Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പണം അടച്ചവർക്കും ടിക്കറ്റില്ല; കൈമലർത്തി എംബസിയും നെട്ടോട്ടമോടി പ്രവാസികളും; ഒമാനിൽ നിന്നും പരാതികൾ ഉയരുന്നു

പണം അടച്ചവർക്കും ടിക്കറ്റില്ല; കൈമലർത്തി എംബസിയും നെട്ടോട്ടമോടി പ്രവാസികളും; ഒമാനിൽ നിന്നും പരാതികൾ ഉയരുന്നു

സ്വന്തം ലേഖകൻ

മസ്‌ക്കറ്റ്: കോവിഡ് പ്രതിസന്ധിയിൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സ്വന്തം നാട്ടിലെത്തിക്കാനുള്ള സർക്കാരിന്റെ വന്ദേ ഭാരത് മിഷൻ ദൗത്യം പുരോഗമിക്കുകയാണ്. എന്നാൽ നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ പട്ടികയിൽ ഉൾപ്പെട്ടതായി എംബസിയിൽ നിന്നും അറിയിച്ചിട്ടും വിമാന ടിക്കറ്റ് കിട്ടുന്നില്ലെന്ന വ്യാപക പരാതിയാണ് ഉയരുന്നത്. പണം അടച്ചവർക്കും ടിക്കറ്റ് ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ഒമാനിലെ ഇന്ത്യൻ എംബസിക്കും എയർ ഇന്ത്യ ഓഫീസിനുമെതിരെയാണ് പരാതി. 80 വയസുള്ള കൃഷ്ണൻ വാരിയത്തും പേരക്കുട്ടികളുമാണ് ഇപ്പോഴും നാട്ടിലെത്താതെ മസ്‌കറ്റിൽ തന്നെ കുടുങ്ങി കിടക്കുന്നത്.

മസ്‌കറ്റിൽ നിന്നും കൊച്ചിയിലേക്ക് മെയ് ഒൻപതിന് പുറപ്പെട്ട ആദ്യ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുവാൻ എംബസിയിൽ നിന്ന് ഇവർക്ക് ഇ മെയിൽ സന്ദേശവും ലഭിച്ചിരുന്നു. ഇവർ നാട്ടിലെത്തുമെന്ന സന്ദേശവുമായി കോട്ടയം മാങ്ങാനത്തുള്ള വീട്ടിലേക്ക് ആരോഗ്യ വകുപ്പിന്റെ അന്വേഷണവുമെത്തി.

അതായത് എംബസിയോ, എയർ ഇന്ത്യയോ കേരളത്തിന് കൈമാറിയ പട്ടികയിൽ ഇവരുടെ പേരുകൾ ഉണ്ടായിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ എയർ ഇന്ത്യയിൽ നിന്നും യാത്രക്കുള്ള ടിക്കറ്റ് ഇവർക്ക് ലഭിച്ചിരുന്നില്ല. ഇതിനു പുറമെ, വന്ദേ ഭാരത് രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് വിതരണത്തിൽ വ്യാപകമായ പരാതികളാണ് യാത്രക്കാരിൽ നിന്നും ഉയർന്നിരിക്കുന്നത്. റൂവിയിലുള്ള എയർ ഇന്ത്യ ഓഫീസിൽ എത്തി ടിക്കറ്റ് നേരിട്ട് വാങ്ങുവാൻ ആവശ്യപ്പെട്ടത് യാത്രക്കാർക്ക് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കി.

ഇതുമൂലം ബാങ്കിലൂടെ പണമടച്ച പലർക്കും യാത്ര മുടങ്ങുകയും അവസരം നഷ്ടപെടുകയും ചെയ്തു. ടിക്കറ്റിന് പണം എയർ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടിൽ അടക്കുന്നവർക്കു മെയിലിലൂടെ അയച്ചു നൽകുമെന്നാണ് വിമാന കമ്പനി അറിയിച്ചിരുന്നത്. ഇതിനാൽ എംബസിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ അറിയിപ്പ് കിട്ടിയിട്ടും ടിക്കറ്റ് ലഭിക്കാതെ പിന്നെയും മസ്‌കറ്റിൽ തന്നെ കുടുങ്ങി പോകുന്നവർ ഏറെയാണ്. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി മസ്‌കറ്റ് ഇന്ത്യൻ എംബസിയുമായും എയർ ഇന്ത്യ ഓഫീസുമായും ബന്ധപെട്ടിട്ടും ഇങ്ങുവരെയും മറുപടി ഒന്നും ലഭിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP