Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സങ്കടക്കടൽ താണ്ടി ഒടുവിൽ ബിജിമോൾ നാടണഞ്ഞു; അച്ഛൻ മരിച്ചതോടെ ഒറ്റപ്പെട്ടു പോയാ ആ മൂന്ന് കുഞ്ഞു മക്കൾക്ക് ഇനി മുതൽ അമ്മയുടെ സ്‌നേഹം അടുത്തിരുന്ന് അനുഭവിക്കാം: കാൻസറിനെ തുടർന്ന് ഭർത്താവ് മരിച്ചിട്ടും നാട്ടിലെത്താനാവാതെ ദുബായിൽ കുടുങ്ങിയ ബിജിമോൾ നാടണയുന്നത് അഞ്ച് മാസങ്ങൾക്ക് ശേഷം

സങ്കടക്കടൽ താണ്ടി ഒടുവിൽ ബിജിമോൾ നാടണഞ്ഞു; അച്ഛൻ മരിച്ചതോടെ ഒറ്റപ്പെട്ടു പോയാ ആ മൂന്ന് കുഞ്ഞു മക്കൾക്ക് ഇനി മുതൽ അമ്മയുടെ സ്‌നേഹം അടുത്തിരുന്ന് അനുഭവിക്കാം: കാൻസറിനെ തുടർന്ന് ഭർത്താവ് മരിച്ചിട്ടും നാട്ടിലെത്താനാവാതെ ദുബായിൽ കുടുങ്ങിയ ബിജിമോൾ നാടണയുന്നത് അഞ്ച് മാസങ്ങൾക്ക് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ജീവിതത്തിൽ ആർക്കും ബിജിമോൾ നേരിട്ടതു പോലുള്ള ക്രൂരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവില്ല. വിധി പലവിധത്തിലാണ് ബിജിമോളെ ചതിച്ചത്. എന്നിട്ടും അവിടുന്നെല്ലൈം ഉയർത്തെഴുനേറ്റ് തന്റെ മക്കളുടെ നല്ല ജീവിതത്തിനായി പോരാടുകയാണ് കുടുങ്ങിയ എറണാകുളം കളമശ്ശേരിയിൽ താമസിക്കുന്ന ബിജിമോൾ. ഭർത്താവ് മരിച്ചിട്ട് നാട്ടിലെത്താനോ പ്രിയതമന്റെ മുഖം അവസാനമായി ഒരു നോക്ക് കാണാനോ സാധിക്കാതിരുന്ന ബിജിമോൾ ഒടുവിൽ നാട്ടിലെത്തി. ഇന്നലെ രാവിലെ 11.50ന് കൊച്ചിയിലേയ്ക്ക് വന്ന വിമാനത്തിൽ യാത്ര തിരിച്ച ഇവർ ഇന്ത്യൻ സമയം വൈകിട്ട് 5.25ന് കൊച്ചിയിലെത്തി. എന്നാൽ പറക്കമുറ്റാത്ത തന്റെ പൊന്നുമക്കളെ കാണാനോ കെട്ടിപ്പിടിക്കാനൊ ഒന്നും ബിജി മോൾക്ക് ആയില്ല. എറണാകുളത്തെ ക്വാറന്റൈൻ കേന്ദ്രത്തിലാണ് ഇവർ ഇപ്പോൾ.

മക്കളുടെയും ഭർത്താവിന്റെയും നല്ല ജീവിതത്തിന് വേണ്ടി ഗൾഫിലെത്തി ഏജന്റിന്റെ ചതിയിൽപെട്ട് ജോലി ലഭിക്കാതായതോടെ എന്തു ചെയ്യുമെന്ന് അറിയാതെ വിഷമിക്കുന്നതിനിടയിലാണ് ഇടിവെട്ടേറ്റ പോലെ ഭർത്താവിന്റെ മരണ വാർത്ത ബിജിമോളെ തേടി എത്തിയത്. എന്നാൽ കൊറോണ മൂലമുള്ള യാത്രാ വിലക്കിനെ തുടർന്ന് ബിജിമോൾക്ക് നാട്ടിലേക്ക് എത്താനായില്ല. ഗൾഫിൽ തന്നെ കുടുങ്ങിയ ബിജിമോൾ ഒടുവിൽ വീഡിയോ കോളിലൂടെയാണ് ഭർത്താവിന്റെ ചേതനയറ്റ ശരീരം അവസാനമായി കാണുന്നത്. ബിജിമോളുടെ കഥന കഥയറിഞ്ഞ പലരും ബിജിമോളുടെയും കുടുബത്തിന്റെയും സഹായത്തിനെത്തി. അഞ്ച് മാസങ്ങൾക്ക് ശേഷമുള്ള മടയക്കയാത്രാ ടിക്കറ്റ് ബിജിമോൾക്ക് ഇന്ത്യൻ കോൺസുലേറ്റിന് വേണ്ടി സാമൂഹിക പ്രവർത്തകൻ പ്രവീൺ കൈമാറി. ഇതോടെയാണ് ബിജിമോൾക്ക് നാട്ടിലേക്ക് പോരാനുള്ള വഴിയൊരുങ്ങിയത്.

ഭർത്താവിന്റെ ചികിത്സയ്ക്കും പറക്കമുറ്റാത്ത മൂന്ന് പെൺകുട്ടികൾക്ക് മികച്ച ജീവിതം നൽകാനും ഉദ്ദേശിച്ച് മക്കളെ നാട്ടിലെ ബന്ധുവിനെ ഏൽപിച്ചാണ് ബിജിമോൾ ദുബായിലെത്തിയത്. യുഎഇ താമസ വീസയ്ക്കായി കളമശ്ശേരിയിലെ ഏജന്റ് യതീഷിന് മൂന്ന് ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ ഇവിടെയെത്തിയപ്പോഴാണ് തനിക്ക് നൽകിയത് സന്ദർശക വീസയാണെന്ന് തിരിച്ചറിഞ്ഞത്. തമിഴന്മാരിൽ നിന്ന് പലിശയ്ക്കായിരുന്നു മൂന്നു ലക്ഷം രൂപ വാങ്ങിച്ചതെന്ന് ബിജി മോൾ പറഞ്ഞു. ഏജന്റ് ചതിച്ചതിനാൽ ജോലി ലഭിച്ചില്ല. ഇതിനിടെ മാർച്ച് 24നാണ് വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് വടക്കേപ്പുറം കല്ലങ്ങാട്ടുവീട്ടിൽ ശ്രീജിത് മരിച്ചു.

കാൻസറിനെ തുടർന്നാണ് ബിജിമോളുടെ ഭർത്താവ് ശ്രീജിത്ത്(37) മരിച്ചത്. മരിക്കുന്നതിന് മുൻപ് മാസങ്ങളോളം ശ്രീജിത് വീൽചെയറിലായിരുന്നു കഴിഞ്ഞിരുന്നത്. ഭർത്താവിന്റെ മുഖം അവസാനമായി നേരിട്ട് കാണാതെയും മൂന്നു മക്കളെ സാന്ത്വനിപ്പിക്കാനാകാതെയും ദുബായിൽ കുടുങ്ങിയ ബിജിമോളെക്കുറിച്ച് വാർത്ത വന്നതോടെ യുഎഇയിലെ ഒട്ടേറെ മനുഷ്യസ്‌നേഹികൾ ഇവർക്ക് സഹായം നൽകുകയും ചെയ്തു.

അബുദാബിയിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മലയാളി ബിസിനസുകാരൻ ബിജിമോളുടെ ഇവിടുത്തെ താമസ ചെലവിനും നാട്ടിലുള്ള മക്കളുടെ ഭാവി ശോഭനമാക്കുന്നതിന് വേണ്ടിയും നല്ലൊരു തുക കൈമാറി. മറ്റു പല മനുഷ്യസ്‌നേഹികളും ഭക്ഷണസാധനങ്ങളുൾപ്പെടെ സഹായം എത്തിച്ചിരുന്നു. തുടർന്ന് നോർക്കയും ഇന്ത്യൻ കോൺസുലേറ്റും ഇടപെട്ട് ദുബായിലെ ഹോട്ടലിൽ താമസ സൗകര്യമൊരുക്കുകയും സൗജന്യ ഭക്ഷണം നൽകുകയും ചെയ്തു. ഡൽഹിയിലെ ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവ്(ഡിഎംസി) കൊ ഓർഡിനേറ്റർ ദീപാ മനോജ് ടെലിഫോണിലൂടെ ബന്ധപ്പെട്ട് നാട്ടിൽ തുടർ ജീവിതത്തിനുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

മരണാനന്തര ചടങ്ങിൽ നാട്ടിലേയ്ക്ക് പോകാനാകാത്തതിനാൽ വിഡിയോ കോൺഫറൻസ് വഴിയാണ് ആ മുഖം അവസാനമായി ദർശിച്ചത്. അച്ഛന്റെ മൃതശരീരം കണ്ടു നിലവിളിക്കുന്ന 15, 8, 5 വയസുള്ള മക്കളെ ഒന്നു സാന്ത്വനിപ്പിക്കാൻ പോലും അവർക്കായില്ല. ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണയിലാണ് മക്കൾ. ബിജിമോളുടെ കദനകഥ ശ്രദ്ധയിൽപ്പെട്ട നോർക്കാ സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി പ്രശ്‌നത്തിൽ ഇടപെടുകയും ബിജിമോൾക്ക് സംരക്ഷണം ഉറപ്പാക്കുകയുമായിരുന്നു. നാട്ടിലുള്ള മക്കൾക്ക് വിദ്യാഭ്യാസത്തിന് സഹായം നൽകുമെന്നും അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. നോർക്ക പ്രതിനിധികളായി അൻപോടു യുഎഇ പ്രവർത്തകരായ ബദ്‌റുദ്ദീൻ പാണക്കാട്ട്, ബിന്ദു നായർ എന്നിവർ ബിജിമോളെ സന്ദർശിച്ചു താമസ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. ദുരിത ദിനങ്ങളിൽ തനിക്കും മക്കൾക്കും താങ്ങായി നിന്ന എല്ലവർക്കും അകമഴിഞ്ഞ നന്ദിയോടെയാണ് സങ്കടക്കടൽ താണ്ടിയ ബിജി മോൾ യാത്രയാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP