Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് രോഗമുക്തിയിൽ ദേശീയ തലത്തിൽ തന്നെ കേരളം മുന്നിലാണ്; തെറ്റായ കണക്കുകളും വ്യാജ ആരോപണങ്ങളും ഉയർത്തി കേരളത്തിന്റെ മുന്നേറ്റത്തെ ഇകഴ്‌ത്തിക്കാട്ടാൻ ചിലർ ശ്രമിക്കുന്നു; ഈ രോഗം ആർക്കും ഒളിക്കാനാകില്ല; ഐസിഎംആറിന്റെ നിർദേശങ്ങൾ പൂർണമായി അനുസരിക്കുന്ന സംസ്ഥാനമാണ് കേരളം; കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചത് കേരള മോഡലാണ്; ഇവിടെ മരണനിരക്ക് 0.5 ശതമാനമാണ്; ദേശീയ തലത്തിൽ 2.89 ശതമാനമാണെന്ന് ഓർക്കണം; സംസ്ഥാനത്തിന് എതിരായ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി

കോവിഡ് രോഗമുക്തിയിൽ ദേശീയ തലത്തിൽ തന്നെ കേരളം മുന്നിലാണ്; തെറ്റായ കണക്കുകളും വ്യാജ ആരോപണങ്ങളും ഉയർത്തി കേരളത്തിന്റെ മുന്നേറ്റത്തെ ഇകഴ്‌ത്തിക്കാട്ടാൻ ചിലർ ശ്രമിക്കുന്നു; ഈ രോഗം ആർക്കും ഒളിക്കാനാകില്ല; ഐസിഎംആറിന്റെ നിർദേശങ്ങൾ പൂർണമായി അനുസരിക്കുന്ന സംസ്ഥാനമാണ് കേരളം; കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചത് കേരള മോഡലാണ്; ഇവിടെ മരണനിരക്ക് 0.5 ശതമാനമാണ്; ദേശീയ തലത്തിൽ 2.89 ശതമാനമാണെന്ന് ഓർക്കണം; സംസ്ഥാനത്തിന് എതിരായ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് ടെസ്റ്റിംഗിൽ അടക്കം കേരളം പിന്നിലാണെന്ന ആരോപണങ്ങൾ തള്ളിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. രോഗമുക്തിയുടെ കാര്യത്തിലും ടെസ്റ്റിന്റെ കാര്യത്തിലും കേരളം മറ്റു സംസ്ഥാനങ്ങൾക്ക് പോലും മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരൻ ഉയർത്തിയ ആരോപണങ്ങൾക്കുള്ള മറുപടിയെന്ന നിലയിലാണ് പിണറായി കേരളത്തിന്റെ കോവിഡ് പോരാട്ട് മാതൃക വീണ്ടും വിവരിച്ചത്. രോഗമുക്തിയിൽ ദേശീയ തലത്തിൽ തന്നെ കേരളം മുന്നിലാണെന്നും തെറ്റായ കണക്കുകളും വ്യാജ ആരോപണങ്ങളും ഉയർത്തി കേരളത്തിന്റെ മുന്നേറ്റത്തെ ഇകഴ്‌ത്തിക്കാട്ടാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ഇതുവരെ അഭിനന്ദിക്കുക മാത്രമേ കേന്ദ്രം ചെയ്തിട്ടുള്ളൂ എന്ന് ആരോപണം ഉന്നയിക്കുന്നവർ ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ കോവിഡ് പ്രതിരോധം വളരെ ശ്രദ്ധ നേടിയതാണ്. ഐസിഎംആറിന്റെ നിർദേശങ്ങൾ പൂർണമായി അനുസരിക്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് അംഗീകരിച്ചതാണ്. മറ്റുള്ളവരോട് കേരള മോഡൽ മാതൃകയാക്കണമെന്നും നിർദേശിച്ചു. ഇതെല്ലാം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതുമാണ്. ആദ്യം ആലപ്പുഴയിലെ വൈറോളജി ലാബ് മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് 15 സർക്കാർ സ്ഥാപനങ്ങളിലും 5 സ്വകാര്യ ലാബുകളിലും കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കി. ഇവയെല്ലാം ഐസിഎംആർ അംഗീകരിച്ചതാണ്.

വ്യാപകമായി ആന്റിബോഡി ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നു. ഐസിഎംആർ വഴി ലഭിച്ച കിറ്റുകൾക്ക് ഗുണനിലവാരം ഉണ്ടായിരുന്നില്ല. അത് ഉപയോഗിക്കേണ്ട എന്ന് ഐസിഎംആർ തന്നെ നിർദേശിച്ചു. ഇതോടെയാണ് വ്യാപകമായി ആന്റിബോഡി ടെസ്റ്റ് നടത്താൻ കഴിയാതിരുന്നത്. രോഗം പടരുന്നുണ്ടോ എന്നറിയാനാണ് സെന്റിനൽ സർവൈലൻസ് ടെസ്റ്റ്. ഇങ്ങനെ നടത്തിയാണ് സമൂഹവ്യാപനം ഉണ്ടായില്ലെന്ന് സർക്കാർ വിലയിരുത്തിയത്.

എന്നാൽ നാളെ സമൂഹവ്യാപനം ഉണ്ടാകുകയേയില്ല എന്ന് ഉറപ്പ് പറയനാനാവില്ല. ഇന്നത്തെ നിലയിൽ സമൂഹവ്യാപനം ഇല്ല എന്നതാണ്. ഈ രോഗം ആർക്കെങ്കിലും ഒളിച്ചു വയ്ക്കാൻ കഴിയില്ല. രോഗബാധിതർ ചികിത്സിച്ചില്ലെങ്കിൽ മരണത്തിനു കാരണമാകും. കേരളത്തിൽ മരണനിരക്ക് കുറവാണ്. 0.5 ശതമാനമാണ് കേരളത്തിലെ മരണനിരക്ക്. 2.89 ശതമാനമാണ് ദേശീയ നിരക്ക് എന്നോർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സാമൂഹ്യസന്നദ്ധസേന സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗസ്റ്റിനകം ഒരുലക്ഷം പേർക്ക് ദുരന്തപ്രതിരോധത്തിലടക്കം പരിശീലനം നൽകും. സന്നദ്ധപ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 84 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. പരിശോധനാഫലം മൂന്നുപേർക്ക് നെഗറ്റീവായി. 5 പേരൊഴികെ എല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 31 പേർ വിദേശത്തു നിന്നും 48 പേർ മറ്റുസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. തെലങ്കാന സ്വദേശി ഇന്ന് സംസ്ഥാനത്ത് മരണപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 1088 പേർക്കാണ്.

ജില്ല തിരിച്ചുള്ള കണക്ക്: കാസർകോട് 18, പാലക്കാട് 16, കണ്ണൂർ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂർ 7 കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം 1, ഇടുക്കി 1, ആലപ്പുഴ 1. ആറ് പുതിയ ഹോട്‌സ്‌പോട്ടുകൾ കൂടി. കാസർകോട് മൂന്നും പാലക്കാട് രണ്ടും പഞ്ചായത്തുകൾ, ചങ്ങനാശേരി മുനിസിപ്പാലിറ്റി എന്നിവയും ഹോട്‌സ്‌പോട്ടുകളായി. സംസ്ഥാനത്ത് ആകെ 82 ഹോട്‌സ്‌പോട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP