Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികളിൽ നിന്നും ക്വാറന്റൈൻ ഫീസ് ഈടാക്കാനുള്ള സർക്കാർ തീരുമാനം വഞ്ചനാപരം: ഇന്ത്യൻ സോഷ്യൽ ഫോറം

സ്വന്തം ലേഖകൻ

ജിദ്ദ: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും സ്വദേശത്തേക്കു തിരിച്ചു പോകുന്ന പ്രവാസി മലയാളികൾ നാട്ടിലെത്തുന്ന മുറയ്ക്ക് ക്വാറന്റൈനിൽ നിൽക്കുന്നതിന് പ്രവാസികളിൽ നിന്ന് തന്നെ ഫീസ് ഈടാക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം തികച്ചും വഞ്ചനാപരമാണെന്നു ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരളാ സ്റ്റേറ്റ് കമ്മിറ്റി ആരോപിച്ചു.

കൊറോണ വ്യാപനം മൂലം ജോലിയും വരുമാനവും നഷ്ടപ്പെട്ടും വിസാകാലാവധി തീർന്നതിനാലും സ്വന്തം നാട്ടിലേക്കുള്ള തിരിച്ചുപോക്ക് നിർബന്ധമായിട്ടുള്ള പ്രവാസികളാണ് സർക്കാരിന്റെ വഞ്ചനാപരമായ ഈ തീരുമാനത്തിലൂടെ കഷ്ടപ്പാടിലായിട്ടുള്ളത്.

ഒരു സമ്പാദ്യവുമില്ലാതെയും നാട്ടിലേക്കു തിരിച്ചു പോകാനുള്ള ടിക്കറ്റിനു പണമില്ലാതെയും കുടുങ്ങിപ്പോയ അനേകായിരം പാവങ്ങൾ ജന്മനാട്ടിലെത്തിയാലെങ്കിലും തെല്ലൊരു സമാധാനത്തോടെ കഴിയാമെന്നു കരുതിയിരിക്കുമ്പോഴാണ് ഇടിത്തീ പോലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേൾക്കുന്നത്.

ഗൾഫ് രാജ്യങ്ങളിൽ സന്ദർശനങ്ങൾ നടത്തിയും മാധ്യമങ്ങൾക്കു മുന്നിലും ഊതി വീർപ്പിച്ച വാഗ്ദാനങ്ങൾ നൽകി പ്രവാസികളിൽ നിന്നും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ കൊഴുപ്പിക്കാൻ മാത്രമാണ് സർക്കാർ താല്പര്യം കാണിക്കുന്നത്. അതിന്റെ ഒരംശം പോലും പ്രവാസികൾക്ക് വേണ്ടി ചെലവഴിക്കാൻ സർക്കാർ തയ്യാറാകാതിരിക്കുന്നതു പ്രതിഷേധാർഹമാണെന്നും സോഷ്യൽ ഫോറം ഭാരവാഹികൾ പറഞ്ഞു.

ഓൺലൈൻ കോൺഫെറൻസിങ് വഴി നടത്തിയ യോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരളാ സ്റ്റേറ്റ് കമ്മിറ്റി പ്രസിഡണ്ട് ഹനീഫ കിഴിശ്ശേരി, ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി, മുഹമ്മദ് കുട്ടി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP