Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുന്നംകുളത്ത് നവജാത ശിശുവിന്റ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിലെ പൊട്ടക്കിണറ്റിൽ; സമീപത്തു താമസിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി പൊലീസ് നിരീക്ഷണത്തിൽ; മൂന്ന് വർഷം മുമ്പ് വിവാഹമോചിതയായ യുവതി പ്രസവിച്ച ഉടൻ കുഞ്ഞിനെ ഉപേക്ഷിച്ചെന്ന് സൂചന; പോസ്റ്റുമോർട്ടം റിപ്പോർട്ടു ലഭിച്ച ശേഷം കൊലക്കുറ്റത്തിന് കേസെടുക്കണോ എന്ന കാര്യം തീരുമാനിക്കുമെന്ന് പൊലീസ്

കുന്നംകുളത്ത് നവജാത ശിശുവിന്റ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിലെ പൊട്ടക്കിണറ്റിൽ; സമീപത്തു താമസിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി പൊലീസ് നിരീക്ഷണത്തിൽ; മൂന്ന് വർഷം മുമ്പ് വിവാഹമോചിതയായ യുവതി പ്രസവിച്ച ഉടൻ കുഞ്ഞിനെ ഉപേക്ഷിച്ചെന്ന് സൂചന; പോസ്റ്റുമോർട്ടം റിപ്പോർട്ടു ലഭിച്ച ശേഷം കൊലക്കുറ്റത്തിന് കേസെടുക്കണോ എന്ന കാര്യം തീരുമാനിക്കുമെന്ന് പൊലീസ്

എസ് രാജീവ്

കുന്നംകുളം: നവജാത ശിശുവിന്റ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിലെ പൊട്ടക്കിണറ്റിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. മാതാവ് എന്ന് സംശയിക്കുന്ന യുവതി പൊലീസ് നിരീക്ഷണത്തിൽ. ചങ്ങരംകുളത്തെ സ്വകാര്യ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും മൂന്ന് വർഷമായി ഭർത്താവുമായി പിരിഞ്ഞു താമസിക്കുകയും ചെയ്യുന്ന കടവല്ലൂർ സ്വദേശിനിയായ യുവതിയാണ് പൊലീസിന്റെ നിരീക്ഷണത്തിലുള്ളത്.

പെരുംമ്പിലാവ് കടവല്ലൂർ വടക്കുറിയിലുള്ള പറമ്പിലെ കിണറ്റിലാണ് നവജാത ശിശുവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. പ്രസവിച്ചയുടനെ കിണറ്റിലിട്ടതാകുമെന്നാണ് പ്രാഥമിക നിഗമനം. മൃതദ്ദേഹം കണ്ടെത്തിയ കിണറിനു സമീപമുള്ള വീട്ടിലെ യുവതിയാണ് ശിശുവിന്റെ മാതാവെന്ന നിഗമനത്തിലാണ് പൊലീസ്. രക്തസ്രാവം നിലക്കാത്ത നിലയിൽ ഈ യുവതി കഴിഞ്ഞ ദിവസം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

പ്രസവ ശേഷമുള്ള രക്തസ്രാവമാണ് യുവതിക്കെന്ന് ബോധ്യമായതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് യുവതിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കമിഴ്ന്ന് കിടക്കുന്ന നിലയിൽ കുഞ്ഞിന്റെ മൃതദേഹം കിണറിനുള്ളിൽ കണ്ടെത്തിയത്. കുന്നംകുളം സി ഐ കെ.ജി സുരേഷിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് അയച്ചു. പോസ്റ്റുമാർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാക്കാൻ കഴിയുവെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് നിരീക്ഷണത്തിലുള്ള യുവതിക്ക് ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുണ്ട്. മൂന്നു വർഷം മുൻപ് ഇവർ വിവാഹമോചിതയായിരുന്നു. യുവതിയുടെ വീട്ടിലെ ശുചി മുറിയിലാണ് പ്രസവം നടന്നതെന്നും തുടർന്ന് കിണറ്റിൽ ഉപേക്ഷിക്കുക ആയിരുന്നുവെന്നുമുള്ള രഹസ്യ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. മരണം സംഭവിക്കും മുൻപേ കിണറ്റിലിടുകയായിരുന്നുവെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞാൽ യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP