Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ക്വാറന്റൈൻ ചെലവ് സർക്കാരിന് ഉണ്ടാക്കുന്നത് വൻ ബാധ്യത; ഭക്ഷണവും താമസ സൗകര്യവും മുതൽ ശുചീകരണം വരെ 14 ദിവസത്തെ ഒരാളുടെ ക്വാറന്റൈനിന് ചെലവാകുന്നത് കുറഞ്ഞത് 14,000 രൂപ

ക്വാറന്റൈൻ ചെലവ് സർക്കാരിന് ഉണ്ടാക്കുന്നത് വൻ ബാധ്യത; ഭക്ഷണവും താമസ സൗകര്യവും മുതൽ ശുചീകരണം വരെ 14 ദിവസത്തെ ഒരാളുടെ ക്വാറന്റൈനിന് ചെലവാകുന്നത് കുറഞ്ഞത് 14,000 രൂപ

സ്വന്തം ലേഖകൻ

കോട്ടയം: ദിവസവും നൂറു കണക്കിന് പ്രവാസികൾ ക്വാറന്റൈനിലേക്ക് പോകുമ്പോൾ സർക്കാരിന് ഉണ്ടാകുന്നത് വൻ ബാധ്യത. ഒരാൾ 14 ദിവസത്തെ ക്വാറന്റൈനിലേക്ക് പോകുമ്പോൾ സർക്കാരിന് കുറഞ്ഞത് 14,000 രൂപ എങ്കിലും ചെലവ് വരുന്നുണ്ട്. ചിലയിടങ്ങളിൽ ഇതിലും കൂടുന്നുമുണ്ട്. ഇതോടെയാണ് സാമ്പത്തിക പ്രയാസമുള്ളവർക്ക് മാത്രമായി ക്വാറന്റൈൻ സൗകര്യം സൗജന്യമായി നിജപ്പെടുത്തിയത്. ഭക്ഷണവും താമസ സൗകര്യവും മുതൽ ശുചീകരണത്തിന് വരെ അനേകം പണമാണ് ചെലവാകുന്നത്.

പ്രവാസികളുടെ വരവ് കൂടുന്തോറും ചെലവും ഏറും. ഒട്ടേറെ പ്രവാസികൾ ചെലവ് സ്വയം വഹിക്കാമെന്ന് ചുമതലക്കാരോട് അറിയിക്കുന്നുമുണ്ട്. ക്വാറന്റൈനിലുള്ളവർക്ക് മുറിയൊരുക്കുമ്പോൾ നിലവാരമുള്ള ബെഡ്ഷീറ്റ്, കിടക്ക, തലയിണ, പുതപ്പ്, ടവ്വൽ. ഒരു സെറ്റിന് മാത്രം 1500 രൂപയെങ്കിലും വരും. ഒരാൾ ഉപയോഗിച്ച കിടക്ക, പുതപ്പ് തലയിണ എന്നിവ നശിപ്പിക്കണം. അത് മറ്റൊരാൾക്ക് നൽകാൻ കഴിയില്ല. ക്വാറന്റീൻ കഴിഞ്ഞ് പോകുമ്പോൾ പുതിയൊരാൾക്ക് ഇത്രയും വസ്തുക്കൾ കണ്ടെത്തണം. സോപ്പ്, സാനിറ്റൈസർ, മറ്റ് ശുചീകരണ സാമഗ്രികൾ. ഒരാൾക്ക് 500 രൂപവരെ.

രാവിലെ ചായ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, നാലുമണിച്ചായ, അത്താഴം. ശരാശരി 200 രൂപ. തദ്ദേശസ്ഥാപനങ്ങളാണ് ഇത് നൽകേണ്ടത്. സമൂഹ അടുക്കള ഇപ്പോഴും പ്രവർത്തിക്കുന്നിടത്ത് അവിടെനിന്ന് ഭക്ഷണം എത്തിക്കും. ഭക്ഷണം എത്തിക്കാൻ വാഹനച്ചെലവുമുണ്ട്. നിരീക്ഷണത്തിലുള്ളവർ കിടക്കുന്ന ഇടത്ത് ആരോഗ്യവകുപ്പ് ശുചീകരണം നടത്തണം. എന്നാൽ, മറ്റിടങ്ങളുടെ ശുചീകരണം തദ്ദേശസ്ഥാപനം നടത്തണം. ഇവർക്ക് ദിവസക്കൂലി നൽകണം. ഭക്ഷണാവശിഷ്ടം നീക്കുന്നതുമുതൽ പരിസരശുചീകരണത്തിനുവരെ ദിവസം ശരാശരി 200 രൂപ ചെലവ്.

കെട്ടിടങ്ങളുടെ വാടക പലയിടത്തും ഉടമകൾ വാങ്ങുന്നില്ല. മത, സാമുദായിക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാരിന് കെട്ടിടം സൗജന്യമായി വിട്ടുനൽകിയിരിക്കുന്നു. പക്ഷേ, അവിടം സാനിറ്റൈസ് ചെയ്യാനുള്ള ചെലവ് ആരോഗ്യവകുപ്പിന്റെതാണ്. ഉപയോഗത്തിനുമുമ്പും ശേഷവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP