Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികളിൽ നിന്നും ക്വാറന്റൈൻ ചെലവ്: സർക്കാർ തീരുമാനം പിൻവലിക്കണം: പി എം എഫ്

പ്രവാസികളിൽ നിന്നും ക്വാറന്റൈൻ ചെലവ്: സർക്കാർ തീരുമാനം പിൻവലിക്കണം: പി എം എഫ്

പി പി ചെറിയാൻ

ന്യൂയോർക്ക്: കോവിഡ് കാലത്തു തൊഴിൽ നഷ്ടപെട്ടും ലോക് ഡൗൺ മൂലവും പല തര വിഷമതകൾ അഭിമുകീകരിച്ചു നാട്ടിൽ മടങ്ങി എത്തുവാൻ കൊതിക്കുന്ന പ്രവാസികളുടെ മേൽ ക്വാറന്റൈൻ ചെലവ് കൂടി അടിച്ചേൽപ്പികുന്നതിനുള്ള സർക്കാർ തീരുമാനത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന ശക്തമായി പ്രതിഷേധിച്ചു. തീരുമാനം ഉടൻ പിൻവലിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നു കേരള മുഖ്യമന്ത്രിയോട് പ്രവാസി മലയാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപിച്ചിർട്ടുണ്ടെന്നും പി എം ഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം അറിയിച്ചു.

വിദേശ രാജ്യങ്ങളിൽ വിശിഷ്യാ ഗൾഫ് രാജ്യങ്ങളിൽ കൊറോണ പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെടുകയും, ശമ്പളം കുറക്കപെടുകയും മറ്റു പല മനോ വിഷമങ്ങളും അനുഭവിക്കുന്ന പ്രവാസികളുടെ അവകാശത്തിൽ പെട്ടതായ കോടികളുടെ ഫണ്ട് വിവിധ എംബസ്സിയുടെ കൈവശം ഉണ്ടായിട്ടും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നു ഒരു ചില്ലിക്കാശുപോലും സഹായധനമായി ലഭിക്കാതെ വളരെ കഷ്ടപ്പെട്ട് പാവപെട്ട തൊഴിലാളികൾ സ്വന്തം ചെലവിൽ ടിക്കറ്റ് എടുത്തു നാട്ടിൽ എത്തി കഴിഞ്ഞാൽ കേരള സർക്കാരിന്റെ ഈ ഒരു ചാർജ് ഈടാക്കൽ തീരുമാനത്തെ ' ഇടി വെട്ടിയവനെ പാമ്പ് കടിച്ച പോലെ'' ആയി എന്ന് പറയുന്ന പോലെയാണെന്ന് പ്രസിഡന്റ് പറഞ്ഞു .

മുഖ്യമന്ത്രി പ്രഖ്യാപിച്ച കോവിഡ് ഫണ്ട് ഇരുപതിനായിരം കോടി രൂപ റിലീഫ് പാക്കേജ് എവിടെയാണ് ചിലവഴിക്കുന്നത് കൂടാതെ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് എന്തിനാണ് ഉപയോഗിക്കുന്നത് പ്രവാസികൾ പടുത്തുയർത്തിയ നവ കേരള നായകർ പ്രവാസികൾക്കു ഇതാണോ കരുതി വെച്ചത്, കോവിഡ് കാലത്തു ഇത്രയധികം കരുതലും ശ്രദ്ധയും കേരള ജനതയോടും പ്രവാസികളോടും ഭാരതത്തിലെ മറ്റൊരു മുഖ്യ മന്ത്രിയും സർക്കാരും കാണിച്ചിട്ടില്ല ലോകത്തിലെ പല രാജ്യങ്ങളും, പ്രവാസി സംഘടനകളും വിദേശ മാധ്യമങ്ങൾ വരെ കേരളത്തെ പ്രകീർത്തിച്ചു കാരണം കേരള സർക്കാർ കാണിച്ച ജാഗ്രതയും കരുതലും അത്ര മികച്ചതായിരുന്നു പക്ഷെ ഈ അവസരത്തിൽ ഈയൊരു ക്വാറന്റൈൻ ചാർജ് ഈടാക്കുന്നത് സർക്കാർ ഇത് വരെ ചെയ്ത എല്ലാ കാര്യങ്ങൾക്കും കളങ്കം ചാർത്തുന്നതാണെന്നും പ്രതിഷേധാർഹമാണെന്നും തീരുമാനം ഉടൻ പിൻ വലിക്കണമെന്ന് പി എം ഫ് ഗ്ലോബൽ പ്രസിഡണ്ട് എം പി സലീം ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ ഗ്ലോബൽ സെക്രട്ടറി സ്റ്റീഫൻ കോട്ടയം എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP