Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ജലദോഷപനി ഉള്ളവരിലും കോവിഡ് പരിശോധന; കോവിഡ് ടെസ്റ്റ് നടത്തുന്നത് ഐസിഎംആറിന്റെ മാർഗ്ഗനിർദേശങ്ങൾ പാലിച്ചുതന്നെയെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ജലദോഷപനി ഉള്ളവരിലും കോവിഡ് പരിശോധന; കോവിഡ് ടെസ്റ്റ് നടത്തുന്നത് ഐസിഎംആറിന്റെ മാർഗ്ഗനിർദേശങ്ങൾ പാലിച്ചുതന്നെയെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വരും ദിവസങ്ങളിൽ ജലദോഷപനി ഉള്ളവരിലും കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിന് സമാനമായ ലക്ഷണങ്ങൾ ജലദോഷപനി ബാധിച്ചവരിലും കാണുന്നതിനാലാണ് ഇത്. ഐസിഎംആർ മാർഗ്ഗനിർദേശപ്രകാരമാണ് ജലദോഷപനി ബാധിച്ചവരിൽ കോവിഡ് പരിശോധന നടത്തുന്നതെന്നും കോവിഡ് അവലോകന യോ​ഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഐസിഎംആറിന്റെ മാർഗ്ഗനിർദേശങ്ങൾ പാലിച്ചുതന്നെയാണ് സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നടത്തുന്നത്. പരിശോധനാകിറ്റുകളുടെ ലഭ്യതക്കുറവു മൂലമാണ് ആന്റീ ബോഡി ടെസ്റ്റ് വ്യാപകമായി നടത്താൻ കഴിയാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്റിനൽ സർവൈലൻസ് ടെസ്റ്റ് സംസ്ഥാനത്ത് നല്ല രീതിയിൽ നടത്തുന്നുണ്ടെന്നും ഇതുവഴിയാണ് സമൂഹവ്യാപനം ഇല്ലെന്ന് മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് പുതുതായി 84 പേർക്ക് കൂടിയാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. അഞ്ചുപേർ ഒഴികെ മറ്റെല്ലാവരും പുറത്ത് നിന്ന് എത്തിയവരാണ്. 31 പേരാണ് വിദേശത്ത് നിന്ന് എത്തിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 48 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മൂന്നു പേരുടെ പരിശോധനാഫലം നെഗറ്റീവായതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP