Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശസ്ത്രക്രിയയിലൂടെ മുറിച്ചുണ്ട് വൈകല്യം മാറ്റി പുഞ്ചിരി സമ്മാനിച്ചത് 18,000ത്തോളം കുട്ടികൾക്ക്; ഡോക്ടറെ തേടി കുഞ്ഞുങ്ങളുമായി മാതാപിതാക്കൾ എത്തിയത് അന്യ സംസ്ഥാനങ്ങളിൽ നിന്നും വരെ: ആറ് പതിറ്റാണ്ട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ച ഡോക്ടർ ആശുപത്രിക്ക് നൽകിയത് പുതു ചരിത്രം: പുഞ്ചിരി സർജൻ ഏഡൻവാല ഓർമ്മയാകുമ്പോൾ

ശസ്ത്രക്രിയയിലൂടെ മുറിച്ചുണ്ട് വൈകല്യം മാറ്റി പുഞ്ചിരി സമ്മാനിച്ചത് 18,000ത്തോളം കുട്ടികൾക്ക്; ഡോക്ടറെ തേടി കുഞ്ഞുങ്ങളുമായി മാതാപിതാക്കൾ എത്തിയത് അന്യ സംസ്ഥാനങ്ങളിൽ നിന്നും വരെ: ആറ് പതിറ്റാണ്ട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ച ഡോക്ടർ ആശുപത്രിക്ക് നൽകിയത് പുതു ചരിത്രം: പുഞ്ചിരി സർജൻ ഏഡൻവാല ഓർമ്മയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കേരളം ആദരവോടെ പുഞ്ചിരി ഡോക്ടർ എന്ന് വിളിച്ച ഡോക്ടർ എച്ച്.എസ്.ഏഡൻവാല (90) ഇനി പതിനായിരക്കണ്കകിന് ആളുകളുടെ ഓർമ്മകളിലൂടെ ജീവിക്കും. 18,000 കുഞ്ഞുങ്ങൾക്കു ശസ്ത്രക്രിയയിലൂടെ മുറിച്ചുണ്ട് വൈകല്യം മാറ്റി പുഞ്ചിരി സമ്മാനിച്ച ഡോക്ടറെ തേടി ഇന്ത്യയുടെ വിവധ ഭാഗങ്ങളിൽ നിന്നുമാണ് മാതാപിതാക്കൾ കുട്ടികളുമായി കേരളത്തിലെത്തിയത്. ആറ് പതിറ്റാണ്ട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ച ഡോക്ടർ ആശുപത്രിക്ക് നൽകിയത് പുതു ചരിത്രമായിരുന്നു.

60 വർഷം ജൂബിലി മിഷൻ ആശുപത്രിയിൽ ഡോക്ടറായിരുന്ന ഇദ്ദേഹം ന്യൂയോർക്കിലെ 'സ്‌മൈൽ ട്രെയിൻ' പ്രസ്ഥാനവുമായി സഹകരിച്ചാണ് മുറിച്ചുണ്ട് ശസ്ത്രക്രിയ വ്യാപകമാക്കിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം ഡോക്ടറെത്തേടി തൃശൂരിലേക്ക് കുഞ്ഞുങ്ങളുമായി മാതാപിതാക്കൾ എത്തിയിരുന്നു. സ്‌മൈൽ ട്രെയിൻ പദ്ധതിയിൽ 1999 മുതൽ മാത്രം 8500 ശസ്ത്രക്രിയ നടത്തി. സ്‌മൈൽ ട്രെയിൻ' സംഘടന പ്രഫ. ജോസഫ് മക്കാർത്തി അവാർഡ് ന്യൂയോർക്കിൽ ഏഡൻവാലയ്ക്കു സമ്മാനിച്ചിരുന്നു.

ആറ് പതിറ്റാണ്ട് ഒരേ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചതിന്റെ അപൂർവതയുള്ള ഏഡൻവാല 1930 ജൂൺ 5ന് മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണു ജനിച്ചത്. 1959 ഓഗസ്റ്റ് 10നു ജൂബിലി ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസറായി ചുമതലയേറ്റു. 20 ബെഡ് മാത്രമുള്ള ആശുപത്രിയായിരുന്നു അന്ന് ജൂബിലി. അന്നുതന്നെ മുറിച്ചുണ്ട് ശസ്ത്രക്രിയയിൽ ശ്രദ്ധ ചെലുത്തിയിരുന്നു. 2013ൽ ജൂബിലിയിൽനിന്നു വിരമിച്ചെങ്കിലും എല്ലാ മാസവും രണ്ടാഴ്ച ആശുപത്രിയിൽ സേവനം ചെയ്യാനെത്തുമായിരുന്നു.

സ്‌മൈൽ സർജൻ എന്നും തൃശൂരിന്റെ മദർ തെരേസയെന്നുമൊക്കെ അറിയപ്പെട്ടിരുന്ന ഏഡൻവാല തൃശൂരിലായിരുന്നപ്പോൾ ജൂബിലി മിഷൻ ക്വാർട്ടേഴ്‌സിലായിരുന്നു താമസം. കൂനൂരിലുള്ള സ്വന്തം വീട്ടിൽ വാർധക്യസഹജമായ രോഗങ്ങൾ മൂലം അവശനിലയിലായ ഏഡൻവാല 3 ദിവസമായി കോയമ്പത്തൂർ കുപ്പുസ്വാമി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ഏഴിനായിരുന്നു അന്ത്യം. സംസ്‌കാരം കോയമ്പത്തൂരിൽ നടത്തി. ഭാര്യ: ഗുൽനർ. മക്കൾ: ഹോമൈ കുമാരവേലു, ഫിർദൗസ്, മെഹർ തോമസ്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP