Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചു; പാർലമെന്റ് സമുച്ചയത്തിന്റെ രണ്ടു നിലകൾ പൂർണമായും സീൽ ചെയ്തു

രാജ്യസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചു; പാർലമെന്റ് സമുച്ചയത്തിന്റെ രണ്ടു നിലകൾ പൂർണമായും സീൽ ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനും കുടുംബത്തിലെ മറ്റ് അം​ഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഉദ്യോ​ഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു പാർലമെന്റ് സമുച്ചയത്തിന്റെ രണ്ടു നിലകൾ പൂർണമായും സീൽ ചെയ്തു. പ്രധാന പാർലമെന്റ് മന്ദിരത്തിൽ നിന്നു 100 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അനക്സ് കെട്ടിടത്തിലെ രണ്ടു നിലകളാണ് സീൽ ചെയ്തത്. ഇവിടെ പൂർണമായും അണുവിമുക്തമാക്കും. ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കും കുട്ടികൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കി.

കഴിഞ്ഞ ആഴ്ച, പാർലമെന്റിലെ എഡിറ്റോറിയൽ ആൻഡ് ട്രാൻസലേഷൻ വിഭാഗത്തിൽ ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനും കോവിഡ് ബാധിച്ചിരുന്നു. ഇതുവരെ പാർലമെന്റിലെ നാല് ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രോഗം സ്ഥിരികരിച്ച ഉദ്യോഗസ്ഥൻ ഇന്നലെ വരെ ജോലിക്ക് എത്തിയിരുന്നതായാണ് വിവരം. മൂവായിരത്തിലധികം ജീവനക്കാരുള്ള പാർലമെന്റ് രണ്ടാംഘട്ട ലോക്ഡൗൺ അവസാനിച്ച മെയ്‌ 3നു ശേഷമാണ് മൂന്നിലൊന്ന് ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP