Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക് ഡൗൺ നീട്ടിയാലും ജൂൺ ഒന്ന് മുതൽ ദിവസവും ഇന്ധനവില വർധിപ്പിക്കാനൊരുങ്ങി എണ്ണക്കമ്പനികൾ; പദ്ധതിയിടുന്നത് രണ്ടാഴ്ചത്തേക്ക് ദിവസവും 40 മുതൽ 50 പൈസ വീതം കൂട്ടാൻ

ലോക് ഡൗൺ നീട്ടിയാലും ജൂൺ ഒന്ന് മുതൽ ദിവസവും ഇന്ധനവില വർധിപ്പിക്കാനൊരുങ്ങി എണ്ണക്കമ്പനികൾ; പദ്ധതിയിടുന്നത് രണ്ടാഴ്ചത്തേക്ക് ദിവസവും 40 മുതൽ 50 പൈസ വീതം കൂട്ടാൻ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ലോക് ഡൗണിനെ തുടർന്ന് ഇന്ധനവില പുതുക്കുന്നത് മരവിപ്പിച്ചിരിക്കുകയാണെങ്കിലും അടുത്ത മാസം ഒന്ന് മുതൽ വീണ്ടും വില വർധനവ് ഉണ്ടാകുമെന്ന സൂചനയുമായി എണ്ണക്കമ്പനികൾ. നിലവിൽ അടച്ചിടലിനെത്തുടർന്ന് ഇന്ധനവില പുതുക്കുന്നത് മരവിപ്പിച്ചിരിക്കുകയാണ്. ജൂൺ ഒന്നിന് ഇത് പുനഃസ്ഥാപിക്കുമെന്നാണ് എണ്ണക്കമ്പനികൾ നൽകുന്ന സൂചന. രാജ്യത്ത് പെട്രോളിനും ഡീസലിനും ദിവസംതോറും വില പുതുക്കുന്ന രീതി പുനഃസ്ഥാപിക്കുന്നതോടെ ലിറ്ററിന് നാലു മുതൽ അഞ്ചു രൂപ വരെ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞയാഴ്ച വിപണിയിലെ സ്ഥിതി വിലയിരുത്താൻ എണ്ണക്കമ്പനികൾ യോഗം ചേർന്നിരുന്നു. കോവിഡ് അടച്ചിടലിനുശേഷം വിപണി തുറക്കുമ്പോൾ വേണ്ട നടപടികൾ സംബന്ധിച്ചായിരുന്ന പ്രധാനമായും ചർച്ച. ജൂൺ ഒന്നുമുതൽ അഞ്ചാംഘട്ട അടച്ചിടൽ ഏർപ്പെടുത്തിയാലും വലിയ ഇളവുകളുണ്ടാകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ ഇന്ധനവില ദിവസവും പുതുക്കുന്നത് പുനഃസ്ഥാപിക്കാനാണ് ആലോചിക്കുന്നത്. അതേസമയം, ഇതിന് സർക്കാരിന്റെ അനുമതികൂടി ലഭിക്കേണ്ടതുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില വീപ്പയ്ക്ക് 20 ഡോളർ വരെ ഇടിഞ്ഞിരുന്നെങ്കിലും പിന്നീട് തിരിച്ചുകയറി. ഒരു മാസംകൊണ്ട് ഇത് 30-35 ഡോളർ വരെ എത്തിയിട്ടുണ്ട്. അതിനിടെ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുത്തനെ കൂട്ടുകയും ചെയ്തു. ഇതെല്ലാം ചേർന്ന് ചില്ലറ വിൽപ്പനയിലെ മാർജിനിൽ നാലു മുതൽ അഞ്ചു രൂപയുടെ വരെ കുറവുണ്ടാക്കിയെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. രണ്ടാഴ്ചത്തേക്ക് ദിവസവും 40 മുതൽ 50 പൈസ വീതം കൂട്ടി ഇതുവഴിയുണ്ടാകുന്ന നഷ്ടം നികത്താനാണ് എണ്ണക്കമ്പനികൾ പദ്ധതിയിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP