Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ ബാധിതരുടെ വ്യക്തിഗത വിവരങ്ങൾ ക്ഷേത്രം വാട്‌സ് അപ്പ് ഗ്രൂപ്പിൽ പരസ്യമാക്കിയതിൽ ഇനി അന്വേഷണം; കൊറോണ ബാധിത കുടുംബം കുന്നനാടുള്ള ആകാഷിനെതിരെ പരാതി നൽകിയത് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന്; കാട്ടക്കാട പൊലീസിനെ കുറ്റപ്പെടുത്തിയുള്ള പ്രതികരണവും ഗൗരവത്തോടെ എടുത്ത് സ്‌പെഷ്യൽ ബ്രാഞ്ച്; കോവിഡിൽ വ്യക്തി വിവര ചോർച്ച തടയാൻ അതിശക്തമായ നടപടിയുമായി പിണറായി സർക്കാർ

കൊറോണ ബാധിതരുടെ വ്യക്തിഗത വിവരങ്ങൾ ക്ഷേത്രം വാട്‌സ് അപ്പ് ഗ്രൂപ്പിൽ പരസ്യമാക്കിയതിൽ ഇനി അന്വേഷണം; കൊറോണ ബാധിത കുടുംബം കുന്നനാടുള്ള ആകാഷിനെതിരെ പരാതി നൽകിയത് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന്; കാട്ടക്കാട പൊലീസിനെ കുറ്റപ്പെടുത്തിയുള്ള പ്രതികരണവും ഗൗരവത്തോടെ എടുത്ത് സ്‌പെഷ്യൽ ബ്രാഞ്ച്; കോവിഡിൽ വ്യക്തി വിവര ചോർച്ച തടയാൻ അതിശക്തമായ നടപടിയുമായി പിണറായി സർക്കാർ

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണ രോഗികളുടെ വ്യക്തിവിവരങ്ങൾ ക്ഷേത്രം വാട്‌സ് അപ്പ് ഗ്രൂപ്പിൽ പരസ്യപ്പെടുത്തിയ കുന്നനാടുള്ള ആകാഷിനെതിരെ കൊറോണ ബാധിതകുടുംബം പരാതി നൽകി. ആരോഗ്യവകുപ്പിനാണ് പരാതി നൽകിയത്. മറുനാടൻ മലയാളിയാണ് ഈ വാർത്ത പുറത്തു കൊണ്ടു വന്നത്. ഇത് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ശ്രദ്ധയിലും പെട്ടു. തുടർന്നാണ് കുടുംബത്തോട് പരാതി നൽകണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്. ഇത് അനുസരിച്ചാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് ഈ വിഷയത്തിൽ കേസ് എടുക്കും.

തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പരസ്യമാക്കിയത് ദോഷം ചെയ്തുവെന്നാണ് ആരോഗ്യവകുപ്പിന് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. കൊറോണ ബാധിതരുടെ വിവരങ്ങൾ ക്ഷേത്രം വാട്‌സ്അപ്പ് ഗ്രൂപ്പിൽ പരസ്യം ചെയ്തതു മുതൽ ആകാഷിനെ സ്‌പെഷ്യൽബ്രാഞ്ച് നിരീക്ഷിച്ചിരുന്നു. ഈ സമയത്ത് തന്നെയാണ് മറുനാടനിൽ വാർത്തയും വന്നത്. കുന്നനാട് ക്ഷേത്രം വാട്‌സ് അപ്പ് ഗ്രൂപ്പിൽ താൻ വിവരങ്ങൾ പരസ്യമാക്കിയത് ആകാഷ് മറുനാടനോട് സമ്മതിച്ചിരുന്നു. മറുനാടൻ വാർത്ത വന്നപ്പോൾ തന്നെ വിവരം സ്‌പെഷ്യൽ ബ്രാഞ്ച് ആരോഗ്യവകുപ്പ് അധികൃതർക്ക് കൈമാറിയിരുന്നു. ആരോഗ്യവകുപ്പ് അധികൃതർ കൊറോണ ചികിത്സയിൽ തുടരുകയായിരുന്ന കുടുംബത്തോട് ഇത് സംബന്ധമായി വിശദീകരണം തേടിയിരുന്നു. തുടർന്ന് ഇവർ പരാതി ആരോഗ്യവകുപ്പ് അധികൃതർക്ക് കൈമാറുകയായിരുന്നു.

അസമിൽ നിന്ന് സ്‌പെഷ്യൽ ട്രെയിനിൽ എത്തിയ ഞങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കപ്പെട്ടതിൽ വിഷമമുണ്ട്. വ്യക്തിപരമായി ആക്രമിക്കപ്പെടുന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ കുടുംബത്തെക്കുറിച്ച് പരാമർശങ്ങൾ വന്നത്. കൊറോണ ബാധിച്ചിട്ടും തങ്ങൾ പുറത്ത് കറങ്ങി നടക്കുന്നു എന്ന പ്രചാരണം വരെ ചില വാട്‌സ് അപ്പ് ഗ്രൂപ്പിൽ വന്നു. കാട്ടാക്കട പൊലീസാണ് തനിക്ക് വിവരങ്ങൾ നൽകിയത് എന്നാണ് ആകാഷ് പറയുന്നത്. കൊറോണ ബാധിതരായ ഞങ്ങളുടെ വ്യക്തിവിവരങ്ങൾ ചോർന്നതിൽ ഞങ്ങൾക്ക് വേദനയുണ്ട്-ആരോഗ്യ വകുപ്പിന് ലഭിച്ച പരാതിയിൽ ഇങ്ങനെ പറയുന്നു. ഈ പരാതി പൊലീസിനും കൈമാറിയിട്ടുണ്ട്.

ഇത് മനസ്സിലാക്കിയാണ് ആകാഷിനെ മറുനാടൻ ബന്ധപ്പെട്ടത്. താൻ തന്നെയാണ് പോസ്റ്റ് ഇട്ടതെന്നും കാട്ടക്കട പൊലീസാണ് വിവരം സ്ഥിരീകരിച്ചതെന്നും മറുനാടനോട് അയാൾ സമ്മതിക്കുകയും ചെയ്തു. കൊറോണ രോഗികളുടെ വിവരചോർച്ച സർക്കാർ ഗൗരവമായാണ് കാണുന്നത്. കൊറോണ രോഗികളുടെ വിവരങ്ങൾ ചോരുന്നതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തിൽ കുന്നനാട്ടെ സംഭവവും ഗൗരവത്തോടെ എടുക്കുകയാണ് പൊലീസ്. സർക്കാരും ഈ നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊറോണ രോഗികളുടെ വ്യക്തിവിവരങ്ങൾ പുറത്ത് നൽകാൻ പാടില്ലെന്ന് നിർദ്ദേശം നിലനിൽക്കുമ്പോൾ തന്നെയാണ് സോഷ്യൽ മീഡിയ വഴി വിവരങ്ങൾ പുറത്ത് പറയുന്നത്. കൊറോണ ബാധിതരുടെ വ്യക്തിവിവരങ്ങൾ പുറത്ത് നൽകരുത് എന്ന സർക്കാരിന്റെ ആവർത്തിച്ചുള്ള നിർദ്ദേശമാണ് കുന്നനാടും ലംഘിക്കപ്പെട്ടിരിക്കുന്നത്. ഒട്ടനവധി പേർ അംഗങ്ങളായുള്ള കുന്നനാട് ദേവീ ക്ഷേത്രത്തിന്റെ പേരിലുള്ള വാട്സ് അപ്പ് ഗ്രൂപ്പിലാണ് ആകാഷ് വിവരങ്ങൾ പരസ്യമാക്കിയത്. ബിജെപി നേതാവാണ് ആകാഷ്. രാഷ്ട്രീയ വൈരാഗ്യവും ഇത്തരമൊരു പോസ്റ്റിന് പിന്നിലുണ്ടെന്നാണ് സൂചന.

കൊറോണ ബാധിച്ച കുടുംബത്തിന്റെയും കൊറോണ ബാധിതരുടെ വ്യക്തമായ സൂചനകളാണ് വാട്സ് അപ്പ് ഗ്രൂപ്പ് വഴി ആകാഷ് പുറത്ത് വിട്ടത്. കുന്നനാട്ടെ ബന്ധുവിന്റെ പേരു സഹിതമാണ് തൊട്ടടുത്ത സ്ഥലത്തെ കൊറോണ ബാധിതരുടെ ഐഡന്റിറ്റി പുറത്തു വിട്ടത്. പത്രങ്ങൾ പോലും ചികിൽസയിലുള്ളവരുടെ വിവരങ്ങൾ ആർക്കും കൊടുക്കാറില്ല. അതീവ രഹസ്യമായാണ് ഇത് എല്ലാവരും കൈകാര്യം ചെയ്യുന്നത്. ഇതിനിടെയാണ് കാട്ടക്കടയ്ക്ക് അടുത്തുള്ള കൊച്ചു ഗ്രാമത്തിൽ പോലും ആളുകളുടെ വിവരങ്ങൾ ചോർന്നത്.

ആകാഷിനു വിവരങ്ങൾ നൽകിയത് കാട്ടാക്കട പൊലീസ് സ്റ്റെഷനിൽ നിന്നാണ് എന്ന ആരോപണവും വിവരചോർച്ചയുടെ ഗൗരവം കൂട്ടുന്നു. അസമിൽ നിന്ന് എത്തിയ കുടുംബത്തിന് കൊറോണ വന്നുവെന്നാണ് വാട്സ് അപ്പ് ഗ്രൂപ്പ് വഴി യുവാവ് കൊറോണ സ്ഥിരീകരിക്കുന്നത്. തനിക്ക് വിവരങ്ങൾ ലഭിച്ചത് കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് എന്ന് ആകാഷ് സംസാരത്തിൽ നിന്നും മറുനാടനോട് വ്യക്തമാക്കുന്നുണ്ട്.

കുടുംബത്തിനു കൊറോണ വന്ന കാര്യം കുന്നനാട് പരന്ന ശേഷമാണ് താൻ കാട്ടാക്കട സ്റ്റേഷനിൽ വിളിച്ച് കാര്യങ്ങൾ തിരക്കുന്നത്. കുടുംബത്തിനു കൊറോണയാണെന്ന കാര്യം കാട്ടാക്കട പൊലീസ് ആണ് സ്ഥിരീകരിച്ചത് എന്നാണ് മറുനാടനുമായുള്ള ഫോൺ സംഭാഷണത്തിൽ ആകാഷ് വ്യക്തമാക്കുന്നത്. കൊറോണ ബാധിച്ചവരുടെ വ്യക്തിവിവരങ്ങൾ പരസ്യമാക്കരുതെന്നു നിർദ്ദേശമുള്ളപ്പോൾ തന്നെയാണ് വ്യക്തികൾ സോഷ്യൽ മീഡിയ വഴി വിവരങ്ങൾ പരസ്യമാക്കുന്നത്.

കൊറോണ ബാധിച്ചവരുടെ വിവരങ്ങൾ ചോരാതിരിക്കുന്നത് നോക്കേണ്ട ബാധ്യതയുള്ളവരാണ് പൊലീസുകാർ. പക്ഷെ പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ വിവരങ്ങൾ ചോരുന്നു എന്നാണ് ആകാഷ് സംഭവത്തിൽ വ്യക്തമാകുന്ന വസ്തുത. കൊറോണ രോഗികളുടെ വിവരങ്ങൾ പുറത്തു പറഞ്ഞു എന്ന ആരോപണം കാട്ടാക്കട പൊലീസ് മറുനാടനോട് നിഷേധിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP