Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെയ്‌ 11ന് അബുദാബിയിൽ നിന്ന് നാട്ടിലെത്തി; പനി കൂടിയപ്പോൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പരിശോധന; കോവിഡ് ചികിൽസയ്ക്കിടെ രോഗം ഗുരുതരമായപ്പോൾ 26ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി; കൊറോണയ്‌ക്കൊപ്പം കടുത്ത പ്രമേഹം കൂടിയായപ്പോൾ ഡോക്ടർമാരുടെ പരിശ്രമം വെറുതെയായി; കോവിഡ് ബാധിച്ച് ഇന്ന് പുലർച്ചെ മരിച്ചത് തിരുവല്ല സ്വദേശി ജോഷി; അറുപത്തിയെട്ടുകാരന്റെ മരണത്തോടെ കേരളത്തിൽ കോവിഡ് മരണം എട്ടായി

മെയ്‌ 11ന് അബുദാബിയിൽ നിന്ന് നാട്ടിലെത്തി; പനി കൂടിയപ്പോൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പരിശോധന; കോവിഡ് ചികിൽസയ്ക്കിടെ രോഗം ഗുരുതരമായപ്പോൾ 26ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി; കൊറോണയ്‌ക്കൊപ്പം കടുത്ത പ്രമേഹം കൂടിയായപ്പോൾ ഡോക്ടർമാരുടെ പരിശ്രമം വെറുതെയായി; കോവിഡ് ബാധിച്ച് ഇന്ന് പുലർച്ചെ മരിച്ചത് തിരുവല്ല സ്വദേശി ജോഷി; അറുപത്തിയെട്ടുകാരന്റെ മരണത്തോടെ കേരളത്തിൽ കോവിഡ് മരണം എട്ടായി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവല്ല സ്വദേശി ജോഷി (68) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിക്കായിരുന്നു അന്ത്യം. മെയ്‌ 11ന് അബുദാബിയിൽ നിന്നു നാട്ടിലെത്തിയ ജോഷിയെ 18നാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 26നു കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പ്രമേഹരോഗിയായിരുന്നു. കോട്ടയത്തെ ആദ്യ കോവിഡ് മരണമാണ് ഇത്.

ഇന്നലെ കേരളത്തിൽ 84 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇതുകൂടാതെ തിരുവനന്തപുരം ജില്ലയിൽ ഇന്നലെ നിര്യാതനായ തെലുങ്കാന സ്വദേശിക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഡൽഹിയിൽ ഇന്ന് ട്രയിൻ മാറി കയറി തിരുവനന്തപുരത്ത് എത്തിയ ആളായിരുന്നു മരിച്ചത്. അതായത് തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് മരണം കേരളത്തിലുണ്ടാകുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം എട്ടായി. മരണ സംഖ്യ പതിയെ കേരളത്തിലും ഉയരുകയാണ്. ഇതോടെപ്പം വൈറസ് ബാധിതരുടെ എണ്ണവും കൂടുന്നു. കരുതലുകൾ കൂടുതൽ എടുക്കേണ്ടതിന്റെ സൂചനയാണ് ഇത് നൽകുന്നത്.

കാസർഗോഡ് ജില്ലയിൽ നിന്നുള്ള 18 പേർക്കും പാലക്കാട് ജില്ലയിൽ നിന്നുള്ള 16 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും മലപ്പുറം ജില്ലയിൽ നിന്നുള്ള 8 പേർക്കും തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും കോട്ടയം ജില്ലയിൽ നിന്നുള്ള 3 പേർക്കും, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 31 പേർ വിദേശത്ത് നിന്നും (യു.എ.ഇ.-15, കുവൈറ്റ്-5, സൗദി അറേബ്യ-5, ഒമാൻ-3, ഖത്തർ-2, മാലിദ്വീപ്-1) 48 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-31, തമിഴ്‌നാട്-9, കർണാടക-3, ഡൽഹി-2, ഗുജറാത്ത്-2, ആന്ധ്രാപ്രദേശ്-1) വന്നതാണ്. 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട്, കണ്ണൂർ ജില്ലകളിലെ 2 പേർക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ നിന്നുള്ള 2 പേരുടെയും (ഒരു മലപ്പുറം സ്വദേശി), കണ്ണൂർ ജിലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 526 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 555 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. എയർപോർട്ട് വഴി 12,388 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 91,966 പേരും റെയിൽവേ വഴി 6494 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,12,469 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,15,297 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,14,305 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 992 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 210 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 60,685 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 58,460 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 9937 സാമ്പിളുകൾ ശേഖരിച്ചതിൽ 9217 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് 6 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം, പുതുശേരി, കോട്ടയം ജില്ലയിലെ ചങ്ങനാശേരി മുൻസിപ്പാലിറ്റി, കാസർഗോഡ് ജില്ലയിലെ മധൂർ, ഉദുമ, മഞ്ചേശ്വരം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 82 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP