Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംപി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ മൈത്രി അസോസിയേഷൻ അനുശോചിച്ചു

എംപി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ മൈത്രി അസോസിയേഷൻ അനുശോചിച്ചു

സ്വന്തം ലേഖകൻ

മനാമ: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും, എഴുത്തുകാരനും, പ്രഭാഷകനും, ചിന്തകനും പാർലമെന്റ് അംഗവുമായിരുന്ന എംപി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ മൈത്രി സോഷ്യൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. മതേതര നിലപാടുകളിൽ ഉറച്ചു നിൽക്കുകയും സോഷ്യലിസ്റ്റ് ആശയങ്ങളിൽ ഊന്നി നിന്ന് അവസാനം വരെ പ്രവർത്തിക്കുകയും ചെയ്ത നേതാവായിരുന്നു.അദ്ദേഹം. ജനാധിപത്യ മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് ഫാസിസത്തോട് വിട്ടു വീഴ്ചയില്ലാത്ത സമീപനമാണ് അദ്ദഹം പുലർത്തിയത്. അദ്ദേഹത്തിന്റെ എഴുത്തുകളും നിലപാടുകളും എന്നും മതേതര ഇന്ത്യക്ക് വേണ്ടിയും മഹിതമായ ഭരണഘടനാ മൂല്യങൾ ഉയർത്തിപ്പിടിക്കുന്നതിനുമായിരുന്നു. വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് കുടപിടിക്കുന്ന സമീപനം അദ്ദേഹം സ്വീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതിനാൽ അദ്ദേഹത്തിന്റെ വിയോഗം മതേതര ഇന്ത്യക്ക് വലിയ നഷ്ടമാണെന്നും അസോസിയേഷൻ ഇറക്കിയ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP