Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുവർണ ജൂബിലി ചിട്ടി പുനരാരംഭിക്കുക പ്രത്യേകം പ്രോത്സാഹന സമ്മാനങ്ങളോടെ; വിവിധ നിക്ഷേപങ്ങളു​ടെ പലിശനിരക്കും​ ഉയർത്തി; പ്രവാസികൾക്കും വ്യാപാരികൾക്കുമായി ഉദാര വ്യവസ്​ഥയിൽ വായ്​പയും; സാമ്പത്തിക പ്രതിസന്ധിയിൽ ജനങ്ങൾക്ക് കൈത്താങ്ങാകാൻ കെഎസ്എഫ്ഇ

സുവർണ ജൂബിലി ചിട്ടി പുനരാരംഭിക്കുക പ്രത്യേകം പ്രോത്സാഹന സമ്മാനങ്ങളോടെ; വിവിധ നിക്ഷേപങ്ങളു​ടെ പലിശനിരക്കും​ ഉയർത്തി; പ്രവാസികൾക്കും വ്യാപാരികൾക്കുമായി ഉദാര വ്യവസ്​ഥയിൽ വായ്​പയും; സാമ്പത്തിക പ്രതിസന്ധിയിൽ ജനങ്ങൾക്ക് കൈത്താങ്ങാകാൻ കെഎസ്എഫ്ഇ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായവുമായി കെഎസ്എഫ്ഇയും. പ്രവാസികൾക്കും വ്യാപാരികൾക്കുമായി ഉദാര വ്യവസ്​ഥയിൽ വായ്​പ അനുവദിക്കാൻ കെ.എസ്​.എഫ്​.ഇ ഊർജ്ജിത നിക്ഷേപം സ്വീകരിക്കാൻ ഒരുങ്ങുന്നതായി ധനമന്ത്രി തോമസ്​ ഐസക് വ്യക്തമാക്കി​. ഇതി​​ന്റെ ഭാഗമായി വിവിധ നിക്ഷേപങ്ങളു​ടെ പലിശനിരക്ക്​ ഉയർത്തി. മുതിർന്ന പൗരന്മാർക്ക്​ നൽകുന്ന പലിശനിരക്ക്​ എട്ടിൽനിന്ന്​ 8.5 ശതമാനമായും ചിട്ടിപണ നിക്ഷേപത്തിന്​ 7.5 ൽനിന്ന്​ 7.75 ശതമാനമായുമാണ് ഉയർത്തിയത്. സ്​ഥിരനിക്ഷേപ പലിശ ഏഴിൽനിന്ന്​ 7.25 ശതമാനമായി ഉയർത്തി. സുഗമ നിക്ഷേപ പദ്ധതിയുടെ പലിശനിരക്ക്​ 5.5 ൽനിന്ന്​ 6.5 ശതമാനമായാണ്​ ഉയർത്തിയത്​. നിക്ഷേപത്തി​​ന്റെ പലിശ ആശ്രയിച്ച്​ ജീവിക്കുന്ന മുതിർന്ന പൗരന്മാർക്ക്​ ഇത്​ ഉപകാരപ്രദമായിരിക്കുമെന്ന്​ ധനമന്ത്രി പറഞ്ഞു.

തിരിച്ചെത്തുന്ന പ്രവാസികളുടെ അത്യാവശ്യ ചെലവ് നിർവഹിക്കുന്നതിന് മൂന്നുശതമാനം പലിശക്ക്​ ഒരു ലക്ഷം രൂപ വരെ വായ്​പ നൽകും. നോർക്കയിൽ രജിസ്​റ്റർ ചെയ്​ത മറ്റു ഇന്ത്യൻ സംസ്​ഥാനങ്ങളിൽനിന്ന്​ വരുന്നവർക്കും ഇത്​ ലഭിക്കും. 10,000 രൂപ വരെയുള്ള സ്വർണ പണയ വായ്​പയുടെ പലിശനിരക്ക്​ ഒരു ശതമാനം കുറച്ച്​ എട്ടര ശതമാനമാക്കി. ജനമിത്രം പദ്ധതിയിൽ 5.7 ശതമാനം പലിശ​നിരക്കിൽ 10 ലക്ഷംരൂപ വരെ സ്വർണത്തി​​െൻറ ഈടിൽ വായ്​പ അനുവദിക്കും. മൂന്നുപേരുടെ പരസ്​പര ജാമ്യത്തിൽ വ്യാപാരികൾക്ക്​ ഒരു ലക്ഷം രൂപ വരെ വായ്​പ നൽകും.

കെ.എസ്​.എഫ്​.ഇ ഫിക്​സഡ്​ ഡിവിഡൻറ്​ ചിട്ടി നടപ്പാക്കും. ചിട്ടി തുടങ്ങി നാലാമത്തെ മാസം ആർക്കൊക്കെ ചിട്ടി തുക ആവശ്യമാണോ അവർക്ക്​ ഫിക്​സഡ്​ ഡിവിഡൻറി​​ന്റെ അടിസ്​ഥാനത്തിൽ ചിട്ടി പിടിക്കാനാകും. സുവർണ ജൂബിലി ചിട്ടി പ്രത്യേകം പ്രോത്സാഹന സമ്മാനങ്ങളോടെ പുനരാരംഭിക്കും.

കെ.എസ്​.എഫ്​.ഇ വായ്​പ കുടിശ്ശികയുള്ളവർക്കായി വിരമിച്ച ജില്ല ജഡ്​ജി അധ്യക്ഷനായി അദാലത്ത്​ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. എല്ലാ കുടിശ്ശികകളും പരിശോധിച്ച്​ ഇളവുകൾ നൽകുകയും പിഴപലിശ ഒഴിവാക്കുകയും ചെയ്യും. അഞ്ചുവർഷത്തിന്​ മുകളിലുള്ളതാണെങ്കിൽ പലിശ ഒഴിവാക്കും. അഞ്ചുവർഷത്തിൽ താഴെയുള്ളവയിൽ പലിശയിൽ 80 ശതമാനം വരെ ഇളവുകൾ നൽകാനും അദാലത്ത്​ വഴി കഴിയും. കെ.എസ്​.എഫ്​.ഇ നടപ്പാക്കുന്നത്​ ഉദാരമായ അദാലത്താണെന്നും എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ധനമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP