Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർട്ടിയിൽ വിശ്വാസമർപ്പിച്ച് പാർട്ടിയുടെ കൂടെ വന്നാൽ പൂർണമായ സംരക്ഷണം തരും; പാർട്ടിയെ ചതിച്ചാൽ ദ്രോഹിക്കും; വീണ്ടും വിവാദത്തിൽ നിറഞ്ഞ് പി.കെ ശശി; പി.കെ ശശിയുടെ ഭീഷണി വീഡിയോ കോൺഗ്രസ് സൈബർ ഗ്രൂപ്പുകളിൽ; ലീഗ് വിട്ട് പാർട്ടിയിലേക്ക് വന്ന കുടുംബത്തിനുള്ള ഉപദേശമാണെന്ന് ചിലർ; ശശിയുടെ വാക്കിലെ ദാർഷ്ട്യം അടങ്ങില്ലെന്ന് സോഷ്യൽ മീഡിയയും; സ്ത്രീ പീഡന കേസിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുത്തിയ ഷൊർണ്ണൂർ എംഎൽഎ സിപിഎമ്മിന് വീണ്ടും തലവേദനയുണ്ടാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിന്റെ ഭീഷണിയുടേയും വിരട്ടലിന്റേയും മറ്റൊരു മുഖവുമായി ഷോർണൂർ എംഎ‍ൽഎ പി.കെ ശശിയുടെ വീഡിയോ.

പി.കെ ശശി ഭീഷണ സ്വരത്തിൽ സംസാരിക്കുന്ന വീഡിയോയാണ് കോൺഗ്രസ് സൈബർ ഇടങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പാർട്ടിക്കുള്ള ഒരു പ്രത്യേകത എന്ന് പറയുന്നത് പാർട്ടിയിൽ വിശ്വാസമർപ്പിച്ച് പാർട്ടിയുടെ കൂടെ വന്നാൽ പൂർണമായ സംരക്ഷണം തരും. ആവശ്യമായ എല്ലാ സുരക്ഷിതത്വവും തരും. പാർട്ടിക്ക് വ്യക്തമായ നയമുണ്ട്. പാർട്ടിയെ ചതിച്ചാൽ ദ്രോഹിക്കും' - പി.കെ ശശിയുടെ വാക്കുകൾ ഇങ്ങനെയാണ്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ് പി കെ ശശി. കോൺഗ്രസ് പ്രവർത്തകനായ ഫസലുള്ള വെള്ളുവംപാളിയാണ് വീഡിയോ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. കരിമ്പുഴ കോട്ടപ്പുറത്ത് നിന്നാണ് വീഡിയോ എന്നാണ് കോൺഗ്രസ് പ്രവർത്തകൻ പറയുന്നത്. എംഎൽഎയടക്കം എല്ലാവരും മാസ്‌ക് ധരിച്ചതായി കാണാം. കോവിഡ് വ്യാപനം ശക്തമായ സമീപ ദിവസങ്ങളിലേതാണ് വീഡിയോ.

നേരത്തേയും പല തവണ ഭീഷണി സ്വരത്തിലുള്ള പി കെ ശശിയുടെ ഇടപെടലുകൾ വിവാദമായിരുന്നു. ചെർപ്പുളശ്ശേരിക്ക് സമീപം അമിത വേഗതയിൽ വന്ന ടിപ്പർ ലോറി ഡ്രൈവറോട് 'അടിച്ച് നിന്റെ കണ്ണ് പൊട്ടിക്കും' എന്ന് പറഞ്ഞ പി കെ ശശിയുടെ വീഡിയോ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കഴിഞ്ഞ ദിവസം മുസ്ലിംലീഗിൽ നിന്ന് രാജിവെച്ച പഞ്ചായത്ത് അംഗം കെ.പി. രാധകൃഷ്ണനും കുടുംബവും ഉൾപ്പടെ 50 ഓളം പ്രവർത്തകർ സിപിഎമ്മിൽ ചേർന്നിരുന്നു.ഇവർക്ക് സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു. ഇവരെ സന്ദർശിക്കാനെത്തിയപ്പോഴാണ് എംഎൽഎ പാർട്ടിയുടെ അക്രമരാഷ്ട്രീയം വ്യക്തമാക്കിയത്. മറ്റുപാർട്ടികളിൽ നിന്നും വന്നവരെ ഭീഷണിപ്പെടുത്തി നിർത്തുന്ന സമീപനമാണ് പി.കെ. ശശി എംഎൽഎയുടെ വാക്കുകളിലൂടെ വ്യക്തമായിരിക്കുന്നത്.

കരിമ്പുഴ പഞ്ചായത്തിലെ 16-ാം വാർഡിൽ കിഴക്കേപ്പുര കോളനിയിലേക്കുള്ള പൊതുവഴി വേലികെട്ടി അടച്ച വാർഡ് മെമ്പർ കൂടിയായ രാധകൃഷ്ണനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ലീഗ് വിട്ട് ഭരണകക്ഷിയായ സിപിഎമ്മിൽ അഭയം തേടിയത്.ഇവരെ സന്ദർശിക്കാനെത്തിയപ്പോഴാണ് എംഎൽഎ വിവാദ പരാമർശം നടത്തിയത്. പ്രാദേശിക സിപിഎം നേതാക്കളും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു. മാത്രമല്ല ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കെ ആളുകൾ കൂടാൻപാടില്ലെന്ന ഉത്തരവ് ലംഘിച്ചാണ് എംഎൽഎയും സംഘവും സിപിഎമ്മിൽ ചേർന്നവരെ സന്ദർശിച്ചത്. നിരോധനാജ്ഞ നില നിൽക്കുന്ന ജില്ലയിൽ ഇത്തരത്തിൽ സ്വീകരണ യോഗങ്ങളും പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതും നിയമ ലംഘനം മാത്രമല്ല ജനപ്രതിനിധിയായ എംഎൽഎ തന്നെ ഇതിന് നേതൃത്വം നൽകിയിരിക്കുകയാണ്.
മുൻപും പി.കെ ശശി വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ലോറ െൈഡ്രവറെ തടഞ്ഞ് നിർത്തി തെറി പറഞ്ഞതും.പാർട്ടി അംഗം കൂടിയായ പെൺകുട്ടിയുടെ പീഡന പരാതിയും ശശിക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളായിരുന്നു. പാർട്ടി പ്രവർത്തക കൂടിയായ പെൺകുട്ടിയുടെ പരാതിയിൽ ശശിയെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഷനും നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP