്നും മുമ്പ് നാട്ടുകാർ രക്ഷപെടുത്തി

മരനീര് ശേഖരിക്കാൻ പോയ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് കരടി ജീവനോടെ കുഴിച്ചിട്ടു; തിരിച്ചെത്തി കൊന്നുതിന്നും മുമ്പ് നാട്ടുകാർ രക്ഷപെടുത്തി

മോസ്‌കോ: മരനീര് ശേഖരിക്കാൻ വനത്തിലെത്തിയ വീട്ടമ്മയെ കരടി ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ചശേഷം അവരെ ജീവനോടെ കുഴിച്ചിട്ടു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി വിവരമറിയിച്ചതിനെത്തുടർന്ന് അധികൃതരെത്തി കരടിയെ കൊലപ്പെടുത്തി വീട്ടമ്മയെ രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ 55-കാരി ആശുപത്രിയിലാണിപ്പോൾ.

റഷ്യയിലെ ആമൂർ പ്രവിശ്യയിലാണ് സംഭവം. കൂട്ടുകാരിക്കൊപ്പം ഔഷധഗുണമുള്ള മരനീര് ശേഖരിക്കാനാണ് നതാലിയ പാസ്റ്റർനാക്ക് വനത്തിലെത്തിയത്. പെട്ടെന്ന് ഇവരെ കരടി ആക്രമിക്കുകയായിരുന്നു. കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നതാലിയക്ക് ബോധം നഷ്ടപ്പെട്ടു. ഇവരെ കരിയിലകൾകൊണ്ട് മൂടിയിടുകയാണ് കരടി ചെയ്തത്. പിന്നീട് ഭക്ഷിക്കാമെന്ന് കരുതിയാണ് കരടി ഇപ്രകാരം ചെയ്തതെന്ന് കരുതുന്നു.

ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി ഓടി കാടിന് പുറത്തെത്തുകയും നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. എല്ലാവരും കൂടി തിരികെയെത്തിയപ്പോൾ, പാതിയിലേറെ മൂടിയ നിലയിലായിരുന്നു നതാലിയയുടെ ശരീരം. പെട്ടെന്നുതന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് നതാലിയയെ മാറ്റിയതുകൊണ്ട് ജീവൻ രക്ഷിക്കാനായി. ഇതിനിടെ ആക്രമിക്കാനെത്തിയ കരടിയെ വെടിവച്ച് കൊല്ലുകയും ചെയ്തു.

വളർത്തുനായക്കൊപ്പമാണ് നതാലിയയും സുഹൃത്തും കാട്ടിലെത്തിയത്. കരടിയുടെ മണം തിരിച്ചറിഞ്ഞ നായ കുരയ്ക്കാൻ തുടങ്ങിയെങ്കിലും ഇവർക്ക് ഓടിമാറാൻ കഴിഞ്ഞില്ല. നാലുവയസ്സ് പ്രായമുള്ള പെൺകരടിയാണ് ആക്രമണം നടത്തിയത്. പെട്ടെന്നുള്ള ആക്രമണത്തിൽ വീണുപോയ നതാലിയ മരിച്ചുവെന്ന് കരുതിയാണ് കരടി ഇലകൾകൊണ്ട് മൂടിയിട്ടതെന്ന് കരുതുന്നു.

രക്ഷിക്കാനായി നാ്ട്ടുകാർ എത്തിയപ്പോൾ അവർക്കുനേരെയും കരടി ചീറിയടുത്തു. തുടർന്നാണ് നാ്ട്ടുകാരിലൊരാൾ കരടിയെ വെടിവച്ചുവീഴ്‌ത്തിയത്. കരടിയെ കൊന്നതിനുശേഷമാണ് ഇലകൾക്ക് പുറത്തേയ്ക്ക് തള്ളി നിൽക്കുന്ന നിലയിൽ വീട്ടമ്മയുടെ കൈകൾ കണ്ടെത്തിയത്. ശരീരമാസകലം മാരകമായി മുറിവേറ്റ നതാലിയ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. സംഭവത്തിന്റെ നടുക്കവും അവരെ വിട്ടുമാറിയിട്ടില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP