Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

34കാരനായ കാമുകനൊപ്പം മകൾ ഇറങ്ങി പോയി; 14 കാരിയായ മകളെ പൊലീസ് കണ്ടെത്തി തിരകെ ഏൽപിച്ചു; രാത്രി ഉറങ്ങി കിടന്നപ്പോൾ അരിവാളിന് അരിഞ്ഞ് കൊന്ന് പിതാവ്; ക്രൂര കൊലപാതകം ഇറാനിൽ; ദുരഭിമാന കൊലയ്‌ക്കെതിരെ പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

ടെഹ്റാൻ: കാമുകനൊപ്പം ഒളിച്ചോടിയതിന്റെ പേരിൽ പിതാവ് 14 കാരിയെ തലയറുത്തുകൊലപ്പെടുത്തിയ സംഭവം ഇറാനിൽ വൻ വിവാദമാകുന്നു. റോമിന അഷ്റഫ് എന്ന പെൺകുട്ടിയെ പിതാവ് റെസാ അഷ്റഫിയാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഇറാനിൽ ദുരഭിമാന കൊലയ്ക്ക് എതിരേ പ്രതിഷേധങ്ങളും വിമർശനങ്ങളും ശക്തമായി. ഇത്തരം കാര്യങ്ങൾക്കെതിരേ പ്രത്യേക നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചനകളും ചർച്ചകളും പുരോഗമിക്കുകയാണ്.

ടെഹ്റാനിൽ നിന്നും 320 കി.മീ. അകലെയുള്ള തലേഷിലായിരുന്നു സംഭവം. കഴിഞ്ഞ വ്യാഴാഴ്ച കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുമ്പോൾ അരിവാളിനായിരുന്നു പിതാവ് ബഹാം റൊമിനായുടെ തലയറുത്തത്. അതിന് ശേഷം കൊലപ്പെടുത്തിയ ആയുധവുമായി പൊലീസിന് മുന്നിലെത്തി നേരിട്ടു കീഴടങ്ങി. പിതാവ് വിവാഹം എതിർത്തതിനാൽ കാമുകനായ 34 കാരൻ ബഹാം ഖവാരിക്കൊപ്പം റൊമിനാ ഇറങ്ങിപ്പോയിരുന്നു. ഇതേ തുടർന്ന് രണ്ടുപേരുടെയും വീട്ടുകാർ ഇവരെ കണ്ടെത്തിത്തരാൻ പൊലീസിന് പരാതിയും നൽകി. തുടർന്ന് നടത്തിയ തെരച്ചിലിൽ നാലു ദിവസം കഴിഞ്ഞപ്പോൾ തന്നെ പൊലീസ് പിടികൂടി. രണ്ടുപേരെയും അവരവരുടെ വീട്ടിലേക്ക് അയച്ചു. അപ്പോൾ തന്നെ വീട്ടിലേക്ക് പോയാൽ പിതാവ് തന്നെ കൊല്ലുമെന്ന് അവൾ പൊലീസിനോട് ആവർത്തിച്ച് പറഞ്ഞിരുന്നു.

ഇറാനിലെ നിയമം അനുസരിച്ച് ശരാശരി വിവാഹപ്രായം 23 ആണെങ്കിലും 13 കഴിഞ്ഞാൽ പെൺകുട്ടികൾക്ക് വിവാഹമാകാം. റൊമാനിയുടെ കഥ ഫ്രണ്ട്പേജിൽ തന്നെ വലിയ വാർത്തയാക്കി നൽകിയാണ് ബുധനാഴ്ച ഇറാനിലെ പത്രങ്ങൾ ഇറങ്ങിയത്. 'സ്വന്തം വീട്ടിൽ പോലും സുരക്ഷിതത്വം ഇല്ലായ്മ' എന്നായിരുന്നു പ്രമുഖ പത്രം കുറിച്ച തലക്കെട്ട്. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്ന കാര്യത്തിൽ അർഹമായ നിയമം കൊണ്ടുവരാൻ പരാജയപ്പെടുന്നെന്ന വിമർശനവും പത്രം റിപ്പോർട്ടിൽ നൽകി.

ട്വിറ്ററിൽ റൊമാനിയ അഷ്റഫി എന്ന പേരിൽ വന്ന ഹാഷ്ടാഗ് 50,000 പേരാണ് ഉപയോഗിച്ചത്. ദുരഭിമാനകൊലയെന്ന ഇറാനിയൽ സമൂഹത്തിന്റെ കാടത്തത്തെ വിമർശിക്കുന്നതായിരുന്നു കൂടുതലും. അതേസമയം ദുരഭിമാനകൊല ഇറാനിലെ പതിവാണെന്നും ഗോത്രവർഗ്ഗക്കാർക്കും ഉൾനാടൻ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ഇടയിൽ ഇത്തരം സംഭവങ്ങൾ പതിവാണെന്നാണ് മനുഷ്യവകാശ വിഭാഗം പറയുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ റൊമാനിയുടെ പിതാവിന് മൂന്ന് വർഷം മുതൽ 10 വർഷം വരെ തടവ്ശിക്ഷയോ വധശിക്ഷയോ കിട്ടിയേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP