Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചില്ലെങ്കിൽ കോവിഡിനേക്കാളും വലിയ ആഘാതമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി; രാജ്യത്തെ വ്യോമഗതാഗതം ദീപാവലിക്ക്​ മുമ്പ്​ സാധാരണ നിലയിലാകുമെന്നും ഹർദീപ്​ സിങ്​ പുരി

സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചില്ലെങ്കിൽ കോവിഡിനേക്കാളും വലിയ ആഘാതമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി; രാജ്യത്തെ വ്യോമഗതാഗതം ദീപാവലിക്ക്​ മുമ്പ്​ സാധാരണ നിലയിലാകുമെന്നും ഹർദീപ്​ സിങ്​ പുരി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ വ്യോമഗതാഗതം ദീപാവലിക്ക്​ മുമ്പ്​ സാധാരണ നിലയിലാകുമെന്ന്​ വ്യോമയാനമന്ത്രി ഹർദീപ്​ സിങ്​ പുരി. ദീപാവലിക്ക്​ മുമ്പ്​ ഇന്ത്യൻ കമ്പനികളുടെ 650 വിമാനങ്ങൾ സർവീസ്​ തുടങ്ങും. മറ്റ്​ രാജ്യങ്ങളുമായി താരതമ്യം ചെയ്യു​മ്പോൾ കോവിഡിൽ നിന്ന്​ മുക്​തരാവുന്നവരുടെ എണ്ണം ഇന്ത്യയിൽ കൂടുതലാണ്​. ​പ്രതിസന്ധിയിൽ നിന്ന്​ ഇന്ത്യൻ വ്യോമയാനരംഗം അതിവേഗം കരകയറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടപ്പിച്ചു.

സാമ്പത്തിക പ്രവർത്തനങ്ങൾ പുനഃരാരംഭിക്കേണ്ടത്​ രാജ്യത്തി​​ന്റെ വളർച്ചക്ക്​ അത്യാവശ്യമാണ്​. അല്ലെങ്കിൽ കോവിഡിനേക്കാളും വലിയ ആഘാതം അതുമൂലമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിൽ സഞ്ചരിക്കണമെന്ന്​ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്​. ​മെയ്​ 25 മുതൽ ഭാഗികമായി ആഭ്യന്തര വിമാനയാ​ത്രക്ക്​ തുടക്കം കുറിച്ചിട്ടുണ്ട്​. 20 ശതമാനം ആഭ്യന്തര വിമാന സർവീസുകൾ മാത്രമാണ്​ നടത്തുന്നത്​. ടൂറിസം രംഗവും വ്യോമയാനമേഖലയെ ആശ്രയിച്ചാണ്​ നില നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.​

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP