Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ആത്മഹത്യക്ക് ശ്രമിച്ചു; ഹരിയാനയിൽ മലയാളി നഴ്സ് ​ഗുരുതരാവസ്ഥയിൽ

കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ആത്മഹത്യക്ക് ശ്രമിച്ചു; ഹരിയാനയിൽ മലയാളി നഴ്സ് ​ഗുരുതരാവസ്ഥയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഗുരുഗ്രാം: ഹരിയാനയിൽ കോവിഡ് സ്ഥിരീകരിച്ച മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ കൊല്ലം പുനലൂർ സ്വദേശിയായ നഴ്‌സ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. ഗുഡ്ഗാവ് മെദാന്ത ആശുപത്രിയിലെ നഴ്‌സാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഗുഡ്ഗാവിലെ താമസിക്കുന്ന സ്ഥലത്താണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുറിയിൽ തൂങ്ങിയ യുവതിയെ മറ്റുള്ളവർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തിട്ടില്ല.

യുവതിക്ക് ഇന്ന് രാവിലെയാണ് രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് ഇതിന് പിന്നാലെ താമസിച്ചിരുന്ന മുറിയിൽ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സഹപ്രവർത്തകരാണ് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ അത്യാസന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വളരെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഇവർക്ക് ഉണ്ടെന്നാണ് വിവരം.

മൂന്ന് മാസം മുൻപാണ് യുവതി ജോലിക്ക് പ്രവേശിച്ചത്. കൊവിഡ് രോഗികളുമായി ഇടപഴകിയതിന് പിന്നാലെ യുവതിക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇവരുടെ ആവശ്യപ്രകാരം സ്രവ പരിശോധന നടത്തി. തുടർന്ന് പരിചയക്കാരിയായ യുവതി പരിശോധനാഫലം പോസിറ്റീവ് ആണെന്ന് ഇവരെ അറിയിക്കുകയായിരുന്നു. ഇതറിഞ്ഞതിന് പിന്നാലെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP