Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹ മോചനത്തിന് ശേഷം സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യവേ ​ഗർഭിണിയായി; ആരുമറിയാതെ പ്രസവിച്ചെങ്കിലും ഷെഹിറക്ക് വിനയായത് നിലയ്ക്കാത്ത രക്തസ്രാവം; കുഞ്ഞെവിടെ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിക്കാതെ വന്നതോടെ പൊലീസ് അന്വേഷണവും; നവജാത ശിശുവിന്റെ അഴുകിയ മൃതദേഹം പൊട്ടക്കിണറ്റിൽ നിന്നും കണ്ടെത്തിയതോടെ 27കാരിക്കെതിരെ കേസെടുത്ത് പൊലീസും

വിവാഹ മോചനത്തിന് ശേഷം സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യവേ ​ഗർഭിണിയായി; ആരുമറിയാതെ പ്രസവിച്ചെങ്കിലും ഷെഹിറക്ക് വിനയായത് നിലയ്ക്കാത്ത രക്തസ്രാവം; കുഞ്ഞെവിടെ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിക്കാതെ വന്നതോടെ പൊലീസ് അന്വേഷണവും; നവജാത ശിശുവിന്റെ അഴുകിയ മൃതദേഹം പൊട്ടക്കിണറ്റിൽ നിന്നും കണ്ടെത്തിയതോടെ 27കാരിക്കെതിരെ കേസെടുത്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പൊട്ടക്കിണറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി മാതാവ് തന്നെയെന്ന് പ്രാഥമിക നി​ഗമനം. പ്രസവിച്ച വിവരം മറച്ച് വെച്ച് രക്തസ്രാവത്തിന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നവജാത ശിശുവിന്റെ മൃതദേ​ഹം യുവതിയുടെ വീടിന് സമീപമുള്ള പൊട്ടക്കിണറ്റിൽ നിന്നും കണ്ടെത്തിയതോടോയാണ് പൊലീസ് കേസെടുത്തത്. കടവല്ലൂർ വടക്കുംമുറി മാനംകണ്ടത്ത് ഷെഹിറയുടെ പേരിലാണ് പൊലീസ് കേസെടുത്തത്. കടവല്ലൂർ വടക്കുമുറിയിൽ പാടത്ത്‌ പീടികയിൽ നൂറുദ്ദീന്റെ പറമ്പിലെ കിണറ്റിലാണു മൃതദേഹം കണ്ടെത്തിയത്‌. ചങ്ങരംകുളത്തെ സ്വകാര്യ സ്‌ഥാപനത്തിൽ ജോലിക്കാരിയായ യുവതിക്ക്‌ രണ്ടാംക്ലാസിൽ പഠിക്കുന്ന മകളുണ്ട്‌. മൂന്നുവർഷം മുമ്പ് വിവാഹമോചിതയായ യുവതി ഏഴു വയസായ മകൾക്കൊപ്പമാണു താമസിക്കുന്നത്‌.

പ്രസവത്തെത്തുടർന്നുള്ള അമിത രക്തസ്രാവത്തിന് ഷെഹിറ ചങ്ങരംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. കുഞ്ഞിനെ കുറിച്ച് ഡോക്ടർ അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാതെ യുവതി ഒഴിഞ്ഞു മാറുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ ഡോക്ടർ ചങ്ങരംകുളം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചങ്ങരംകുളം പൊലീസ് കുന്നംകുളം പൊലീസിന് വിവരം കൈമാറുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അഴുകിയ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. മൃതദേഹം പുറത്തെടുത്ത് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി. മൃതദേഹ പരിശോധനാഫലം കിട്ടിയശേഷമേ മരണകാരണം അറിയാനാകൂ എന്ന് പൊലീസ് പറഞ്ഞു.

കുട്ടിയെ കിണറ്റിൽ എറിഞ്ഞത്‌ സംബന്ധിച്ച്‌ തുടർന്നുള്ള അന്വേഷണത്തിൽ നടപടിയുണ്ടാകും. . ചങ്ങരംകുളം പൊലീസാണ്‌ വിവരം കുന്നംകുളം പൊലീസിനെ അറിയിച്ചത്‌. പിറന്ന ഉടനെ കുട്ടിയെ കിണറ്റിലിട്ടതാണെന്നാണു പ്രാഥമിക നിഗമനം.പൊലീസ്‌ നടത്തിയ പരിശോധനയിലാണ്‌ കിണറ്റിൽ കമിഴ്‌ന്നു കിടക്കുന്ന നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്‌. ആൺകുഞ്ഞിന്റെ മൃതദേഹത്തിന്‌ അഞ്ചുദിവസത്തെ പഴക്കമുണ്ടന്ന്‌ കരുതുന്നു. മൃതദേഹം പുറത്തെടുത്ത്‌ തൃശൂർ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടം നടത്തി.

അതേസമയം, യുവതി ആരിൽനിന്നാണ് ​ഗർഭം ധരിച്ചതെന്നും പ്രസവത്തിന് മറ്റാരുടെയെങ്കിലും സഹായം ഉണ്ടോ എന്നുമുള്ള വിവരങ്ങൾ വരും ദിവസങ്ങളിലെ അന്വേഷണത്തിൽ നിന്നും വ്യക്തമാകൂ. പ്രസവത്തോടെ കുഞ്ഞ് മരിച്ചതോടെ കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചതാണോ അതോ, കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞതാണോ തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരേണ്ടതുണ്ട്. പ്രസവത്തിനും കുഞ്ഞിനെ കിണറ്റിലെറിയാനും മറ്റും യുവതിയെ സഹായിച്ചവരെ കുറിച്ചും വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായേക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP