Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നര പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതത്തിന് ശേഷം ഗോവിന്ദേട്ടൻ നാട്ടിലേക്ക് മടങ്ങി; 38 വർഷമായി ഷാർജാ മലയാളികളുടെ പുഞ്ചിരിക്കുന്ന മുഖമായി മാറിയ ഗോവിന്ദൻ കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയത് ശിഷ്ടകാലം കുടുംബത്തോടൊപ്പം കഴിയണമെന്ന ആഗ്രഹത്തോടെ

മൂന്നര പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതത്തിന് ശേഷം ഗോവിന്ദേട്ടൻ നാട്ടിലേക്ക് മടങ്ങി; 38 വർഷമായി ഷാർജാ മലയാളികളുടെ പുഞ്ചിരിക്കുന്ന മുഖമായി മാറിയ ഗോവിന്ദൻ കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയത് ശിഷ്ടകാലം കുടുംബത്തോടൊപ്പം കഴിയണമെന്ന ആഗ്രഹത്തോടെ

സ്വന്തം ലേഖകൻ

ഷാർജ: ഷാർജാ മലയാളികൾക്കിടയിൽ സുപരിചതനാണ് ടെയ്‌ലർ ഗോവിന്ദേട്ടൻ. 38 വർഷമായി ഷാർജാ മലയാളികൾക്ക് മുന്നിൽ മുഞ്ചിരിക്കുന്ന മുഖവുമായി ഗോവിന്ദൻ ഉണ്ട്. ഒരു പക്ഷേ ഷാർജയിലെ പല തല മുതിർന്ന മലയാളികൾക്കും മുന്നേ ഷാർജയിലെത്തിയ ആളാണ് കണ്ണൂർ ചേലേരി സ്വദേശിയായ ഗോവിന്ദൻ എന്ന 68കാരൻ. 38 വർഷമായി അന്നം തന്ന നാട് ഗോവിന്ദന് ജന്മനാട് പോലെ തന്നെ പ്രിയപ്പെട്ടതായിരുന്നു. എന്നാൽ കോവിഡ് മഹാമാരിയുടെ കാലത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് ഗോവിന്ദൻ.

ഇന്നലെയാണ് വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള പ്രത്യേക വിമാന്തതിൽ ഗോവിന്ദൻ നാട്ടിലേക്ക് തിരിച്ചത്. തന്റെ 30-ാം വയസ്സിൽ 1982-ൽ ഷാർജ ഇന്ത്യൻ അസോസിയേഷനു പിറകുവശമുള്ള അൽ മത്രൂഷി എന്ന ടെയ്ലറിങ് സ്ഥാപനത്തിൽ തയ്യൽക്കാരനായാണ് ഇദ്ദേഹം പ്രവാസ ജീവിതം ആരംഭിച്ചത്. 30 വർഷം അവിടെ ജോലി ചെയ്തു. 2011ൽ അന്നത്തെ ഉടമ സ്ഥാപനം നിർത്തി പോകുന്ന അവസരത്തിൽ അത് ഏറ്റെടുത്ത് നടത്തുകയായിരുന്നു. ജീവിതത്തിലെ ഒട്ടേറെ വഴിത്തിരിവുകൾ സംഭവിച്ചത് ഇക്കാലത്താണ്.

ഷാർജയിലെ തിരക്ക് പിടിച്ച ജീവിതത്തിൽ ഇന്നേവരെ മൈബെൽ ഫോൺ ഉപയോഗിക്കാത്ത അപൂർവം ചിലരിലൊരാളാണ് ഷാർജയിലെ ഇന്ത്യൻ സമൂഹത്തിന്റെ പ്രിയപ്പെട്ട ഗോവിന്ദേട്ടൻ. തന്റെ കടയിലെ ലാൻഡ് ലൈനിൽ കൂടിയാണ് ഇദ്ദേഹം പുറംലോകവുമായി ബന്ധപ്പെട്ടിരുന്നത്. കൂടുതൽ സമയവും കടയിലായതിനാൽ ഇദ്ദേഹത്തെ ബന്ധപ്പെടാൻ ആളുകൾക്ക് മൊബൈൽ ഫോൺ തന്നെ വേണമെന്നുമില്ലായിരുന്നു. തനിക്ക് സാധിക്കും വിധം മറ്റുള്ളവർക്ക് സഹായം ചെയ്യാൻ ഇദ്ദേഹം എന്നും മുൻപന്തിയിലുണ്ടാകാറുണ്ട്. പക്ഷേ, ഇത് ആരേയും അറിയിക്കാറില്ലെന്നേയുള്ളൂ. വയനാട്ടിലെ ആദിവാസി കുട്ടികൾക്ക് വർഷങ്ങളായി വസ്ത്രങ്ങൾ നൽകിയിരുന്ന കാര്യം വളരെ അടുത്ത സുഹ്യത്തുക്കൾ പോലും അറിഞ്ഞത് ഈയടുത്താണ്.

ജീവിതം അല്ലലും അലട്ടലുമില്ലാതെ, ആരോടും ശത്രുതയോ ഇഷ്ടക്കുറവോ ഇല്ലാതെ മുന്നോട്ട് ഒഴുകുന്നതിനിടെയാണ് മഹാമാരി എല്ലാ പ്രതീക്ഷകളും തകർത്തത്. ഈ സാഹചര്യത്തിൽ കുടുംബത്തിന്റെ തുണയില്ലാതെ ജീവിതം മുന്നോട്ടു പോകുന്നത് പ്രയാസകരമാണെന്ന് തിരിച്ചറിഞ്ഞ് കൂടുതൽ ആലോചിക്കാതെ നാട്ടിലേയ്ക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ഒരു പുരുഷായുസ്സിന്റെ മുക്കാൽ ഭാഗവും ഉറ്റവർക്കും ഉടയവർക്കുമായി ജീവിച്ച താൻ ശേഷിക്കുന്ന കാലം കുടുംബത്തോടൊപ്പം കഴിയുകയാണെന്ന് അദ്ദേഹം സുഹൃത്തുക്കളോടും പരിചയക്കാരോടും വ്യക്തമാക്കി യാത്ര ചോദിച്ചു. ഈ മാസം 25ന് 68ാം പിറന്നാൾ ആഘോഷിച്ച ഗോവിന്ദൻ അതിന്റെ പിറ്റേദിവസമാണ് നാട്ടിലേക്ക് മടങ്ങിയത്. യുഎഇയിലെ ചെരാത് കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരിയായ ഇദ്ദേഹത്തിനു കൂട്ടായ്മ ഓൺലൈൻ മീറ്റിങ്ങിലൂടെ യാത്രയയപ്പു നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP