Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആപ്പ് ഡൗൺ ലോഡ് ചെയ്യുന്നത് ലക്ഷങ്ങൾ; ഓരോ മണിക്കൂറിലും രജിസ്റ്റർ ചെയ്യുന്നത് ആയിരങ്ങൾ; പ്രതീക്ഷയോടെ തുടങ്ങിയ മദ്യവിൽപ്പനയിൽ നിറയുന്നത് കല്ലുകടി മാത്രം; ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യാൻ പറ്റാത്തത് പ്രശ്‌നമാകുന്നു; കോഡുമായി വരുന്നവരുടെ വിവരങ്ങൾ എഴുതി വച്ച് മദ്യ വിൽപ്പന; ബാറുകളിലെ വിതരണത്തിലും ആശയക്കുഴപ്പം തുടരുന്നു; ബാറുകളിലേക്ക് മലയാളി എത്തുന്നത് ടോക്കണുമായി; കോവിഡു കാലത്തെ മദ്യവിൽപ്പനയ്ക്ക് കേരളത്തിൽ തുടക്കമാകുമ്പോൾ

ആപ്പ് ഡൗൺ ലോഡ് ചെയ്യുന്നത് ലക്ഷങ്ങൾ; ഓരോ മണിക്കൂറിലും രജിസ്റ്റർ ചെയ്യുന്നത് ആയിരങ്ങൾ; പ്രതീക്ഷയോടെ തുടങ്ങിയ മദ്യവിൽപ്പനയിൽ നിറയുന്നത് കല്ലുകടി മാത്രം; ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യാൻ പറ്റാത്തത് പ്രശ്‌നമാകുന്നു; കോഡുമായി വരുന്നവരുടെ വിവരങ്ങൾ എഴുതി വച്ച് മദ്യ വിൽപ്പന; ബാറുകളിലെ വിതരണത്തിലും ആശയക്കുഴപ്പം തുടരുന്നു; ബാറുകളിലേക്ക് മലയാളി എത്തുന്നത് ടോക്കണുമായി; കോവിഡു കാലത്തെ മദ്യവിൽപ്പനയ്ക്ക് കേരളത്തിൽ തുടക്കമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വിൽപ്പന പുനരാരംഭിച്ചു. രാവിലെ ഒമ്പത് മണി മുതൽ അഞ്ച് മണി വരെയാണ് വിൽപ്പന നടത്തുന്നത്. ബെവ്ക്യൂ എന്ന ഓൺലൈൻ ആപ്പ് വഴി ബുക്ക് ചെയ്ത് ടോക്കൺ ലഭിക്കുന്നവർക്ക് മാത്രമാണ് ബീവറേജസ് ഔട്ലെറ്റ് വഴി മദ്യം വിതരണം ചെയ്യുക. പക്ഷേ ആപ്പിൽ സർവ്വത്ര ആശക്കുഴപ്പാണ്. ഇതോടെ പലയിടത്തും വിൽപ്പനയിൽ പ്രശ്‌നമുണ്ടായി.

ടോക്കൺ വിതരണത്തിനായി തയ്യാറാക്കിയ ആപ്പിൽ സാങ്കേതിക തടസ്സം തുടരുകയാണ്. ക്യൂആർ കോഡ് സ്‌കാൻ ചെയ്യാനുമാകുന്നില്ല. ബാറുടമകൾക്കും ബീവറേജ് അധികൃതർക്കുമായി തയ്യാറാക്കിയ ആപ്പും ഇതുവരെ പൂർണ്ണ സജ്ജമായില്ല. ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ വിവരങ്ങൾക്കും ക്യൂ ആർകോഡ് സ്‌കാനിങിനും ഉൾപ്പെടയുള്ള ആപ്പാണ് സജ്ജമാകാത്തത്. വ്യാജ ടോക്കൺ വന്നാൽ തിരിച്ചറിയാനാകില്ലെന്ന് ബാറുടമകൾ പരാതിപ്പെട്ടു. ടോക്കൺ സ്‌കാൻ ചെയ്യാൻ സാധിക്കാത്തിടത്ത് ബിൽ നൽകി മദ്യം നൽകുകയാണ്. ബിവറേജസ് ഔട്ട് ലെറ്റുകളിലും ഇത് തന്നെയാണ് അവസ്ഥ.

ഉപഭോക്താക്കൾക്കുള്ള ആപ്പിനെതിരെ നേരത്തെ തന്നെ വ്യാപക പരാതി ഉയർന്നിരുന്നു. പലർക്കും ഒ.ടി.പി മണിക്കൂറുകൾ കഴിഞ്ഞാണ് വരുന്നത്. ചിലർക്ക് രജിസ്ട്രേഷൻ നടപടികളിലേക്ക് കടക്കാൻ സാധിക്കുന്നില്ല. ഹാങിങ് പ്രശ്നവുമുണ്ട്. പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യമാണെങ്കിലും തുടക്കത്തിൽ സെർച്ചിൽ ലഭ്യമല്ല. നിർമ്മാതാക്കൾ നൽകിയ ലിങ്ക് വഴിയാണ് ആളുകൾ ആപ്പ് ഡൗൺലോഡ് ചെയ്യുന്നത്. ഓൺലൈൻ വഴിയും എസ്എംഎസ് വഴിയും ടോക്കൺ എടുക്കാൻ അറിയാത്ത പ്രായമായ ആളുകളും മിക്ക മദ്യവിൽപന ശാലകൾക്ക് മുന്നിലും കാണാമായിരുന്നു. കടുത്ത നിയന്ത്രണവും മദ്യശാലകൾക്ക് മുന്നിൽ പൊലീസ് ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയാണ് വിപണനം.

2.35 ലക്ഷം ആളുകൾ ആപ്പ് ഇതുവരെ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്ന് നിർമ്മാതാക്കളായ ഫെയർകോഡ് അറിയിച്ചു. ആദ്യ ദിനം 182,000 ത്തോളം പേർ രജിസ്റ്റർ ചെയ്തെന്നും ഫെയർകോഡ് പറയുന്നു. അതിനിടെ ഇന്നത്തെ മദ്യവിൽപ്പനയ്ക്കുള്ള ബുക്കിങ് അവസാനിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് പേരാണ് ഇതുവരെ ആപ്പ് ഡൗൺ ലോഡ് ചെയ്തത്.

സമൂഹിക അലകം പാലിച്ചാണ് ഔട്‌ലെറ്റുകളിൽ മദ്യം വിതരണം ചെയ്യുന്നത് എവിടേയും കാര്യമായ തിരക്ക് റിപ്പോർട്ട് ചെയ്തിട്ടിലട്ടില്ല. ടോക്കൺ ലഭിക്കാതെ ബീവറേജസ് ഔട്ലെറ്റിന് മുന്നിൽ കൂട്ടം കൂടി നിൽക്കരുത്. ടോക്കൺ ഇല്ലാതെ കൗണ്ടറിന് മുന്നിലെത്തിയാൽ കേസടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഞ്ച് പേരിൽ കൂടുതൽ കൗണ്ടറിന് മുന്നിൽ പാടില്ല എന്നാണ് നിർദ്ദേശം.

ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് ബെവ്ക്യൂ വഴി ബുക്ക് ചെയ്യാൻ സാധിച്ചത്. എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചത് ഇന്നലെ വൈകീട്ട് മുതൽ ബുക്ക് ചെയ്യാമെന്നാണ്. രാവിലെ ആറ് മണി വരെ ബുക്ക് ചെയ്യാം എന്നാൽ ആദ്യ ദിനമായ ഇന്ന് ഒമ്പത് മണി വരെ ബുക്ക് ചെയ്യാം. രാവിലെ ആറ് മുതൽ രാത്രി പത്തുമണി വരെയാണ് ബുക്ക് ചെയ്യാൻ സാധിക്കുക. ഇതുവരെ സംസ്ഥാനത്ത് ഒരുലക്ഷത്തിൽ അധികം ആളുകൾ ബുക് ചെയ്തു കഴിഞ്ഞു.

ഇന്ന് ബുക്ക് ചെയ്തവർക്ക് ഇന് നാല് ദിവസത്തിന് ശേഷം മാത്രമേ അടുത്തതായി ബുക്ക് ചെയ്യാൻ സാധിക്കൂ. ഒരാൾക്ക് മൂന്ന് ലിറ്റർ മദ്യം വരെയാണ് ലഭിക്കുക. ബുക്ക് ചെയ്ത് ലഭിച്ച ടോക്കണും ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടേഴ്‌സ് ഐഡി, പാസ്‌പോർട്ട് എന്നിവയിൽ എതെങ്കിലും ഒന്ന് തിരിച്ചറിയൽ രേഖയായി കരുതണം. അനുവദിച്ച സമയം തെറ്റിച്ചാൽ അവസരം നഷ്ടമാകും.

ഇത് കൂടാതെ 570 ബാർ ഹോട്ടലുകളിലൂടെയും 291 ബിയറർ പാർലറിലൂടെയും മദ്യം പാഴ്‌സലായി നൽകുന്നതിനൊപ്പം 301 ബെവ്‌കോ ഔട്ട് ലെറ്റുകൾക്ക് വഴിയും കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റ് വഴിയും മദ്യം വിതരണം ചെയ്യും. എന്നാൽ കണ്ടെയ്ന്മെന്റ് സോണിലും റെഡ്‌സോണുകളിലും മദ്യ വിൽപ്പനയുണ്ടാകില്ല. കൂടാതെ ക്ലബ്ബുകളിലെയും പട്ടാള ക്യാന്റിനിലേയും മദ്യ വിതരണത്തിന് നടപടി ആയില്ല. 2.35 ലക്ഷം ആളുകൾ ആപ്പ് ഇതുവരെ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്ന് നിർമ്മാതാക്കളായ ഫെയർകോഡ് അറിയിച്ചു. ആദ്യ ദിനം 182,000 ത്തോളം പേർ രജിസ്റ്റർ ചെയ്തെന്നും ഫെയർകോഡ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP