Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്ന വെറും പ്രാസംഗികനായി അധഃപതിക്കരുത്: ഇന്ത്യൻ സോഷ്യൽ ഫോറം

മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്ന വെറും പ്രാസംഗികനായി അധഃപതിക്കരുത്: ഇന്ത്യൻ സോഷ്യൽ ഫോറം

സ്വന്തം ലേഖകൻ

മനാമ: ജോലി നഷ്ടപ്പെട്ടു വരുന്ന പ്രവാസികൾക്ക് അടുത്ത ഒരു ജോലി കണ്ടു പിടിക്കുന്നത് വരെ ആറു മാസത്തെ ശമ്പളം നൽകും എന്ന് പറഞ്ഞ മുഖ്യ മന്ത്രി ഇപ്പോൾ പറയുന്നത് മുഴുവൻ പ്രവാസികളുടെയും 14 ദിവസത്തെ ചെലവ് വഹിക്കുന്നത് സർക്കാറിന് ഭയങ്കര ഭാരം ആകും എന്നാണ്. പതിനാലു ദിവസത്തെ ചെലവ് വഹിക്കാൻ കഴിവ് ഇല്ലാത്ത അവസ്ഥയിൽ ആറു മാസത്തെ ചെലവ് വഹിക്കും എന്ന് മുഖ്യ മന്ത്രി പറഞ്ഞത് തികച്ചും കളവും പ്രവാസികളോട് ഉള്ള വഞ്ചനയും ആണെന്ന് തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി എന്നത് ഉത്തരവാദിത്വപ്പെട്ട പദവി ആണ് അവിടെ ഇരുന്നു കളവ് നിറഞ്ഞ വഞ്ചനാപരമായ പ്രസ്താവന നടത്തുന്നത് മുഖ്യ മന്ത്രി എന്ന പദവിക്ക് യോജിച്ചതല്ല.

ഇന്നലെ സർക്കാർ കൈകൊണ്ട വിവാദമായ നിലപാടിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് പാവപ്പെട്ട പ്രവാസികളുടെ ക്വാറന്റീൻ ചെലവ് സർക്കാർ വഹിക്കുമെന്ന പുതിയ നിലപാട് ഫലത്തിൽ പ്രവാസികളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നതാണ്. പ്രവാസികളെ പണക്കാരെന്നും പാവപ്പെട്ടവരെന്നും വേർതിരിക്കുന്ന നിലപാട് ദൗർഭാഗ്യകരമാണ്. പ്രാവാസികളുടെ പൊതു പ്രശ്‌നത്തിൽ ഒരേ നിലപാട് കൈകൊള്ളുന്നതിന് പകരം അവരെ വേർതിരിക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല.

പ്രവാസികളെ സമ്പന്നരെന്നും പാവപ്പെട്ടവരെന്നും കണക്കാക്കുന്ന മാനദണ്ഡമെന്താണന്ന് കൂടി മുഖ്യമന്ത്രി വിശദീകരിക്കണം. അനാവശ്യമായി നിയമിച്ചിരിക്കുന്ന ഉപദേശകരുടെ ശമ്പളം വെട്ടി കുറച്ച്‌സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും വേണ്ടി ക്വോറന്റീൻ ഇരിക്കുന്ന പ്രാസികളുടെ മുഴുവൻ ചിലവും സർക്കാർ തന്നെ വഹിക്കാൻ തയാറാകണം എന്നും ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അലിഅക്‌ബർ ഉം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസും പത്ര പ്രസ്താവന യിൽ ആവശ്യപ്പെട്ടു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP