Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരോഗ്യ, ഫാർസ്യൂട്ടിക്കൽ മേഖല ഒഴികെ പുനരാരംഭിക്കാൻ സമയം എടുക്കുമെന്ന് പ്രൊജക്ട്സ് ടുഡെ സർവ്വേ

സ്വന്തം ലേഖകൻ

കൊച്ചി: ആരോഗ്യ സേവനം, ഫാർസ്യൂട്ടിക്കൽസ് എന്നിവ ഒഴികെയുള്ള മേഖലകളെയെല്ലാം ലോക്ഡൗൺ ബാധിച്ചതായി പ്രൊജക്ട്സ് ടുഡെ നടത്തിയ സർവ്വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തു നടത്തുന്ന പദ്ധതികളുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ഓൺലൈൻ ഡാറ്റാ ശേഖരമാണ് പ്രൊജക്ട്സ് ടുഡെയ്ക്ക് ഉള്ളത്. ലോക്ഡൗണിനു ശേഷം പദ്ധതികളുടെ സ്ഥിതി എന്തായിരിക്കും എന്നതിനെ കുറിച്ചാണ് പ്രൊജക്ട്സ് ടുഡെ രാജ്യ വ്യാപക സർവ്വേ നടത്തിയത്.

രാജ്യത്തെ ജോലി സ്ഥലങ്ങളിൽ നിന്നു നാട്ടിലേക്കു തിരികെയുള്ള കുടിയേറ്റ തൊഴിലാൽകളുടെ ഏറ്റവും വലിയ മടക്ക യാത്രയാണ് ലോക്ഡൗൺ കാലത്തു കാണാനായത്. തടസപ്പെട്ട പദ്ധതികൾ പുനരാരംഭിക്കുവാനായി ന്യായമായ പലിശയ്ക്ക് പണം ലഭിക്കുക എന്നതായിരിക്കും ഏറ്റവും വലിയ ബുദ്ധിമുട്ട്. കഴിവുള്ള തൊഴിലാളികളെ ലഭിക്കുന്നതും പ്രശ്നമാകും. കോവിഡിനു ശേഷവും വീട്ടിലിരുന്നു ജോലി ചെയ്യുന്ന രീതി തുടരുമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. റെഡ് സോണിലുള്ള 130 ജില്ലകളിൽ 108 ഇടങ്ങളിലും പദ്ധതികൾക്കായുള്ള നിക്ഷേപങ്ങൾ ഉള്ളതായും പ്രൊജക്ട്സ് ടുഡെ ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP