Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

24കാരിയായ മകൾ ഇസ്ലാം മതം വിട്ട് ക്രിസ്ത്യാനിയായി; കലിപൂണ്ട മതാധ്യാപകനായ പിതാവ് മകൾക്ക് തീയിട്ടു: ഗുരുതരമായി പൊള്ളലേറ്റ യുവതി ജീവിതത്തിലേക്ക് തിരികെ കരകയറി തുടങ്ങി

24കാരിയായ മകൾ ഇസ്ലാം മതം വിട്ട് ക്രിസ്ത്യാനിയായി; കലിപൂണ്ട മതാധ്യാപകനായ പിതാവ് മകൾക്ക് തീയിട്ടു: ഗുരുതരമായി പൊള്ളലേറ്റ യുവതി ജീവിതത്തിലേക്ക് തിരികെ കരകയറി തുടങ്ങി

സ്വന്തം ലേഖകൻ

ഉഗാണ്ട: ഇസ്ലാം മതം വിട്ട് ക്രിസ്ത്യാനിയായതിന് ഉഗാണ്ടയിൽ പിതാവ് മകൾക്ക് തീ കൊളുത്തി. പിതാവിന്റെ ക്രൂരതയിൽ ഗുരുതരമായി പൊള്ളലേറ്റ 24കാരി ഉഗാണ്ടയിലെ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണ്. രഹേമ ക്യോണ്ടോ എന്ന യുവതിയാണ് ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിടാനൊരുങ്ങുന്നത്. മെയ് നാലിനാണ് രഹേമയെ പിതാവ് ഷെയ്ക്ക് ഹുസൈൻ തീവെച്ച് കൊല്ലാൻ ശ്രമിച്ചത്.

കാലിലും വയറിലും കഴുത്തിലുമെല്ലാം ഗുരുതരമായി പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. മകൾ ക്രിസ്ത്യാനിയായി മതം മാറിയതിന് പിന്നാലെയായിരുന്നു ആക്രമണം. പെൺകുട്ടിയുടെ പിതാവ് ഒരു മത അദ്ധ്യാപകനായിരുന്നു. യുവതി മതം മാറുന്നതിനെ ഇയാൾ എതിർത്തെങ്കിലും പെൺകുട്ടി മതം മാറിയതോടെ കലി പൂണ്ട ഇയാൾ തീ വെയ്ക്കുക ആയിരുന്നു. പെൺകുട്ടി തന്റെ ബന്ധുവീട്ടിലായിരുന്നു താമസം. ക്രിസ്ത്യൻ റെഡിയോ കെട്ടു കൊണ്ടിരിക്കുമ്പോഴാണ് പിതാവ് വന്ന് തീ കൊളുത്തിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP