Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയെ വിമർശിച്ച അഭിഭാഷകയ്‌ക്കെതിരെ കേസെടുത്ത നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം; ലോക്ക്ഡൗൺ നിലനിൽക്കെ തിരുവനന്തപുരത്തുള്ള വ്യക്തിയോട് കൊച്ചി പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്നും ശശി തരൂർ; പൊലീസിന്റെ മര്യാദകെട്ട പെരുമാറ്റം അവസാനിപ്പിക്കണമെന്നും കോൺ​ഗ്രസ് നേതാവ്

മുഖ്യമന്ത്രിയെ വിമർശിച്ച അഭിഭാഷകയ്‌ക്കെതിരെ കേസെടുത്ത നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം; ലോക്ക്ഡൗൺ നിലനിൽക്കെ തിരുവനന്തപുരത്തുള്ള വ്യക്തിയോട് കൊച്ചി പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്നും ശശി തരൂർ; പൊലീസിന്റെ മര്യാദകെട്ട പെരുമാറ്റം അവസാനിപ്പിക്കണമെന്നും കോൺ​ഗ്രസ് നേതാവ്

മറുനാടൻ ഡെസ്‌ക്‌

മുഖ്യമന്ത്രിയെ വിമർശിച്ചതിന് അഭിഭാഷകയ്‌ക്കെതിരെ കേസെടുത്ത നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഡോ. ശശി തരൂർ എംപി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സർക്കാരിനും പൊലീസിനുമെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളുടെ പ്രസക്ത ഭാഗങ്ങൾ റെക്കോർഡ് ചെയ്ത് പുനഃസംപ്രേഷണം ചെയ്യുന്നത് പിആർ വർക്കാണെന്ന് വിമർശിച്ച തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയ്ക്കതിരെ കൊച്ചിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസെടുത്ത നടപടി തന്നെ ഞെട്ടിച്ചെന്ന് തരൂർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരം ഉറപ്പുനൽകുന്ന സംസാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശമാണ് അഭിഭാഷക വിനിയോഗിച്ചത്. ഇതിന്റെ പേരിൽ ഒരു പൗരനെ ഉപദ്രവിക്കാൻ കഴിയില്ലെന്ന് പൊലീസിന് അറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. ലോക്ക്ഡൗൺ നിലനിൽക്കെ തിരുവനന്തപുരത്തുള്ള വ്യക്തിയോട് കൊച്ചി പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം ഫേസ്‌ബുക്ക് പേസ്റ്റിൽ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയെ പരോക്ഷമായിപോലും അവഹേളിക്കുന്ന ഒന്നും തന്നെ ആ പോസ്റ്റിൽ ഉണ്ടായിരുന്നില്ല. ജനാധിപത്യ സംവിധാനത്തിൽ തികച്ചും സാധാരണമായ ഒരു വിമർശനമാണ് പ്രകടിപ്പിച്ചത്. പൊലീസ് നടപടി തീർത്തും പ്രതിഷേധാർഹമാണ്. അഭിഭാഷകയെക്കെതിരായ കേസ് കേസ് പിൻവലിക്കണമെന്ന് ഞാൻ കേരള മുഖ്യമന്ത്രിയുടെ ഓഫീസിനോട് അഭ്യർത്ഥിക്കുകയാണ്.

കൂടാതെ ഭരണഘടനാ തത്വങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരെ ബോധവത്കരിക്കാൻ കേരള ഡിജിപി ലോക്നാഥ് ബെഹ്റയോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അപകീർത്തികരമായ ഒന്നും ആ പോസ്റ്റിലില്ല. ഒരു ജനാധിപത്യത്തിൽ തീർത്തും സാധാരണമായ നേരിട്ടുള്ള വിമർശനം മാത്രമാണത്. പൊലീസിന്റെ മര്യാദകെട്ട പെരുമാറ്റം അവസാനിപ്പിക്കണം. എഫ്‌ഐആർ ഉടൻ റദ്ദാക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.

 

I am shocked to see that an FIR has been filed in Kochi against a Trivandrum lawyer for a Facebook post criticising the...

Posted by Shashi Tharoor on Thursday, May 28, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP