Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുപിഐ ഐഡി ഉപയോഗിച്ച് റീചാർജ് ചെയ്യാനുള്ള സൗകര്യവുമായി വോഡഫോൺ ഐഡിയ

സ്വന്തം ലേഖകൻ

കൊച്ചി: ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്കും ഡിജിറ്റൽ തൽപരരല്ലാത്ത ഉപഭോക്താക്കൾക്കും യുപിഐ ഐഡി മാത്രം ഉപയോഗിച്ചു കൊണ്ട് വോഡഫോൺ ഐഡിയ റീചാർജ് ചെയ്യാനുള്ള സവിശേഷമായ സംവിധാനത്തിന് ഇന്ത്യയിലെ മുൻനിര ടെലകോം സേവന ദാതാവായ വോഡഫോൺ ഐഡിയ തുടക്കം കുറിച്ചു. ഈ സേവനം രാജ്യവ്യാപകമായി അവതരിപ്പിക്കുന്നതിന് വോഡഫോൺ ഐഡിയ രാജ്യത്തെ മുൻനിര സാമ്പത്തിക സേവകരായ പേടിഎമ്മുമായി ധാരണയിലെത്തി. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിനു പേർക്ക് റീചാർജു ചെയ്യാനായി കടകൾ സന്ദർശിക്കേണ്ട സാഹചര്യമാണ് ഇതിലൂടെ ഒഴിവായിക്കിട്ടുന്നത്. മൊബൈൽ ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്കും പേടിഎം ഉപയോക്താക്കളല്ലാത്തവർക്കും എളുപ്പത്തിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

യുഎസ്എസ്ഡി ചാനൽ വഴി *99# സേവനം അധിഷ്ഠിതമായാണ് ഇതു പ്രവർത്തിക്കുന്നത്. എല്ലാവരേയും സാമ്പത്തിക സേവനങ്ങളിൽ ഉൾപ്പെടുത്താനുള്ള വഴി തുറക്കുന്ന ഈ സേവനം വഴി അടിസ്ഥാന ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മൊബൈൽ ഇന്റർനെറ്റ് ഇല്ലാതെ തന്നെ മൊബൈൽ ബാങ്കിങ് ഇടപാടുകൾ നടത്താൻ വഴി തുറക്കുകയാണ്.

തങ്ങളുടെ ഉപഭോക്താക്കളെ എല്ലായിപ്പോഴും കണക്ടഡായും സുരക്ഷിതരായും തുടരാൻ പിന്തുണക്കുയാണ് ലക്ഷ്യമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വോഡഫോൺ ഐഡിയ വിപണന വിഭാഗം ഡയറക്ടർ അവ്നീഷ് ഖോസ്ല ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളെ കണക്ടഡ് ആയി തുടരാൻ സഹായിക്കുന്ന നിരവധി നടപടികളാണ് കഴിഞ്ഞ രണ്ടു മാസങ്ങളിൽ കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റലായി കണക്ടഡ് അല്ലാത്ത നിരവധി ഉപഭോക്താക്കളെ സഹായിക്കുന്നതാണ് പേടിഎമ്മുമായുള്ള ഈ സഹകരണം. മൊബൈൽ ഇന്റർനെറ്റോ ആപ്പോ ഇല്ലാതെ റീചാർജ് ചെയ്യാൻ ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോഡഫോൺ, ഐഡിയ ഉപഭോക്താക്കൾക്ക് ഓൺലൈൻ, ഡിജിറ്റൽ സംവിധാനങ്ങളിലൂടെ റീചാർജ് ചെയ്യാനുള്ള സൗകര്യങ്ങളും നിലവിലുണ്ട്. മൈവോഡഫോൺ, മൈഐഡിയ ആപ്പുകൾ, വെബ് സൈറ്റുകൾ, പേടിഎം, ഗൂഗിൾ പേ, ഫോൺപേ, ആമസോൺ പേ തുടങ്ങിയ ഇ-വാലറ്റുകൾ എന്നിവ ഇതിനായി പ്രയോജനപ്പെടുത്താം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP