Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

800 പൗണ്ടുള്ള കടലാമ മെൽബോൺ (ഫ്ളോറിഡ) ബീച്ചിൽ

800 പൗണ്ടുള്ള കടലാമ മെൽബോൺ (ഫ്ളോറിഡ) ബീച്ചിൽ

പി.പി. ചെറിയാൻ

മെൽബോൺ ബീച്ച് (ഫ്ളോറിഡ): അപൂർവ്വങ്ങളിൽ അപൂർവ്വമായ 800 പൗണ്ട് തൂക്കമുള്ള കടലാമ മെൽബോൺ ബീച്ചിലേക്ക് കയറി അവിടെ കൂടുണ്ടാക്കിയശേഷം കടലിലേക്ക് തിരിച്ചു പോയതായി ഫ്ലോറിഡാ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് അധികൃതർ അറിയിച്ചു. കഴിഞ്ഞ വാരാന്ത്യമായിരുന്നു കടലാമയുടെ വരവ്. കരയിലേക്ക് കയറി വന്ന് കൂടുണ്ടാക്കുന്നതു സമയമാകുമ്പോൾ തിരിച്ചുവന്നു മുട്ടയിടുന്നതിനു വേണ്ടിയാണ്.

ലെതർ ബാക്ക് കടലാമയെ റെഡ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ പിടികൂടുന്നതും സൂക്ഷിക്കുന്നതും നിയമ വിരുദ്ധമാണെന്ന് മറൈൻ ടർട്ടിൻ റിസെർച്ച് ഗ്രൂപ്പ് വക്താവ് ഡോ. കേറ്റ് മാൻസ് ഫീൽഡ് (KATC MANS FIELD) പറഞ്ഞു. 2016 മാർച്ചിൽ ഇതേ കടലാമ ഇതിനു മുൻപ് കരയിലെത്തി കൂടുണ്ടാക്കി തിരിച്ചു പോയിട്ടുണ്ട്. അന്ന് ഈ കടലാമക്ക് വിയന്ന എന്നാണ് പേരിട്ടിരുന്നത്. ഈ വർഷം ആദ്യവും ഇവ കരയിലെത്തിയിരുന്നു.

കടലാമയുടെ ശരാശരി ആയുസ് 30 വർഷമാണ്. 16 വയസ്സാകുമ്പോൾ മെച്യുരിറ്റിയിൽ എത്തും. കടലാമയുടെ ഏറ്റവും വലിയ ശത്രു മനുഷ്യനാണ്.

സാധാരണ ആമകളിൽ നിന്നും വ്യത്യസ്തമായി ലെതർ ബാക്ക് കടലാമയുടെ പുറത്ത് കട്ടിയുള്ള ആവരണം കാണില്ല. കറുത്തതോ, ബ്രൗണോ തൊലി ആണ് ഉണ്ടായിരിക്കുക. 6.5 അടി വലിപ്പവും ഉണ്ടായിരിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP