Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടിയേറ്റ തൊഴിലാളികൾ മരിച്ചത് ചെറുതും ഒറ്റപ്പെട്ടതുമായ സംഭവം എന്ന് ബിജെപി; കുറച്ചുകൂടി പക്വത കാണിക്കണമെന്ന് തൃണമൂൽ കോൺ​ഗ്രസും സിപിഎമ്മും; ശ്രമിക് ട്രെയിനിൽ മടങ്ങവെ കുടിയേറ്റ തൊഴിലാളികൾ മരിച്ച സംഭവത്തിൽ ​ബം​ഗാളിൽ വിവാദം കനക്കുന്നു

കുടിയേറ്റ തൊഴിലാളികൾ മരിച്ചത് ചെറുതും ഒറ്റപ്പെട്ടതുമായ സംഭവം എന്ന് ബിജെപി; കുറച്ചുകൂടി പക്വത കാണിക്കണമെന്ന് തൃണമൂൽ കോൺ​ഗ്രസും സിപിഎമ്മും; ശ്രമിക് ട്രെയിനിൽ മടങ്ങവെ കുടിയേറ്റ തൊഴിലാളികൾ മരിച്ച സംഭവത്തിൽ ​ബം​ഗാളിൽ വിവാദം കനക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ശ്രമിക് ട്രെയിനിൽ മടങ്ങവെ കുടിയേറ്റ തൊഴിലാളികൾ മരിച്ച സംഭവത്തിൽ ​ബം​ഗാളിൽ വിവാദം കനക്കുന്നു. സംഭവം നിസാരവത്കരിച്ച്‌ ബിജെപി പശ്ചിമ ബംഗാൾ അധ്യക്ഷനായ ദിലീപ് ഘോഷ് എംപി രം​ഗത്തെത്തിയതോടെ വിമർശനവുമായി ബിജെപി കുറച്ചുകൂടി പക്വത കാണിക്കണമെന്ന് തൃണമൂൽ കോൺ​ഗ്രസ് ആവശ്യപ്പെട്ടു. 'ചെറുതും ഒറ്റപ്പെട്ടതുമായ സംഭവം'എന്നായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.

'നിർഭാഗ്യകരമായ ചില സംഭവങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ പേരിൽ റെയിൽവേയെ കുറ്റം പറയാൻ കഴിയില്ല. കുടിയേറ്റക്കാരെ കൊണ്ടുപോകാൻ അവർ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. ചില മരണങ്ങൾ നടന്നിട്ടുണ്ട്. അത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. യാത്രക്കാർക്ക് വേണ്ടി റെയിൽവേ ചെയ്യുന്ന സേവനങ്ങളുടെ ഒരുപാട് ഉദാഹരണങ്ങൾ നമ്മുടെ പക്കലുണ്ട്. നിസാരമായ ചില സംഭവങ്ങൾ നടന്നതിന്റെ പേരിൽ റെയിൽവേയെ താഴ്‌ത്തി കാണിക്കാൻ കഴിയില്ല' ദിലീപ് ഘോഷ് പറഞ്ഞു. അതേസമയം, ദിലീപ് ഘോഷിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസും സിപിഎമ്മും രംഗത്തെത്തി. അതിഥി തൊഴിലാളികളുടെ കാര്യത്തിൽ ബിജെപി കുറച്ചുകൂടി പക്വത കാണിക്കണമെന്ന് ഇരുകക്ഷികളും ആവശ്യപ്പെട്ടു.

ലോക്ക്ഡൗണും കൊവിഡ് പ്രശ്‌നവും കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രം വരുത്തിയ വീഴ്ചയുടെ ഫലമാണ് അതിഥി തൊഴിലാളികൾ അനുഭവിക്കുന്നത്. നിരവധി പേർ മരിച്ചുവീഴുന്നു. ബിജെപി നേതാക്കൾ ധാർഷ്ട്യത്തോടെയാണ് പെരുമാറുന്നത്. ഞങ്ങൾക്കു നേരെ വിരൽ ചൂണ്ടുന്നതിനു മുൻപ് ദിലീപ് ഘോഷ് കുറച്ചുകൂടി പക്വതയോടെ സംസാരിക്കണമെന്ന് ടിഎംസി നേതാവും എംപിയുമായ സൗഗത റോയ് പറഞ്ഞു. ബിജെപിയുടെ ഭരണകാലത്ത് എല്ലാം നന്നായി മാത്രമേ സംഭവിക്കൂവെന്ന ചിന്തയാണ് ദിലീപ് ഘോഷിനെന്നായിരുന്നു സിപിഎം പൊളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലീം പറഞ്ഞു.

തിങ്കളാഴ്ച മുതൽ ശ്രമിക് ട്രെയിനിൽ ഒരു കുട്ടി അടക്കം ഒമ്പത് പേരാണ് മരിച്ചതായി റിപ്പോർട്ട് വന്നിരിക്കുന്നത്. കൊടുംചൂടും പട്ടിണിയും നിർജലീകരണവും മൂലമാണ് കഴിഞ്ഞ ദിവസം ഒരു യുവതി മരിക്കാനിടയായതെന്ന് കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP