Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉത്രയുടെ മൃതദേഹത്തിനു മുന്നിൽ അലറിക്കരഞ്ഞ സൂരജും നാട്ടുകാരെ പറ്റിച്ച അമ്മയും പെങ്ങളും മോഹിച്ചതൊന്നും നടക്കില്ല; സഹോദരിക്ക് സ്‌കൂട്ടർ വാങ്ങാൻ പണം ചോദിച്ചപ്പോൾ നൽകാതിരുന്നതിന് ഭർതൃ വീട്ടിൽ ഉത്രയ്ക്ക് നേരിടേണ്ടി വന്ന മാനസിക പീഡനം വനിതാ കമ്മീഷനും ബോധ്യപ്പെട്ടു; ഷാഹിദാ കമാലിന്റെ നിർദ്ദേശ പ്രകാരം ഇനി രേണുകയ്ക്കും മകൾക്കും എതിരെ കേസെടുക്കാൻ പൊലീസും നിർബന്ധിതർ; ഉത്രാ കൊലക്കേസിനൊപ്പം ഗാർഹിക പീഡനക്കേസും; അഞ്ചലിലെ ക്രൂരതയിൽ ഇനി പുതിയ കേസും

ഉത്രയുടെ മൃതദേഹത്തിനു മുന്നിൽ അലറിക്കരഞ്ഞ സൂരജും നാട്ടുകാരെ പറ്റിച്ച അമ്മയും പെങ്ങളും മോഹിച്ചതൊന്നും നടക്കില്ല; സഹോദരിക്ക് സ്‌കൂട്ടർ വാങ്ങാൻ പണം ചോദിച്ചപ്പോൾ നൽകാതിരുന്നതിന് ഭർതൃ വീട്ടിൽ ഉത്രയ്ക്ക് നേരിടേണ്ടി വന്ന മാനസിക പീഡനം വനിതാ കമ്മീഷനും ബോധ്യപ്പെട്ടു; ഷാഹിദാ കമാലിന്റെ നിർദ്ദേശ പ്രകാരം ഇനി രേണുകയ്ക്കും മകൾക്കും എതിരെ കേസെടുക്കാൻ പൊലീസും നിർബന്ധിതർ; ഉത്രാ കൊലക്കേസിനൊപ്പം ഗാർഹിക പീഡനക്കേസും; അഞ്ചലിലെ ക്രൂരതയിൽ ഇനി പുതിയ കേസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉത്രയുടെ മൃതദേഹത്തിനുമുന്നിൽ അലറിക്കരയുന്ന സൂരജിനെയും സഹോദരിയെയും അമ്മയേയും ആശ്വസിപ്പിക്കാൻ പാടുപെട്ടിരുന്നഉത്രയുടെ ബന്ധുക്കൾ. സൂരജിന്റെ ദുഃഖം നാട്ടുകാരെയും ഏറെ വേദനിപ്പിച്ചിരുന്നു. പിന്നീട് പുറത്തു വന്നതെല്ലാം ഞെട്ടിക്കുന്ന സംഭവങ്ങളാണ്. കേസിൽ സൂരജ് അറസ്റ്റിലായി. പാമ്പിനെ കൊണ്ട് കടുപ്പിച്ച് ഭാര്യ കൊന്ന കൊടും ക്രൂരത ചർച്ചയായി. പ്രഥമദൃഷ്ട്യാ തന്നെ സൂരജിന്റെ കുടുംബത്തിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന സൂചനകളും എത്തി. എന്നാൽ പൊലീസ് സൂരജിലേക്ക് മാത്രം അന്വേഷണം ഒതുക്കി. ഇതിനിടെ നിർണ്ണായക ഇടപെടൽ നടത്തുകയാണ് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ. ഉ്ത്രയ്‌ക്കെതിരെ ഭർതൃ വീട്ടിൽ ഗാർഹിക പീഡനം നടന്നുവെന്ന് വനിതാ കമ്മീഷന് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിൽ സൂരജിന്റെ അമ്മയ്ക്കും അച്ഛനും സഹോദരിക്കും എതിരെ കേസെടുക്കും.

ഗാർഹിക പീഡനകേസ് എടുക്കാനാണ് നിർദ്ദേശം. വലിയ പീഡനങ്ങൾ ഉത്രയ്ക്ക് ഭർതൃ വീട്ടിൽ നേരിടേണ്ടി വന്നു. ഇതെല്ലാം ഉത്രയുടെ അച്ഛൻ തുറന്നു പറയുകയും ചെയ്തു. വിവാഹ മോചനത്തിലേക്ക് കാര്യങ്ങളെത്തുമോ എന്ന ഭയത്തിൽ നിന്നാണ് കൊലപാതകം നടക്കുന്നതും. അതിനാൽ ഗാർഹിക പീഡനം തെളിഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ നിർദ്ദേശം. രാഷ്ട്രീയ ഇടപെടൽ കാരണമാണ് ഉത്രയുടെ കൊലപാതകത്തിൽ സൂരജിന്റെ അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്യുന്നത് പോലും വൈകിക്കുന്നതെന്ന വാദം സജീവമാണ്. ഇതിനിടെയാണ് ഷാഹിദാ കമാലിന്റെ ഇടപെടൽ. ഇതോടെ ഗാർഹിക പീഡന കേസിൽ എങ്കിലും സൂരജിന്റെ അമ്മയേയും അച്ഛനേയും സഹോദരിയേയും പൊലീസിന് ചോദ്യം ചെയ്യേണ്ടി വരും.

ഗൃഹോപകരണങ്ങൾ തവണവ്യവസ്ഥയിൽ നൽകുന്ന ധനകാര്യസ്ഥാപനത്തിൽ പഴ്സണൽ ലോൺ സെക്ഷനിലായിരുന്നു സൂരജിന് ജോലി. 2018 മാർച്ച് 25-നാണ് സൂരജ് ഉത്രയെ വിവാഹംചെയ്തത്. വിവാഹത്തിനുമുമ്പുതന്നെ സൂരജിന്റെ വീടു നന്നാക്കാനും കടംതീർക്കാനും അച്ഛന് ഓട്ടോ വാങ്ങാനുമായി ഉത്രയുടെ പിതാവ് വിജയസേനൻ ലക്ഷക്കണക്കിന് രൂപ നൽകിയിരുന്നു. ഏറത്ത് റബ്ബർക്കട നടത്തുകയാണ് വിജയസേനൻ. ഉത്രയുടെ അമ്മ മണിമേഖല ആയൂർ ജവാഹർ എൽ.പി.എസ്. അദ്ധ്യാപികയാണ്. വിരമിക്കുമ്പോൾ അമ്മയ്ക്ക് കിട്ടുന്ന പണം തട്ടാനുള്ള തന്ത്രങ്ങളും സൂരജ് ഒരുക്കിയിരുന്നു. ഇത് ഫലം കാണില്ലെന്ന് വ്യക്തമായതോടെയായിരുന്നു കൊലപാതകം.

സാധാരണ കുടുംബത്തിൽപ്പെട്ട സൂരജിന് ഉത്രയുമായുള്ള വിവാഹാലോചന സങ്കല്പിക്കാവുന്നതിനും അപ്പുറമായിരുന്നു. വിവാഹത്തിന് 96 പവൻ സ്വർണവും പണവും വേറെ. നാലേക്കറോളം സ്ഥലം നൽകാമെന്നും പറഞ്ഞിരുന്നു. സൂരജ് മോഹിച്ച കാർ തന്നെ ഉത്രയുടെ വീട്ടുകാർ വാങ്ങിനൽകി. ഇടയ്ക്ക് ഉത്ര വീട്ടുകാരെ വിളിച്ച് ഫ്രിഡ്ജും വാഷിങ് മെഷീനും മറ്റും വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു. മകൻ ധ്രുവിന് നൂലുകെട്ട് ചടങ്ങിൽ 12 പവനോളം ആഭരണങ്ങളും കിട്ടി. മാസംതോറും പണവും വാങ്ങിയിരുന്നു. സൂരജിന്റെ സഹോദരിക്ക് കോളേജിൽ പോകാൻ സ്‌കൂട്ടർ വാങ്ങിനൽകണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് ഉത്രയെ കൊലപ്പെടുത്തി സ്വത്ത് സ്വന്തമാക്കാനുള്ള ആലോചന തുടങ്ങിയത്.

ഉത്രയെ കൊലപ്പെടുത്തിയതിനു പിന്നിൽ വിവാഹമോചനക്കേസ് ഒഴിവാക്കി സ്വത്ത് സംരക്ഷിക്കാനുള്ള ശ്രമമെന്നു സൂചന. ചോദ്യം ചെയ്യലിൽ സൂരജ് ഇക്കാര്യം സമ്മതിച്ചു. ഉത്രയുടെ വീട്ടിൽ നിന്ന് ലഭിക്കാവുന്ന സ്വത്ത് നഷ്ടമാകുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിവാഹശേഷം സൂരജ് ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായാണു വിവരം. ഇക്കാര്യം ഉത്തരയുടെ മാതാപിതാക്കളും പൊലീസിനെ ബോധിപ്പിച്ചു. 2018 മാർച്ച് 26 നായിരുന്നു വിവാഹം. മൂന്നര മാസത്തിനു ശേഷം കലഹം തുടങ്ങി. കഴിഞ്ഞ ജനുവരിയിൽ സൂരജും ഉത്രയും തമ്മിൽ അടൂരിലെ വീട്ടിൽ വഴക്കുണ്ടായി. വിവരം അറിഞ്ഞ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദര പുത്രൻ ശ്യാമും അടൂരിലെത്തി. ഉത്രയെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും പറഞ്ഞു.

സ്ത്രീധനത്തുക മുഴുവൻ തിരികെ നൽകേണ്ടി വരുമെന്നതിനാൽ സൂരജ് വിവാഹമോചനത്തിനു തയാറായില്ല. 96 പവൻ, 5 ലക്ഷം രൂപ, കാർ, പിതാവിനു നൽകിയ 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോ എന്നിവയും തിരികെ നൽകേണ്ടി വരുമെന്നതായിരുന്നു കാരണം. ഇതോടെ അനുനയത്തിന്റെ പാതയിലായി. തുടർന്നാണ് ഉത്രയെ കൊലപ്പെടുത്തുന്നതിനു സൂരജ് ശ്രമം തുടങ്ങിയതെന്നു പൊലീസ് പറയുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് ഗാർഹിക പീഡന കേസ് എടുക്കാനുള്ള നിർദ്ദേശം.

അഞ്ചൽ ഏറം വെള്ളശ്ശേരിൽ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കോസിലെ പ്രതിയായ സൂരജിന്റെ ഭാഗം ന്യായീകരിച്ച് അമ്മ രേണുക രംഗത്ത് വന്നിരുന്നു. തന്റെ മകൻ നിരപരാധിയാണെന്ന് ആവർത്തിച്ച രേണുക തങ്ങളുടെ ഭാഗം കേൾക്കാൻ ആരുമില്ലാത്ത സ്ഥിതിയാണെന്നും ആരോപിച്ചു. ഉത്രയുടെ അമ്മ അടുത്ത മാസം വിരമിക്കുമ്പോൾ 65 ലക്ഷം രൂപയോളം ലഭിക്കും. അത് രണ്ട് മക്കളുടെ പേരിലും നൽകുമെന്ന് പറഞ്ഞിരുന്നു. അങ്ങനെയിരിക്കെ ഉത്രയെ കൊല്ലാൻ അവൻ നോക്കുമോ എന്ന് രേണുക ചോദിച്ചു. ഉത്രയുടെ വീട്ടുകാരുടെ മൂന്നേക്കർ എവിടെയാണെന്ന് പോലും ചോദിച്ചില്ല. അതവരുടെ പേരിൽ എഴുതിവെക്കാത്തതെന്തെന്ന് പോലും ചോദിച്ചിട്ടില്ലെന്നും രേണുക അവകാശപ്പെട്ടു. അതേസമയം, ഉത്രയുടെ സഞ്ചയന ദിവസം ഇരുവീട്ടുകാരും തമ്മിൽ തർക്കമുണ്ടായിരുന്നതായും രേണുക വെളിപ്പെടുത്തി.

സഞ്ചയനത്തിന്റെ അന്ന് വൈകുന്നേരം മുതലിനെ ചൊല്ലി തർക്കമുണ്ടായി. ഉത്രയുടെ അച്ഛനും മകനും തന്നെ തല്ലി. വനിതാ കമ്മീഷനിൽ പരാതി നൽകിയിട്ട് ഒരന്വേഷണവും ഉണ്ടായില്ലെന്നും അവർ ആരോപിച്ചു. ഉത്രയ്ക്ക് ആദ്യത്തെ തവണ പാമ്പ് കടിയേറ്റ അന്ന് രാത്രി 9ന് തലവേദന എടുക്കുന്നെന്ന് പറഞ്ഞിരുന്നു. പക്ഷെ പാമ്പ് കടിച്ച കാര്യം ഉത്ര പറഞ്ഞിരുന്നില്ല. പറയാതെ തങ്ങളെങ്ങനെ അറിയുമെന്നും രേണുക ചോദിക്കുന്നു. പിന്നീട് രാത്രി 1 മണിക്ക് ചെന്നു നോക്കിയപ്പോൾ ചെറിയ പാടു കണ്ടു. ചോര ഉണങ്ങി കിടക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടു പോയി. ഉത്രയുടെ വീട്ടുകാർ വരുന്നത് വരെ കാത്തു നിന്നില്ലെന്നും രേണുക പറഞ്ഞു.

പാമ്പ് കടിച്ച് ശസ്ത്രക്രിയ ചെയ്തതിനാൽ എസിയിൽ കിടക്കാൻ ഉത്രയ്ക്ക് ആകുമായിരുന്നില്ല. രക്തസമ്മർദ്ദം കുറയും. അതുകൊണ്ട് എസിയിട്ട് അടച്ചിട്ട മുറിയിൽ പാമ്പ് കയറി എന്ന ആരോപണം വിലപ്പോവില്ലെന്നും രേണുക പറഞ്ഞു. ഇതെല്ലാം കള്ളമാണെന്ന് വനിതാ കമ്മീഷനും ബോധ്യപ്പെട്ടു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP