Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേസ് പണം കൊടുത്ത് ഒതുക്കുമ്പോൾത്തന്നെ, തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ വ്യക്തിഹത്യ നടത്തി പാർട്ടിയിൽ ഒതുക്കാനുള്ള നീക്കവും; പാലാരിവട്ടം പാലം അഴിമതിക്കേസിൽ പാർട്ടിയിലെ തർക്കങ്ങൾ മുസ്ലിം ലീ​ഗ് നേതൃത്വത്തിന് മുന്നിൽ; പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെയും കെ.പി.എ. മജീദിനെയും കണ്ട് പരാതി ബോധിപ്പിച്ചത് മുതിർന്ന നേതാക്കളടക്കം

കേസ് പണം കൊടുത്ത് ഒതുക്കുമ്പോൾത്തന്നെ, തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ വ്യക്തിഹത്യ നടത്തി പാർട്ടിയിൽ ഒതുക്കാനുള്ള നീക്കവും; പാലാരിവട്ടം പാലം അഴിമതിക്കേസിൽ പാർട്ടിയിലെ തർക്കങ്ങൾ മുസ്ലിം ലീ​ഗ് നേതൃത്വത്തിന് മുന്നിൽ; പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെയും കെ.പി.എ. മജീദിനെയും കണ്ട് പരാതി ബോധിപ്പിച്ചത് മുതിർന്ന നേതാക്കളടക്കം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം മേല്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലെ വിഭാ​ഗീയത മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തി. മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് വിഭാഗത്തിനെതിരേ ഒരു സംഘം നേതാക്കൾ പാണക്കാട്ട് പോയി പരാതി നൽകി. പാലാരിവട്ടം കേസിൽ പരാതി നൽകിയ ആളുമായി ഉടമ്പടി ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും അതിൽ ലീഗ് നേതാക്കളുടെ പേര് മനഃപൂർവം ഉൾപ്പെടുത്തിയെന്നുമുള്ള ആരോപണമാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ വിവാദമായിരിക്കുന്നത്. പാലാരിവട്ടം മേല്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ പരാതി നൽകിയ കളമശ്ശേരിയിലെ വിവരാവകാശ പ്രവർത്തകനുമായി അനുരഞ്ജനത്തിന് ശ്രമം നടത്തുകയും പണം നൽകി ഉടമ്പടി ഉണ്ടാക്കാൻ ശ്രമിക്കുകയുമായിരുന്നു എന്ന ആക്ഷേപമാണ് പാർട്ടിക്ക് തലവേദനയായിരിക്കുന്നത്.

പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ലം അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ​നി​ന്ന് പി​ന്മാ​റാ​ൻ മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ് എം.​എ​ൽ.​എ പ​ണം വാ​ഗ്ദാ​നം ചെ​യ്തെ​ന്ന് പരാതിക്കാരനായ ഗി​രീ​ഷ് ബാ​ബു വിജിലൻസിന് മൊഴി നൽകിയതോടെയാണ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ മറനീക്കി പുറത്ത് വന്നത്. മാ​ധ്യ​മ സ്ഥാ​പ​ന​ത്തി​ന്റെ മ​റ​വി​ൽ 10 കോ​ടി രൂ​പ വെ​ളു​പ്പി​ച്ചെ​ന്ന പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ ഇ​ബ്രാ​ഹിം​കു​ഞ്ഞിന്റെ ആ​ളു​ക​ളി​ൽ​നി​ന്നും നി​ര​ന്ത​ര സ​മ്മ​ർ​ദ​മു​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം വി​ജി​ല​ൻ​സി​ന് മൊ​ഴി ന​ൽ​കി.

പി​ന്മാ​റി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ കേ​സി​ന് പി​ന്നി​ൽ മു​സ്​​ലിം ലീ​ഗി​ലെ ത​ന്നെ ചി​ല നേ​താ​ക്ക​ളാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ക​ത്ത് ന​ൽ​ക​ണ​മെ​ന്നാ​യി ആ​വ​ശ്യം. ഇ​ങ്ങ​നെ ചെ​യ്താ​ൽ അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്ന് ഇ​ബ്രാ​ഹിം​കു​ഞ്ഞ് നേ​രി​ട്ട് വാ​ഗ്ദാ​നം ചെ​യ്ത​താ​യും ഗി​രീ​ഷ് ബാ​ബു പ​റ​ഞ്ഞു. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ക​ത്ത് ചോ​ദി​ച്ച​ത്. ക​ള​മ​ശ്ശേ​രി, മു​ട്ടം, ആ​ലു​വ, ചേ​രാ​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ലീ​ഗ്, യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ളു​ടെ പേ​ര് പ​റ​യ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഇ​വ​രാ​ണ് പ​രാ​തി​ക്ക് പി​ന്നി​ലെ​ന്ന് അ​റി​യാ​മെ​ന്നും അ​ത് താ​ൻ നേ​രി​ട്ട് പ​റ​യ​ണ​മെ​ന്നും ഇ​ബ്രാ​ഹിം​കു​ഞ്ഞ് ആ​വ​ശ്യ​പ്പെ​ട്ടു. നാ​ട്ടി​ൽ ത​നി​ക്ക് പ​രി​ച​യ​മു​ള്ള ചി​ല​രാ​ണ് ആ​ദ്യം സ​മീ​പി​ച്ച​ത്. പി​ന്നീ​ട് ഇ​ബ്രാ​ഹിം​കു​ഞ്ഞും മ​ക​നു​മാ​യും അ‌​വ​രു​ടെ വീ​ട്ടി​ൽ​വെ​ച്ച് സം​സാ​രി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​​ൺ​കാ​ളു​ക​ളൊ​ന്നും താ​ൻ റെ​ക്കോ​ഡ് ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ, സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും മൊ​​ബൈ​ൽ ലൊ​ക്കേ​ഷ​നും പ​രി​ശോ​ധി​ച്ചാ​ൽ താ​ൻ അ‌​വ​രു​ടെ വീ​ട്ടി​ൽ പോ​യി​രു​ന്ന കാ​ര്യം വ്യ​ക്ത​മാ​കുമെന്നും ​ഗിരീഷ് ബാബു ചൂണ്ടിക്കാട്ടിയിരുന്നു. സം​ഭ​വ​ത്തി​ന് തെ​ളി​വാ​യി ഇ​ബ്രാ​ഹിം​കു​ഞ്ഞ് ന​ൽ​കി​യ എ​ഗ്രി​മ​ൻറി​ന്റെ ഡ്രാ​ഫ്റ്റ് വി​ജി​ല​ൻ​സി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി.

പരാതിക്കാരനുമായി ഒപ്പിടാൻ തയ്യാറാക്കിയ ഉടമ്പടിയിൽ മുസ്‌ലിം ലീഗിലെ ടി.എ. അഹമ്മദ് കബീർ അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രേരിപ്പിച്ചിട്ടാണ് പരാതി നൽകിയതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉടമ്പടിയിൽ ഒപ്പുവെക്കാൻ തയ്യാറാകാതിരുന്ന പരാതിക്കാരൻ, തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പം ലീഗ് നേതാക്കൾ ഒപ്പിടുവിക്കാൻ ശ്രമിച്ച ഉടമ്പടിയുടെ കോപ്പിയും ഉൾപ്പെടുത്തിയിരുന്നു. കേസ് ഒതുക്കാൻ അഞ്ചുലക്ഷം രൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്നും വിവരാവകാശ പ്രവർത്തകൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ വിജിലൻസ്, പരാതിക്കാരന്റെയും ഇബ്രാഹിംകുഞ്ഞിന്റെ മകനും മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ വി.ഇ. അബ്ദുൾ ഖഫൂറിന്റെയും മൊഴിയെടുത്തിരിക്കുകയാണ്.

ഉടമ്പടിയിൽ നേതാക്കളുടെ പേര് വലിച്ചിഴച്ചതാണ് പാർട്ടിക്കുള്ളിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കേസ് പണം കൊടുത്ത് ഒതുക്കുമ്പോൾത്തന്നെ, തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ വ്യക്തിഹത്യ നടത്തി പാർട്ടിയിൽ ഒതുക്കാനുള്ള നീക്കമാണ് നടന്നതെന്ന ആരോപണമാണ് നേതൃത്വത്തിനു മുന്നിൽ ഒരു വിഭാഗം എത്തിച്ചിരിക്കുന്നത്. കോടതിയിൽനിന്നുള്ള രേഖകളുടെ കോപ്പിയും വീഡിയോയും ശബ്ദരേഖയുമെല്ലാം പാർട്ടി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ജില്ലയിൽ പാർട്ടിയെ നയിക്കുന്ന മുതിർന്ന നേതാക്കളടക്കമുള്ള സംഘമാണ് പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെയും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിനെയുമെല്ലാം കാണാനായി പോയത്. ഇതോടെ, പാലാരിവട്ടം പാലം അഴിമതിക്കേസിൽ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ വിജിലൻസ് നടത്തുന്ന അന്വേഷണവും മുസ്‌ലിം ലീഗിന് നിർണായകമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP