Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ക് ഡൗൺ കാലം ഗൂഗിളിന് ചാകര; വർക്ക് ഫ്രം ഹോം രീതി വിജയം കണ്ടതോടെ ജീവനക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി ഗൂഗിൾ; ജീവനക്കാർക്ക് 1000 ഡോളർ വർഷം മുഴുവൻ അലവൻസ്; സെർച്ച് എഞ്ചിൻ ഭീമന്റെ കൊറോണ കൊയ്ത്ത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗൺ കാലം ഗൂഗിളിന് ചാകര. ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ വർക്ക് ഫ്രം ഹോം രീതി ഫലപ്രദമായതോടെ ജീവനക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ് ഗൂഗിൾ. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാർക്കായി 1000 ഡോളർ അലവൻസ് ആണ് കമ്പനി നൽകുന്നത്. വീട്ടിൽ നിന്നും ജോലി ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാക്കാനാണ് ഗൂഗിൾ ശ്രമിക്കുന്നത്.അതേസമയം, ജൂലൈ 6 മുതൽ തങ്ങളുടെ ആകെ ശേഷിയുടെ 10ശതമാനം ഓഫീസുകൾ തുറക്കും എന്ന് ആൽഫബെറ്റിന്റെ നേതൃത്വത്തിലുള്ള കമ്പനി അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബർ ആകുമ്പോഴേക്കും എല്ലാ സാഹചര്യങ്ങളും അനുവദിക്കുകയാണെങ്കിൽ ഇത് ആകെ ശേഷിയുടെ 30 ശതമാനം ആയി ഉയർത്തുമെന്നും കമ്പനി അറിയിച്ചു. കമ്പ്യൂട്ടർ ലാപ്ടോപ്പ്, കമ്പ്യൂട്ടർ ടേബിൾ പോലുള്ള ഫർണിച്ചറുകൾ അല്ലെങ്കിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ സഹായകമാവുന്ന ഡിവൈസുകൾ എന്നിവയെല്ലാം വാങ്ങുന്നതിനാണ് 1000 ഡോളർ അഥവാ ഏകദേശം 75,000 രൂപയുടെ ഈ അലവൻസ് കമ്പനി നൽകുന്നത്.

.ഈ വർഷം മുഴുവൻ ഭൂരിഭാഗം ഗൂഗിൾ ജീവനക്കാരും വീട്ടിലിരുന്നുതന്നെ ജോലിചെയ്യേണ്ടിവരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അതിനായി ജീവനക്കാർക്ക് 1,000 യുഎസ് ഡോളർ അല്ലെങ്കിൽ അവരുടെ രാജ്യത്തെ കറൻസിക്ക് തുല്യമായ തുക നൽകുമെന്ന് ഗൂഗിൾ ജീവനക്കാർക്ക് അയച്ച ഇ- മെയിലിൽ ഗൂഗിളിന്റേയും ആൽഫ ബെറ്റിന്റേയും സിഇഒ ആയ സുന്ദർ പിച്ചൈ അറിയിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP