Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൈവശമുണ്ടായിരുന്നത് 21280 ഗ്രാം സ്വർണം; പോരാത്തതിന് 1250 കിലോ വെള്ളി; എംജിആറിന്റെ നായികയായി തമിഴകത്തെ ഇളക്കിയ തമിഴ്‌നാടിന്റെ മുൻ മുഖ്യമന്ത്രിക്ക് സ്വന്തമായുണ്ടായിരുന്നത് 1000 കോടിയുടെ ആസ്തി; ഭൂമി, കെട്ടിടങ്ങൾ, നിക്ഷേപങ്ങൾ, ആഭരണങ്ങൾ എന്നിവയടക്കം എല്ലാം ഇനി സഹോദരന്റെ മക്കൾക്ക് സ്വന്തം; ജയലളിതയുടെ യഥാർത്ഥ അവകാശികൾ ഇനി ശതകോടീശ്വരന്മാർ; ജയലളിതയുടെ സ്വത്തിൽ ശശികലയ്ക്ക് അവകാശം പോകുമ്പോൾ

കൈവശമുണ്ടായിരുന്നത് 21280 ഗ്രാം സ്വർണം; പോരാത്തതിന് 1250 കിലോ വെള്ളി; എംജിആറിന്റെ നായികയായി തമിഴകത്തെ ഇളക്കിയ തമിഴ്‌നാടിന്റെ മുൻ മുഖ്യമന്ത്രിക്ക് സ്വന്തമായുണ്ടായിരുന്നത് 1000 കോടിയുടെ ആസ്തി; ഭൂമി, കെട്ടിടങ്ങൾ, നിക്ഷേപങ്ങൾ, ആഭരണങ്ങൾ എന്നിവയടക്കം എല്ലാം ഇനി സഹോദരന്റെ മക്കൾക്ക് സ്വന്തം; ജയലളിതയുടെ യഥാർത്ഥ അവകാശികൾ ഇനി ശതകോടീശ്വരന്മാർ; ജയലളിതയുടെ സ്വത്തിൽ ശശികലയ്ക്ക് അവകാശം പോകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കൾ എത്രയുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെന്ന് മാത്രമേ എല്ലാവർക്കും അറിയൂ. അവരുടെ ഊട്ടി കോടനാട് എസ്റ്റേറ്റിൽ നടന്ന കവർച്ചയ്ക്കും കൊലപാതകത്തിനുമിടെ നഷ്ടമായതിൽ ഇതുമായി ബന്ധപ്പെട്ട രഹസ്യ രേഖകളുമുണ്ടെന്നാണ് വിവരം. ഏതായാലും ജയലളിതയുടെ സ്വത്തിനെല്ലാം അവസാനം അവകാശികൾ എത്തുകയാണ്. ഈ സ്വത്തുക്കളിലാണ് കോടതി തീർപ്പ് കൽപ്പിക്കുന്നത്. മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന്റെ അവകാശികൾ സഹോദരന്റെ മക്കളായ ദീപക്കും ദീപയും ആയിരിക്കും ഇനി. സ്വത്ത് തർക്കത്തിൽ മദ്രാസ് ഹൈക്കോടതിയാണ് നിയമപരമായ പിന്തുടർച്ചാവകാശികളെ പ്രഖ്യാപിച്ചത്.

ജയ താമസിച്ചിരുന്ന പോയസ് ഗാർഡനിലെ വേദനിലയം സ്മാരകമാക്കുന്നതു പുനഃപരിശോധിക്കണമെന്ന് ഉത്തരവിട്ട കോടതി, കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് പരിഗണിക്കണമെന്നും നിർദ്ദേശിച്ചു. വേദനിലയം സ്മാരകമാക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിച്ച തമിഴ്‌നാട് സർക്കാരിനു കനത്ത തിരിച്ചടിയാണ് വിധി. സ്വകാര്യ കെട്ടിടങ്ങൾ വൻവില കൊടുത്ത് ഏറ്റെടുക്കുന്നതിനു പകരം ജനോപകാര പദ്ധതികൾ നടപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. സേവന പ്രവർത്തനങ്ങൾക്കായി ജയലളിതയുടെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ ദീപക്കിനെയും ദീപയെയും അനുവദിച്ചിട്ടുമുണ്ട്. ഈ സ്വത്തെല്ലാം സ്വന്തമാക്കാൻ തോഴിയായ ശശികല ശ്രമിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതാണ് കോടതി വിധിയോടെ ഇനി അപ്രസക്തമാകുന്നത്.

ജയലളിതയുടെ രണ്ടാംതലമുറ പിന്തുടർച്ചാവകാശികളാണ് ദീപയും ദീപക്കും. 2016-ലെ ഹിന്ദു പിന്തുടർച്ചാവകാശനിയമപ്രകാരം ഇവർക്കാണ് സ്വത്തുക്കളിൽ അവകാശം. സ്മാരകം ഒരുക്കാനുള്ള പണം ഉപയോഗിച്ച് ജനോപകാരപ്രദമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കേണ്ടതെന്നും കോടതി നിർദ്ദേശിച്ചു. 2017 ഓഗസ്റ്റിലാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി 'വേദനിലയം' സ്മാരകമാക്കുന്നതായി പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് സ്വത്തിന്റെ യഥാർഥ അവകാശികൾ തങ്ങളാണെന്ന് അവകാശപ്പെട്ട് ജയലളിതയുടെ സഹോദരൻ ജയകുമാറിന്റെ മക്കളായ ദീപയും ദീപക്കും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്വത്തുക്കളുടെ ഒരുഭാഗം പൊതുജനക്ഷേമത്തിനായി വിട്ടുകൊടുക്കാമെന്ന് അവർ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഈ മാസം 22-നാണ് 'വേദനിലയം' സ്മാരകത്തിനായി ഏറ്റെടുത്ത് സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്. 1967-ൽ ജയലളിതയുടെ അമ്മ സന്ധ്യയാണ് 'വേദനിലയം' 1.32 ലക്ഷം രൂപയ്ക്ക് വാങ്ങിയത്.

വേദനിലയത്തിന്റെ പത്തിൽ ഒരു ഭാഗം സ്മാരകമാക്കുന്നതിൽ എതിർപ്പില്ലെന്നും വ്യക്തമാക്കിയ കോടതി ജയലളിതയുടെ പേരിൽ സാമൂഹിക സേവനത്തിനായി ട്രെസ്റ്റ് രൂപീകരിക്കാൻ സർക്കാരിനോടും പിന്തുടർച്ചാ അവകാശികളോടും നിർദ്ദേശിച്ചു. ട്രസ്റ്റിനുള്ള സ്വത്തുക്കൾ തീരുമാനിക്കാനുള്ള അവകാശം ദീപയ്്കും ദീപക്കിനുമാണെന്നും വിധിയിലുണ്ട്. ട്രസ്റ്റ് രൂപീകരണ നടപടികൾ എട്ടാഴ്ചയ്ക്കം അറിയിക്കാനും കോടതി നിർദ്ദേശിച്ചു. ഇതോടെ ഊട്ടിയിലെ കോടനാട് എസ്റ്റേറ്റ് അടക്കമുള്ള ജയലളിതയുടെ സ്വത്തുക്കളുടെ അവകാശികളാരെന്ന തർക്കത്തിനും അറുതിയായി

2016ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ ജയലളിത വെളിപ്പെടുത്തിയ സ്വത്തുക്കൾ ഇവയാണ്. ഭൂമി, കെട്ടിടങ്ങൾ, നിക്ഷേപങ്ങൾ, ആഭരണങ്ങൾ എന്നിവയടക്കം 113 കോടിയുടെ ആസ്തി. എന്നാൽ സ്വദേശത്തും വിദേശത്തുമായി വെളിപ്പെടുത്താത്ത സ്വത്തുക്കളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബാങ്കുകളിൽ ജയലളിതയുടെ പേരിലുള്ള സ്ഥിര നിക്ഷേപം 10.63 കോടി രൂപയാണ്. ഓഹരി പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലേത് വേറെ. ജയ പബ്ലിക്കേഷൻസിൽ 21.50 കോടി, ശശി എന്റർപ്രൈസസിൽ 20 ലക്ഷം, കോടനാട് എസ്റ്റേറ്റിൽ 3.13 കോടി എന്നിവയാണ് ഓഹരി പങ്കാളിത്തം.

അതിന് പുറമെ റോയൽ വാലി ഫ്ളോറിടെക് എസ്‌ക്പോർട്സിൽ 40 ലക്ഷം രൂപയുടെ ഓഹരി പങ്കാളിത്തമുണ്ട് ജയലളിതയ്ക്ക്. കൂടാതെ ഗ്രീൻ ടീ എസ്റ്റേറ്റിൽ 2.20 കോടി രൂപയുടെ ഓഹരി പങ്കാളിത്തവും. 21280 ഗ്രാം സ്വർണം അവരുടെ കൈവശമുണ്ടായിരുന്നു. 1250 കിലോ വെള്ളിയും. എന്നാൽ ഈ ആഭയരണങ്ങൾ ഇപ്പോൾ കർണാടക സർക്കാരിന്റെ ട്രഷറിയിലാണ്. അനധികൃത സ്വത്ത് സമ്പാദന കേസിൽ പ്രതികളായപ്പോൾ കോടതി കണ്ടുകെട്ടിയവയാണിത്. 42.25 ലക്ഷം രൂപയുടെ വാഹനങ്ങൾ അവർക്കുണ്ട്.

ഹൈദരാബാദിൽ 14.50 ഏകർ ഭൂമി, കാഞ്ചീപുരം ചെയ്യൂർ ഗ്രാമത്തിൽ 3.43 ഏകർ കൃഷിഭൂമിയും ജയലളിതയ്ക്കുണ്ട്. ചെന്നൈ ജെമിനി പാലത്തിന് സമീപവും മന്ദവേലി സെന്റ് മേരീസ് റോഡിലും ഹൈദരാബാദിലെ ശ്രീനഗർ കോളനിയിലും അവർക്ക് സ്ഥലവും കെട്ടിടങ്ങളുമുണ്ട്. ചെന്നൈ പോയസ് ഗാർഡനിലാണ് ജയലളിത താമസിച്ചിരുന്നത്. 24000 ചതുരശ്ര അടി സ്ഥലത്താണ് ഇവിടുത്തെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP