Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാടം, കരിപ്പാൻ തോട് സ്റ്റേഷൻ പരിധിയിലെ തോട്ടങ്ങളിൽ നിന്നും തേക്ക് മരങ്ങൾ മുറിച്ചുകടത്തി; വിവരം അറിഞ്ഞിട്ടും തൊണ്ടിയോ ആയുധങ്ങളോ കണ്ടെടുത്തില്ല; രണ്ട് റേഞ്ച് ഓഫീസർമാർ അടക്കം 10 വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു: സംഭവം കോന്നിയിൽ

പാടം, കരിപ്പാൻ തോട് സ്റ്റേഷൻ പരിധിയിലെ തോട്ടങ്ങളിൽ നിന്നും തേക്ക് മരങ്ങൾ മുറിച്ചുകടത്തി; വിവരം അറിഞ്ഞിട്ടും തൊണ്ടിയോ ആയുധങ്ങളോ കണ്ടെടുത്തില്ല; രണ്ട് റേഞ്ച് ഓഫീസർമാർ അടക്കം 10 വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു: സംഭവം കോന്നിയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സർക്കാരിന്റെ തേക്കുതോട്ടങ്ങളിൽ നിന്നും മരം മുറിച്ചു കടത്താൻ ഒത്താശ ചെയ്തതിന് രണ്ടു റേഞ്ച് ഓഫീസർമാർ അടക്കം 10 വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം കാട്ടിറച്ചി പിടികൂടി കേസെടുക്കാത്തതിന് ഗുരുനാഥൻ മണ്ണിൽ നടപടി നേരിട്ട അഞ്ചു പേർ കൂടിയാകുന്നതോടെ ജില്ലയിൽ നാലു ദിവസത്തിനുള്ളിൽ നടപടി നേരിടേണ്ടി വന്ന വനപാലകരുടെ എണ്ണം 15 ആയി.

നെടുവത്തു മൂഴി റേഞ്ച് ഓഫീസർ എസ്. ഫസലുദ്ദീൻ, സംഭവസമയത്തെ ഡെപ്യൂട്ടി റേഞ്ചറും ഇപ്പോൾ സോഷ്യൽ ഫോറസ്റ്ററി റേഞ്ച് ഓഫീസ(റാന്നി) റുമായ എസ്.രാജേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.സോമൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബി.ജയമോഹൻ, എ.സെയ്ദ് യൂസഫ്, കെ.അരുൺകുമാർ, ആർ.അജയകുമാർ, ബീനാ മാത്യൂ, എസ്.എസ്.സൗമ്യ, ട്രൈബൽ വാച്ചർ വി.ആർ.രാജൻ എന്നിവരെയാണ് സർവീസിൽ നിന്നും സസ്പെന്റു ചെയ്തത്.

തിങ്കളാഴ്ച റാന്നി ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽ ഉൾപ്പെട്ട ഗുരുനാഥൻ മണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഉൾപ്പെടെ അഞ്ചു പേർക്കെതിരെ വകുപ്പ് തല നടപടികൾ സ്വീകരിച്ചിരുന്നു. ജോലിയിൽ ഗുരുതരമായ അനാസ്ഥയും,വീഴ്ചയും വരുത്തിയതിനാണ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്.അനിൽകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.ജി.സജികുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആത്മപ്രതീഷ്, എച്ച്.ഷാജി എന്നിവരെ സർവീസിൽ നിന്നും സസ്പെന്റു ചെയ്യുകയും, ബീറ്റ്ഫോറസ്റ്റ് ഓഫീസർ സി.എസ്.പ്രദീപിനെ വിവരങ്ങൾ മേലധികാരികളെ അറിയിക്കാതിരുന്നതിന് സ്ഥലം മാറ്റുകയും ചെയ്തിട്ടുള്ളത്.

കോന്നി ഡിവിഷനിൽ നടുവത്തു മൂഴി റേഞ്ചിലെ കരിപ്പാൻ തോട്, പാടം എന്നീ ഫോറസ്റ്റ് സ്റ്റേഷനുകളുടെ അധികാര പരിധിയിലുള്ള സർക്കാർ വക തേക്കുതോട്ടങ്ങളിൽ നിന്നും വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെ മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ പുനലൂർ ഫ്ളൈയിങ് സ്‌ക്വാഡ് ഡിവിഷണൽ ഫോറസ്റ്റാഫീസർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്വേഷണത്തിൽ നടുവത്തു മൂഴി റെയിഞ്ചിലെ പാടം, കരിപ്പാൻ തോട് സ്റ്റേഷൻ പരിധിയിലെ തേക്ക് തോട്ടങ്ങളിൽ നിന്നും അനധികൃതമായി തേക്ക് മരങ്ങൾ മുറിച്ചുകടത്തിയതായി കണ്ടെത്തി.

ഈ കുറ്റകൃത്യത്തിൽ ശരിയായ അന്വേഷണം നടത്തി ഇതിൽ ഉൾപ്പെട്ടവരെയും, നഷ്ടപ്പെട്ട തൊണ്ടിയും, ആയുധങ്ങളും കണ്ടെത്തുന്നതിൽ നടുവത്തു മൂഴി റേഞ്ച് ഓഫീസറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായും, കൂടാതെ മുൻ കരിപ്പാൻ തോട് ഡെപ്യൂട്ടി റേഞ്ച് ഓഫീസറും നിലവിൽ റാന്നി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസറുമായ എസ്.രാജേഷ് സ്റ്റേഷൻ അധികാര പരിധിയിൽ നടന്ന വനം കുറ്റകൃത്യം യഥാസമയം കണ്ടെത്തി തടയുന്നതിലും, വന സംരക്ഷണ പ്രവർത്തനങ്ങളിൽ സ്റ്റേഷൻ സ്റ്റാഫുകളെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിലും ഗുരുതരമായ വീഴ്ച വരുത്തിയതായും കണ്ടെത്തിയിരുന്നു.

അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ അടിയന്തിരമായി സർവീസിൽ നിന്നും സസ്പെന്റു ചെയ്യുന്നതിന് ശുപാർശ ചെയ്തിരുന്നു. ഇതേ വിഷയത്തിൽ കുറ്റക്കാരായി കണ്ടെത്തിയവരാണ് ഫോറസ്റ്റ് സെക്ഷൻ ഓഫീസറടക്കമുള്ള മറ്റ് എട്ട് പേർ.ഇവർ സർവീസിൽ തുടരുന്നത് ഈ വിഷയവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണത്തെയും, സർക്കാർ താൽപര്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടികൾക്ക് വിധേയമായി ഇവരെ സസ്പെന്റു ചെയ്തു കൊണ്ട് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻഡ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് പി.കെ.കേശവൻ ഉത്തരവിറക്കി നടപടി പ്രാബല്യത്തിൽ വരുത്തിയിട്ടുള്ളത്.

തെന്മല റേഞ്ച് ഓഫീസർ എം.അജീഷിനെ നെടുവത്തു മൂഴി റേഞ്ച് ഓഫീസറായി നിയമിച്ചും, എ.കെ.ശശികുമാരൻ നായരെ തെന്മല റേഞ്ച് ഓഫീസറുടെ പൂർണ്ണ ചുമതലയും നൽകി ഉത്തരവായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP