Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുംബൈയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു; കുർള വിവേക് വിദ്യാലയ ഹൈസ്‌കൂൾ പ്രിൻസിപാൾ വിക്രമൻപിള്ളക്ക് കോവിഡ് സ്ഥിരീകരിച്ചത് ഒരാഴ്‌ച്ച മുമ്പ്

മുംബൈയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു; കുർള വിവേക് വിദ്യാലയ ഹൈസ്‌കൂൾ പ്രിൻസിപാൾ വിക്രമൻപിള്ളക്ക് കോവിഡ് സ്ഥിരീകരിച്ചത് ഒരാഴ്‌ച്ച മുമ്പ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കോവിഡ് ബാധിച്ച് മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു. മുംബൈ കുർള വിവേക് വിദ്യാലയ ഹൈസ്‌കൂൾ പ്രിൻസിപാൾ വിക്രമൻപിള്ളയാണ് മരിച്ചത്. 53 വയസായിരുന്നു. ഒരാഴ്ചയ്ക്ക് മുൻപാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാലുദിവസങ്ങൾക്ക് മുൻപ് തിരുവല്ല മല്ലപ്പള്ളി സ്വദേശി മത്തായിയും മുംബൈയിൽ മരിച്ചിരുന്നു. നിരവധി മലയാളി നഴ്‌സുമാർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രാജ്യത്ത് ഏറ്റവും കുടുതൽ രോഗികൾ ഉള്ളത് മുംബൈ നഗരത്തിലാണ്.

മുംബൈ നഗരത്തിൽ ഇന്നലെ മാത്രം 1,483 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ വൈറസ് ബാധിതരുടെ എണ്ണം 35,273 ആയി. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം അറുപതിനായിരത്തോട് അടുക്കുകയാണ്. 59, 546 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.‌

കോവിഡ് വ്യാപിക്കുന്ന മുംബൈയിൽ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും ആരോഗ്യപ്രവർത്തകരുടെ കുറവും ഭീഷണിയാകുന്നു. സർക്കാർ ആശുപത്രികളിൽ പൊതിഞ്ഞുകെട്ടി നിരത്തിയിട്ടിരിക്കുന്ന മൃതദേഹങ്ങളുടെയും, കോവിഡ് ചികിത്സാ കേന്ദ്രങ്ങൾക്കു മുന്നിൽ കിടക്ക ഒഴിയുന്നതു കാത്തിരിക്കുന്ന രോഗികളുടെയും കാഴ്ചകളാണ് നഗരത്തിൽ.

ആംബുലൻസ് കിട്ടാതെയും കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെയും ആശുപത്രിയിൽ പ്രവേശനം ലഭിക്കാതെ മരിക്കുന്ന മറ്റു രോഗികളുടെ എണ്ണവും കൂടുന്നു. ചികിത്സ ലഭിക്കാതെ മരിക്കേണ്ടി വരുമോ എന്ന ആശങ്ക ശരാശരി മുംബൈക്കാരുടെ സമാധാനം കെടുത്തുന്നു. അതിഥിത്തൊഴിലാളികൾ അടക്കമുള്ളവരുടെ പലായനത്തിന് പിന്നിലെ പ്രധാന കാരണവും ഇതു തന്നെ. 20 ലക്ഷത്തോളം തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്കു പോകാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. യാത്രാ സൗകര്യമില്ലാത്തതുകൊണ്ടു മാത്രം നാട്ടിലേക്കു പോകാൻ കഴിയാത്തവരാണു മലയാളികളിൽ ഏറെപ്പേർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP