Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാൻസർ ബാധിച്ചു ഭാര്യ മരിച്ചു; അവസാനമായി ഒരു നോക്ക് കാണാനാവാതെ പ്രിയപ്പെട്ടവൾ യാത്രയായപ്പോൾ കാനഡയിൽ നിന്നും ജിതിൻ എത്തിയത് നിരവധി കടമ്പകൾ താണ്ടി: ഭാര്യയെുടെ മരവിച്ച ശരീരം കണ്ട് പൊട്ടിക്കരഞ്ഞ ജിതിനെ അടുത്തിരുത്തി ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും: മൂന്ന് വയസ്സുകാരൻ മകനെ കാണണമെങ്കിൽ ജിതിന് ഇനി ക്വാറന്റൈന് പൂർത്തിയാക്കണം

കാൻസർ ബാധിച്ചു ഭാര്യ മരിച്ചു; അവസാനമായി ഒരു നോക്ക് കാണാനാവാതെ പ്രിയപ്പെട്ടവൾ യാത്രയായപ്പോൾ കാനഡയിൽ നിന്നും ജിതിൻ എത്തിയത് നിരവധി കടമ്പകൾ താണ്ടി: ഭാര്യയെുടെ മരവിച്ച ശരീരം കണ്ട് പൊട്ടിക്കരഞ്ഞ ജിതിനെ അടുത്തിരുത്തി ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും: മൂന്ന് വയസ്സുകാരൻ മകനെ കാണണമെങ്കിൽ ജിതിന് ഇനി ക്വാറന്റൈന് പൂർത്തിയാക്കണം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കാൻസർ ബാധിച്ച് മരിച്ച ഭാര്യയെ കാണാൻ ജിതിൻ എത്തിയത് കാനഡയിൽ നിന്നും. അപ്പോഴേയ്ക്കും അനു ജോർജ് (33) മരിച്ചിട്ട് ഒരാഴ്ച പിന്നിട്ടിരുന്നു. എറണാകുളം പോത്താനിക്കാട് ചേറാടി വൈറ്റ്ഹൗസിൽ ജിതിൻ മാത്യുവിനാണ് ഭാര്യ അനുവിന്റെ മൃതദേഹം കാണാൻ ഒരാഴ്ച കാത്തിരിക്കേണ്ടി വന്നത്. അപ്പോൾ ജിതിന്റെ മനസ്സിൽ മുഴങ്ങിയത് മുഴുവനും ഭാര്യയുടെ വാക്കുകളായിരുന്നു. അച്ചായാ... ഒരുനോക്ക് കാണാൻ പറ്റുമോ എന്ന അനുവിന്റെ ചോദ്യം. പ്രിയതമയുടെ ആ ആഗ്രഹം സാധിച്ചു കൊടുക്കാനാവാത്തതിന്റെ സങ്കടം ജിതിന്റെ കണ്ണുകളിൽ നിന്നും കണ്ണീരായാണ് പൊഴിഞ്ഞത്.

അനവധി കടമ്പകൾ താണ്ടി ബുധനാഴ്ച പുലർച്ചെയാണ് ഭാര്യയുടെ മൃതദേഹം കാണാൻ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ജിതിനെത്തിയത്. ആശുപത്രി വളപ്പിൽ നിർത്തിയിട്ട ആംബുലൻസിൽ കയറി ഭാര്യയെ അവസാനമായി കാണുമ്പോൾ ഭാര്യയുടെ ഓർമ്മയ്ക്ക് മുന്നിൽ ജിതിൻ പൊട്ടിക്കരഞ്ഞു. കൊച്ചുകുട്ടിയെപ്പോലെ ഏങ്ങലടിച്ച ജിതിനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ നിസ്സഹായരായി.

അനുവിന്റെ വീട്ടിലുള്ള, ഏകമകൻ മൂന്നുവയസ്സുകാരൻ ഗബ്രിയേലിനെ കാണാനും അവിടത്തെ പള്ളിയിൽ ഭാര്യയുടെ മരണാനന്തരച്ചടങ്ങുളിൽ പങ്കെടുക്കാനും ജിതിന് പറ്റില്ല. ആശുപത്രിയിൽ നിന്ന് ജിതിൻ പോത്താനിക്കാട്ടെ വീട്ടിൽ ക്വാറന്റീനിലേക്കാണ് പോയത്. ''മരിക്കുന്നതിന് നാലുദിവസം മുന്പ് അനു എന്നോട് പലവട്ടം ചോദിച്ചു, അച്ചായാ... ഒരുനോക്ക് കാണാൻ പറ്റുമോ. പക്ഷേ, കാണാൻ കഴിഞ്ഞത് ഇങ്ങനെയായിപ്പോയി''-ആശുപത്രി വളപ്പിൽ നിർത്തിയിട്ട ആംബുലൻസിൽ കയറി ഭാര്യയെ അവസാനമായി കാണുമ്പോൾ സങ്കടം മറച്ചുവെക്കാൻ കഴിഞ്ഞില്ല ജിതിന്. കൊച്ചുകുട്ടിയെപ്പോലെ അവൻ ഏങ്ങലടിച്ച് കരഞ്ഞു.

കാനഡയിൽനിന്ന് ഒക്ടോബറിലാണ് കാൻസർ ചികിത്സയ്ക്കായാണ് അനുജോസ് നാട്ടിലെത്തിയത്. മെയ്‌ 19-ന് മരിച്ചു. മരണവിവരം അറിഞ്ഞപ്പോൾ ജിതിൻ ആദ്യം വിളിച്ചത് കേരളത്തിലെ കോവിഡ് വാർ റൂമിലേക്കാണ്. അവരുടെ എല്ലാ സഹായവും കിട്ടി. എന്നാൽ, ടിക്കറ്റ് ജൂൺ ഒന്പതിനേ കിട്ടൂവെന്നറിയിച്ചു. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കം പലരുടെയും സഹായത്താലാണ് വേഗം വരാനായതെന്ന് ജിതിൻ പറഞ്ഞു.

കാനഡയിലെ വാൻകൂവറിൽനിന്ന് ഡൽഹിയിലേക്കും അവിടെനിന്ന് ബംഗളൂരുവിലേക്കുമുള്ള വിമാനങ്ങളിലായിരുന്നു യാത്ര. ബംഗളൂരുവിലെത്തിയപ്പോൾ 48 മണിക്കൂർ ക്വാറന്റീനിൽ പോകണമെന്ന് പറഞ്ഞു. കോവിഡ് നോഡൽ ഓഫീസർ ഡോ. അമർ, തൃശ്ശൂർ ഡി.സി.സി. ജനറൽ െസക്രട്ടറി വിജയ് ഹരി തുടങ്ങിയവർ സഹായത്തിനെത്തി. അങ്ങനെ അവിടെനിന്ന് പ്രത്യേകാനുമതിയോടെ വിമാനത്തിൽ നെടുന്പാശേരിയിലെത്തി.

അവിടെയും ക്വാറന്റീൻ പ്രശ്‌നമുയർന്നു. അവസാനം, ജിതിന്റെ അവസ്ഥ മനസ്സിലാക്കി കോട്ടയത്തേക്ക് പോകാൻ അനുമതിനൽകി. കാറിൽ കോട്ടയത്തെത്തി. എളുപ്പമായിരുന്നില്ല ഓരോയിടത്തും ജിതിൻ നേരിട്ട കടന്പകൾ. െബംഗളൂരുവിൽ വിമാനത്തിൽ കയറിയശേഷം സാങ്കേതികപ്രശ്‌നം പറഞ്ഞ് പുറത്താക്കി. അടുത്ത വിമാനത്തിലാണ് ചൊവാഴ്ച രാത്രി പത്തുമണിയോടെ നെടുന്പാശ്ശേരിയിലെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP