Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടതുപക്ഷ സർക്കാരിനെത്തന്നെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന്: യൂത്ത് കോൺഗ്രസ്സ്

സ്വന്തം ലേഖകൻ

ടതുപക്ഷ സർക്കാർ 4 വർഷം തികയ്ക്കുമ്പോൾ നിർഭാഗ്യവശാൽ നമുക്ക് ദുരന്തങ്ങളുടെ പേമാരിയായിരുന്നു. കൂടാതെ അഴിമതികളുടെയും, ധൂർത്തിന്റെയും പരമ്പരയായിരുന്നു. അടുത്ത മാസം സർക്കാർ ജീവനക്കാർക്കു ശമ്പളം കൊടുക്കാൻ പോലും ഖജനാവിൽ പണമില്ലാത്ത അവസ്ഥയിലേക്ക് കേരളം വഴുതിവീണ സാഹചര്യത്തിൽ പിണറായി സർക്കാർ വരുത്തി വച്ച കോടിക്കണക്കിനു രൂപയുടെ ധൂർത്തും അമിതച്ചെലവുകളും അടിയന്തരമായി അവസാനിപ്പിച്ച് പുതിയൊരു ഭരണ സംസ്‌കാരം കാട്ടാൻ മുഖ്യമന്ത്രി തയാറാകാത്തപക്ഷം ഇടതുപക്ഷ സർക്കാറിനെത്തന്നെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ്.

സാധാരണക്കാരോട് മുണ്ട് മുറുക്കിയെടുക്കണമെന്ന് പറയുന്ന ഇടതുപക്ഷ സർക്കാർ നടത്തുന്ന ധൂർത്തിനും, അഴിമതിക്കുമെതിരെ ഒല്ലൂക്കര മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി സർക്കാറിന്റെ നാലാം വാർഷിക ആഘോഷ ദിനത്തിൽ മുക്കാട്ടുകരയിൽ വെച്ച് മുണ്ട് മുറുക്കി ഉടുക്കൽ സമരം നടത്തി.

യൂത്ത് കോൺഗ്രസ്സ് തൃശൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ജെൻസൻ ജോസ് കാക്കശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. ഒല്ലൂക്കര മണ്ഡലം പ്രസിഡണ്ട് സജോ നെല്ലിക്കുന്ന്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ലിയോ രാജൻ, നിധിൻ ജോസ്, വിപിൻ.ഇ.ആർ,ബിജു.ആർ, ഡിസൻ ഡേവിസ് എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP