Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിമൂന്നുകാരിയായ മകൾ ഒളിച്ചോടിയത് 34കാരനുമായി; മകളെ തേടിപ്പിടിച്ച് വീട്ടിലെത്തിച്ച പിതാവ് ഉറങ്ങി കിടന്ന പെൺകുട്ടിയെ കഴുത്തറുത്തുകൊന്നു; ദുരഭിമാനത്തിന്റെ പേരിൽ സ്വന്തം മകളുടെ കഴുത്തറുത്ത പിതാവ് അരിവാളുമായി പൊലീസിൽ കീഴടങ്ങി: ഹിജാബ് ഉപയോഗിച്ച് തലമുഴുവൻ മൂടാതിരുന്ന പെൺകുട്ടിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് തല മൂടിക്കെട്ടി ഇറാനിന്റെ ഔദ്യോഗിക മാധ്യമവും

പതിമൂന്നുകാരിയായ മകൾ ഒളിച്ചോടിയത് 34കാരനുമായി; മകളെ തേടിപ്പിടിച്ച് വീട്ടിലെത്തിച്ച പിതാവ് ഉറങ്ങി കിടന്ന പെൺകുട്ടിയെ കഴുത്തറുത്തുകൊന്നു; ദുരഭിമാനത്തിന്റെ പേരിൽ സ്വന്തം മകളുടെ കഴുത്തറുത്ത പിതാവ് അരിവാളുമായി പൊലീസിൽ കീഴടങ്ങി: ഹിജാബ് ഉപയോഗിച്ച് തലമുഴുവൻ മൂടാതിരുന്ന പെൺകുട്ടിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് തല മൂടിക്കെട്ടി ഇറാനിന്റെ ഔദ്യോഗിക മാധ്യമവും

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: ഇറാനിൽ ദുരഭിമാന കൊലപാതകത്തിന് ഇരയായത് 13കാരിയായ പെൺകുട്ടി. 34കാരനുമായി ഒളിച്ചോടിയ 13കാരിയെ വീട്ടിൽ തിരിച്ചെത്തിച്ച പിതാവ് പെൺകുട്ടി ഉറങ്ങി കിടന്ന സമയത്തുകൊയ്ത്തരുവാൾ ഉപയോഗിച്ച് കഴുത്തറുത്തുകൊല്ലുകയായിരുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ അരിവാളുമായി പൊലീസിൽ കീഴടങ്ങി. ഇറാനിലെ ഗിലാൻ പ്രവിശ്യയിലാണ് സംഭവം.

റോമിന അഷ്‌റഫി എന്ന പെൺകുട്ടിയാണ് പിതാവിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായത്. പിതാവ് എതിർത്തതിനെ തുടർന്ന് 35 വയസ്സുള്ള തന്റെ കാമുകൻ ബഹ്മാൻ കവാരിക്കൊപ്പം പെൺകുട്ടി ഒളിച്ചോടി പോയി. തുടർന്ന് പെൺകുട്ടിയുടെയും യുവാവിന്റെയും വീട്ടുകാർ പൊലീസി്ൽ പരാതിപ്പെടുകയും അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇരുവരേയും കണ്ടെത്തുകയുമായിരുന്നു. റോമിനയെ പിതാവിനൊപ്പം വിട്ടു. എന്നാൽ, തനിക്ക് ജീവനിൽ പേടിയുണ്ടെന്നും വീട്ടിലേക്ക് അയക്കരുതെന്നും റോമിന പൊലീസിനോട് പറഞ്ഞെങ്കിലും അവളുടെ വാക്കുകൾ അവർ മുഖവിലയ്ക്ക് എടുത്തില്ല.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി കിടപ്പുമുറിയിൽ വച്ച് പിതാവ് റോമിനയെ ക്രൂരമായി കൊലപ്പെടുത്തുകയിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിടപ്പുമുറിയിൽ ശിരസറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ക്രൂരകൃത്യം ചെയ്തശേഷം കൊലക്കത്തിയുമായി ഇയാൾ പൊലീസിൽ കീഴടങ്ങി. സംഭവത്തിൽ ഇറാനിലെ നീതിന്യായ വ്യവസ്ഥയ്‌ക്കെതിരെയും രൂക്ഷ വിമർശനമാണ് ഉയരുന്നത്. വീടിനുള്ളിൽ പെൺകുട്ടി സുരക്ഷിതയല്ലെന്ന ബോധ്യമുണ്ടായിട്ടും അവളെ പിതാവിനൊപ്പം വിട്ട നടപടിയിൽ വനിതാ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീകളുടെയും പെൺകുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ വലിയ വീഴ്ചയാണ് നിയമസംവിധാനങ്ങൾക്കു സംഭവിച്ചിരിക്കുന്നത്.

അതേസമയം ഇറാനിന്റെ ഔദ്യോഗിക മാധ്യമവും ഈ വാർത്തയുടെ പേരിൽ വ്യാപകമായി വിമർശിക്കപ്പെട്ടു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ തല മുഴുവൻ ഹിജാബ് കൊണ്ട് മൂടാത്ത ഫോട്ടോയാണ് പുറത്ത് വന്നത്. ഇതേ തുടർന്ന് ഇവർ ഈ ഫോട്ടോ എഡിറ്റ് ചെയ്ത് തല മുഴുവൻ മൂടിയതാക്കി മാറ്റി. ഇത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ അനേകം പേർ വിമർശനവുമായി രംഗത്തെത്തി. ആ പെൺകുട്ടിയെ ഇറാൻ മാധ്യമം വീണ്ടും കൊന്നതായി പലരും അഭിപ്രായപ്പെട്ടു.

ഇറാനിലെ പാട്രിയാർക്കി രീതിയാണ് റോമിനയെ കൊന്നതെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. #Romina_Ashrafi എന്ന ഹാഷ് ടാഗോടെയാണ് വാർത്ത പ്രചരിക്കുന്നത്.'റോമിനയുടെ കൊലപാതകം നടുക്കത്തോടെയല്ലാതെ കേൾക്കാനാകില്ല. തീവ്രമായ വേദനയോടെ അനുശോചനം രേഖപ്പെടുത്തുകയാണ്. ദുരഭിമാന കൊലപാതകത്തിന്റെ ആദ്യത്തെയും അവസാനത്തെയും ഇരയായിരിക്കും റോമനി. ആധിപത്യ സ്വഭാവമുള്ള സംസ്‌കാരത്തിന്റെ ഭാഗമാണ് ഇത്തരം കൊലപാതകങ്ങൾ.' ഇറാൻ സൊസൈറ്റി ഫോർ പ്രൊടക്ടിങ് വുമൻ റൈറ്റ്‌സ് എന്ന സംഘടനയുടെ സെക്രട്ടറി ഷാഹിന്ദോക്ത്ത് മൊലാവേദി പ്രതികരിച്ചു.

ഇറാനിൽ നിലവിലെ നിയമ പ്രകാരം ഏതെങ്കിലും സാഹചര്യത്തിൽ പിതാവ് മകളെ കൊലപ്പെടുത്താൻ ഇടയായാൽ മൂന്ന് വർഷം മുതൽ പത്തു വർഷം വരെ തടവാണ് പരമാവധി ശിക്ഷ. ഇറാനിലെ ദുരഭിമാന കൊലപാതകത്തെ കുറിച്ചുള്ള വ്യക്തമായ കണക്കുകൾ ലഭ്യമല്ല. എന്നാൽ, ഗ്രാമീണഗോത്ര വിഭാഗങ്ങൾക്കിടയിൽ സമാനരീതിയിലുള്ള കൊലപാതകങ്ങൾ നടക്കുന്നതായി മനുഷ്യാവകാശ പ്രവർത്തകരും പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP