Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചുകൊണ്ട് ആറ് പേർക്ക് വരെ ഒരേ സമയം ഒരുമിച്ച് ചേർന്ന് പാർക്കിൽ പോകാം; ബാർബെക്യു പാർട്ടികൾക്കും അനുമതി തിങ്കളാഴ്‌ച്ച മുതൽ; സ്‌കൂളുകളും ഷോപ്പുകളും അടുത്ത മാസം മുതൽ; ഇന്നലെ 377 മരണം റിപ്പോർട്ട് ചെയ്തിട്ടും ഇളവുകൾ പ്രഖ്യാപിച്ച് ലോക്ക് ഡൗണിന് അറുതി വരുത്തി ബ്രിട്ടൻ

സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചുകൊണ്ട് ആറ് പേർക്ക് വരെ ഒരേ സമയം ഒരുമിച്ച് ചേർന്ന് പാർക്കിൽ പോകാം; ബാർബെക്യു പാർട്ടികൾക്കും അനുമതി തിങ്കളാഴ്‌ച്ച മുതൽ; സ്‌കൂളുകളും ഷോപ്പുകളും അടുത്ത മാസം മുതൽ; ഇന്നലെ 377 മരണം റിപ്പോർട്ട് ചെയ്തിട്ടും ഇളവുകൾ പ്രഖ്യാപിച്ച് ലോക്ക് ഡൗണിന് അറുതി വരുത്തി ബ്രിട്ടൻ

സ്വന്തം ലേഖകൻ

യൂറോപ്പിലാകെ നാശം വിതച്ച കൊറോണ ഏറ്റവും അധികം തകർത്തത് ബ്രിട്ടനെയായിരുന്നു. 2,69,127 രോഗികളുമായി പശ്ചിമ യൂറോപ്പിലെ ഏറ്റവും അധികം കോവിഡ് രോഗികളുള്ള രാഷ്ട്രമായി ബ്രിട്ടൻ മാറിയപ്പോൾ മരണ സംഖ്യയിൽ അമേരിക്കയുടെ താഴെ ലോകത്തിൽ രണ്ടാം സ്ഥാനത്താണ് ബ്രിട്ടൻ. എന്നാൽ കഴിഞ്ഞ് രണ്ടാഴ്‌ച്ചകളിൽ ചെറിയവ്യത്യാസം കാണുവാൻ തുടങ്ങി. രോഗവ്യാപനത്തിന്റെ ശക്തി കുറയുന്നത് പുതിയതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവിനു കാരണമായി . പ്രതിദിന മരണസംഖ്യയും കുറഞ്ഞുവന്നു.

കഴിഞ്ഞ ആഴ്‌ച്ചയിൽ തുടർച്ചയായി പ്രതിദിന മരണസംഖ്യ 200 ൽ താഴെ കൊണ്ടുവരാനായി. അതുപോലെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കാര്യമായ ഒരു കുറവുണ്ടായതോടെ ബ്രിട്ടൻ കൊറോണയുടെ പിടിയിൽ നിന്നും മുക്തിനേടുകയാണ് എന്നൊരു ചിന്ത ഉണ്ടായി. എന്നാൽ ഈ വിശ്വാസത്തെ തകർത്തുകൊണ്ട് ഇന്നലെ വീണ്ടും മരണസംഖ്യ വർദ്ധിക്കുകയായിരുന്നു. 300 കടന്ന മരണസംഖ്യക്ക് കാരണം കഴിഞ്ഞ ദിവസങ്ങളിൽ അവധികൾ ഉണ്ടായതിനാൽ ഔപചാരികത പൂർത്തിയാക്കുന്നതിൽ വന്ന കാലതാമസമാണെന്നായിരുന്നു വിശദീകരണം.

എന്നാൽ ഈ വിശദീകരണത്തെ തള്ളിക്കൊണ്ട് തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന മരണനിരക്ക് 300 ൽ കൂടുതലായി. ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 377 മരണങ്ങളാണ്. 1887 പുതിയ രോഗബാധകളും സ്ഥിരീകരിക്കപ്പെട്ടു. എന്നാൽ ഇതുകൊണ്ടൊന്നും പിന്മാറാതെ, ലോക്ക്ഡൗൺ ചട്ടങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതുമായി മുന്നോട്ട് പോകാൻ തന്നെയാണ് ബോറിസ് സർക്കാരിന്റെ തീരുമാനം.

പാർക്കുകൾ, സ്വകാര്യ ഗാർഡനുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവയിൽ ആറ് പേർ വരെ അടങ്ങുന്ന സംഘത്തിന് ഒരുമിച്ച് ചേരാമെന്നതാണ് ഇന്നലെ പ്രഖ്യാപിച്ച ഇളവുകളിൽ ഒന്ന്. എന്നാൽ ആറടി എന്ന സാമൂഹിക അകലം നിർബന്ധമായും പാലിച്ചിരിക്കണം. രാജ്യത്തിലെ കോവിഡ് അലേർട്ട് സ്റ്റാറ്റസ് നാലിൽ നിന്നും മൂന്നിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ഈ പുതിയ നീക്കം. രോഗവ്യാപനം ഇപ്പോഴും തുടരുകയാണെന്നും. ഇപ്പോൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്നത് വിപരീത ഫലം ചെയ്തേക്കും എന്നുമുള്ള മുഖ്യ ശാസ്തോപദേഷ്ടാവ് പാട്രിക് വാലൻസിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് ഈ പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

വിവിധ കുടുംബങ്ങളിൽ നിന്നായുള്ള ആറ് പേർക്ക് വരെ ഒത്തുചേരാം എന്ന ഇളവാണ് ഇപ്പോൾ വന്നിരിക്കുന്നത്. സ്വകാര്യ ഗാർഡനുകളും പൊതുവായുള്ള തുറസായ സ്ഥലങ്ങളും ഇത്തരം ഒത്തുചേരലുകൾക്കായി ഉപയോഗിക്കാം. ബാർബെക്യൂ പാർട്ടികൾ നടത്താനും അനുമതിയുണ്ട്. കഴിഞ്ഞയാഴ്‌ച്ച പ്രഖ്യാപിച്ചിരുന്നതുപോലെ അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകളും സ്‌കൂളുകളും അടുത്തമാസം മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കും. ഇളവുകൾ നൽകുമ്പോഴും രാത്രി നേരത്ത് സ്വന്തം താമസസ്ഥലത്തുനിന്നും വിട്ടുനിൽക്കാനോ, മറ്റൊരു വീട്ടിൽ താമസിക്കാനോ അനുവാദമില്ല.

വീട്ടിൽ അതിഥികളായെത്തുന്നവർക്ക് വീട്ടിലെ ശുചിമുറി ഉപയോഗിക്കാം, എന്നാൽ അവർ ഉപയോഗിച്ചതിനു ശേഷം അത് മുഴുവൻ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുകയും കൈകൾ സോപ്പിട്ട് കഴുകുകയും വേണം. അതേസമയം സ്‌കോട്ടലാൻഡിൽ എട്ടുപേർക്ക് വരെ ഒരുമിച്ചുകൂടാം എന്ന ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ഇതിന് ചില നിബന്ധനകളുണ്ട്. ഒരുമിച്ച് കൂടുന്നത് അവരുടെ സ്വന്തം വീട്ടുമുറ്റത്തായിരിക്കണം. അതുപോലെ പരമാവധി രണ്ടു കുടുംബങ്ങളിൽ നിന്നുള്ള അംഗങ്ങൾ മാത്രമേ ഇതിൽ പങ്കെടുക്കാവൂ.

ഈ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ തന്നെ, ബ്രിട്ടൻ ഇനിയും സുരക്ഷിതമായ ഒരു തലത്തിൽ എത്തിയിട്ടില്ല എന്നു തന്നെയാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. വൈറസിന്റെ പ്രത്യൂദ്പാദന നിരക്ക് ഇപ്പോഴും 1 ന് അടുത്തു തന്നെ നിൽക്കുന്നു. അത് ഏത് സമയത്തും 1 എന്ന മാന്ത്രിക സംഖ്യയെമറികടന്നേക്കാം എന്നാണ് ഇവർ ഭയക്കുന്നത്. പ്രത്യൂദ്പാദന നിരക്ക് അഥവാ ''ആർ'' മൂല്യൂം 1 കടക്കുമ്പോഴാണ് രോഗവ്യാപനത്തിന് ശക്തികൂടുന്നത്. അതേ സമയം കൊട്ടിഘോഷിച്ച് പുറത്തിറക്കിയ എൻ എച്ച് എസ് ടെസ്റ്റ് ആൻഡ് ട്രേസ് സംവിധാനം പൂർണ്ണമായി പ്രവർത്തിക്കുവാൻ ജൂൺ അവസാനം ആകുമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP