Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോർജ്ജ് ഫ്ളോയിഡിനെ ബൂട്ടിൽ ചേർത്ത് ഞെരുക്കി കൊന്ന പൊലീസുകാരന് എക്കാലത്തും കറുത്ത വർഗ്ഗക്കാരോട് കലിപ്പ്; ഇരയായവർ കൂട്ടത്തോടെ രംഗത്ത്; അമേരിക്കയിൽ വീണ്ടും കറുത്ത വർഗ്ഗക്കാരുടെ ഉയർത്തെഴുന്നേൽപ്; വംശീയവെറി മാറാത്ത അമേരിക്കയിൽ നടക്കുന്നത്

ജോർജ്ജ് ഫ്ളോയിഡിനെ ബൂട്ടിൽ ചേർത്ത് ഞെരുക്കി കൊന്ന പൊലീസുകാരന് എക്കാലത്തും കറുത്ത വർഗ്ഗക്കാരോട് കലിപ്പ്; ഇരയായവർ കൂട്ടത്തോടെ രംഗത്ത്; അമേരിക്കയിൽ വീണ്ടും കറുത്ത വർഗ്ഗക്കാരുടെ ഉയർത്തെഴുന്നേൽപ്; വംശീയവെറി മാറാത്ത അമേരിക്കയിൽ നടക്കുന്നത്

സ്വന്തം ലേഖകൻ

വ്യാജരേഖ ചമച്ചു എന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് കറുത്തവർഗ്ഗക്കാരനെ റോഡിൽ കിടത്തി കഴുത്തിൽ മുട്ടുകാൽ അമർത്തി കൊന്നത് കഴിഞ്ഞ ദിവസം ഏറെ വിവാദമുയർത്തിയ സംഭവമായിരുന്നു. ജോർജ്ജ് ഫ്ളോയിഡ് എന്ന കറുത്തവർഗ്ഗക്കാരനാണ് പൊലീസിന്റെ കൂരതയ്ക്ക് ഇരയായത്. ഈ നിഷ്ഠൂരകൃത്യം ചെയ്ത പൊലീസുകാരൻ വംശീയവെറിപൂണ്ടയാളാണെന്നതിന് കൂടുതൽ തെളിവുകൾ ലഭിക്കുകയാണ്. മിന്നീപോളീസിലെ ഈ പൊലീസുകാരൻ 12 വർഷം മുൻപ് തന്നെയും കൊല്ലാൻ ശ്രമിച്ചതായി ആരോപിച്ച് മറ്റൊരുകറുത്ത വർഗ്ഗക്കാരൻ കൂടി രംഗത്തുവന്നിരിക്കുകയാണ്.

കേസിലെ പ്രതിയായ ഡെറെക് ഷോവിൻ ഇതിനു മുൻപും പ്രതികളോടും പ്രതികളെന്ന് സംശയിക്കപ്പെടുന്നവരോടും ബലപ്രയോഗം നടത്തിയതിന്റെ വിശദാംശങ്ങൾ ഒന്നൊന്നായി പുറത്തുവരികയാണ്. ഒരു ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതിയിൽ വീട്ടിലെത്തിയ ഈ പൊലീസ് ഉദ്യോഗസ്ഥൻ തന്നെ മർദ്ദിക്കുകയും കുളിമുറിക്കുള്ളിൽ കയറ്റി വളരെ അടുത്തുനിന്ന് രണ്ടുതവണ തന്റെ നേർക്ക് വെടിയുതിർക്കുകയും ചെയ്തു എന്ന് ആരോപിച്ച് ഈരാ ലാട്രെൽ ടോൾസാണ് ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്. വീഡിയോയിൽ നിന്നും തനിക്ക് ഈ പൊലീസുകാരനെ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് സമ്മതിച്ച ഈ യുവാവ് പിന്നീട് ന്യുസ് ചാനലുകളിൽ കണ്ടപ്പോഴാണ് ഇയാളെ തിരിച്ചറിഞ്ഞതെന്നും പറഞ്ഞു.

ഫ്ളോയിഡിന്റെ മരണത്തിനുത്തരവാദിയായ ഷോവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മിന്നീപോളിസിൽ നടന്ന പ്രകടനം അക്രമാസക്തമായി. അന്ന് തന്റെ നേർക്ക് നടത്തിയ അക്രമത്തിന് ശിക്ഷ ലഭിച്ചിരുന്നെങ്കിൽ ഷോവിൻ ഫ്ളോയിഡിനെ കൊല്ലുകയില്ലായിരുന്നു എന്നാണ് ടോൾസ് പറഞ്ഞത്. അന്നത്തെ ആക്രമണത്തിന്റെ ബാക്കിപത്രമായി വെടിയുണ്ട കയറിയ ദ്വാരം ഇപ്പോഴും ടോളിന്റെ അടിവയറിലുണ്ട്.

2001 ൽ പൊലീസിൽ ചേർന്ന ഷോവിനെതിരെ ഇതുവരെ ഇത്തരത്തിലുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട 10 പരാതികൾ ലഭിച്ചുവെങ്കിലും രണ്ട് ശാസനകൾ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. 2006 ൽ 42 കാരനായ വേയിൻ റെയെസിനെ വെടിവെച്ച് കൊന്ന കേസിലും ഇയാൾ പ്രതിയാണ്. അതേ വർഷം മറ്റൊരു കേസിലും ഇയാൾ പ്രതിയായെങ്കിലും ഊരിപ്പോരുകയായിരുന്നു.

ഇതിനിടയിൽ ഡെറെക് ഷോവിന്റെ വീടിനു മുന്നിൽ ഇല്ലേ പ്രതിഷേധക്കാർ തടിച്ചുകൂടി. കൊലപാതകി എന്ന് അട്ടഹസിച്ചുകൊണ്ട് തടിച്ചുകൂടിയ ജനക്കൂട്ടം പിരിച്ചുവിട്ട ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. മരണത്തിന് തൊട്ടു മുൻപായി ദയനീയതയോടെ ഫ്ളോയിഡ് പറഞ്ഞ അവസാന വാക്കുകൾ- എനിക്ക് ശ്വാസം മുട്ടുന്നു- ടീഷർട്ടിൽ എഴുതിച്ചേർത്താണ് പ്രകടനക്കാരിൽ ഏറെപ്പേരും എത്തിയത്. കറുത്ത വർഗ്ഗക്കാരുടെ ജീവനും വിലയുണ്ട് എന്നുള്ള പ്ലക്കാർഡുകളും അവരുടെ കൈകളിൽ ഉണ്ടായിരുന്നു.

ഷോവിന്റെ വീടിന് സംരംക്ഷണം നൽകാൻ എത്തിയ ഒരുകൂട്ടം പൊലീസുകാർ പ്രതിഷേധക്കാരെ തടഞ്ഞു. മിന്നീപൊലീസ് മേയറും പ്രതിഷേധക്കാരോടൊപ്പം ചേർന്ന് ഷോവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കറുത്തവർഗ്ഗക്കാരനായ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഇങ്ങനെ ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ തന്നെ ജയിലിൽ ആകുമായിരുന്നു എന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാണീക്കുന്നു. ഏതായാലും ഈ സംഭവം അമേരിക്കയിൽ ഇപ്പോഴും വംശീയവെറി നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ്.

ലോകത്തിന് മുഴുവൻ സമത്വവും മനുഷ്യാവകാശങ്ങളുമെല്ലാം പഠിപ്പിക്കാൻ തുനിയുന്ന അമേരിക്കയിൽ ഇപ്പോഴും വർണ്ണത്തിന്റെ പേരിൽ ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നു എന്നുമാത്രമല്ല, കൊലചെയ്യപ്പെടുക കൂടി ചെയ്യുന്നു എന്നത് അവിടെ നിലനിൽക്കുന്ന വംശീയ വെറിയുടെ ആഴവും പരപ്പും സൂചിപ്പിക്കുന്നു. ഏതായാലും, ഈ സംഭവം അമേരിക്കയിലെ കറുത്തവർഗ്ഗക്കാർക്കിടയിൽ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. അത് മറ്റൊരു ഉയർത്തെഴുന്നേല്പിൽ കലാശിക്കുമോ എന്നത് കാത്തിരുന്ന് കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP